Tuesday, September 18, 2007

യൂണിയന്‍ കീ ജയ്

പൂക്കള്‍ പൂമ്പാറ്റയോടു ചൊല്ലി
ഇല്ല,ഞങ്ങളിനി തേന്‍ തരില്ല.
കാറ്റ്‌ പൂക്കളോടു മൂളി
ഇല്ല, ഞാനിനി സൗരഭ്യം പരത്തുകയില്ല.
മരങ്ങള്‍ പക്ഷികളോടു ചില്ലകളിളക്കി പറഞ്ഞു
ഇല്ല, ഞങ്ങളിനി കൂട്‌ കാക്കുകയില്ല.
മല മേഘങ്ങളോടു ഗര്‍ജ്ജിച്ചു
ഇല്ല, ഞാനിനി നിങ്ങളെ തടുത്തു നിര്‍ത്തുകയില്ല.
തിര തീരത്തോടു അലച്ചുപറഞ്ഞു
ഇല്ല, ഞാനിനി നിങ്ങളെചുംബിക്കുകയില്ല.
കുയില്‍ കാകനോടു കൂവി മൊഴിഞ്ഞു
ഇല്ല, ഞാനിനി നിനക്കായി മധുരഗാനം പാടുകയില്ല.
പൂവങ്കോഴി ചിറകടിച്ചു കൊക്കികൂകി
ഇല്ല, ഞാനിനി ദിനവും സൂര്യനെയുണര്‍ത്തുകയില്ല.
ദിനകരന്‍ ഭൂമിദേവിയെ നോക്കി കണ്ണു ചിമ്മി പറഞ്ഞു
ഇല്ല, ഞാനിനി ദിനരാത്രങ്ങള്‍ പൊഴിക്കുകയില്ല.
അരുവികള്‍ പുഴകള്‍ ആരവത്തോടെ മന്ത്രിച്ചു
ഇല്ല, ഞങ്ങളിനി കളകളാരവമുയര്‍ത്തുകയില്ല.
ക്ഷെ, അമ്മമാര്‍ മാത്രം പറഞ്ഞില്ല
ഇല്ല, തരില്ല എന്നുണ്ണിയ്ക്കമ്മിഞ്ഞപ്പാല്‍....!

എന്റെ വേറിട്ടൊരു പൂതി....

(ഇല്ല, ഞാനിനി കുഞ്ഞിക്കവിത എഴുതുകയില്ല)

19 പ്രതികരണങ്ങള്‍:

 1. കുഞ്ഞന്‍ said...

  കൂട്ടായ്മകളിലെ പൊള്ളത്തരം കണ്ടിട്ടെന്റെ ഖല്‍ബും പൊള്ളി..

  നല്ല വശങ്ങളുണ്ടെങ്കിലും,ജനദ്രോഹങ്ങളാണു ചെയ്യുന്നത്..

  അപ്പോള്‍ ഇങ്ങിനെയെങ്കിലും പ്രതികരിക്കുന്നു..!

 2. Sethunath UN said...

  അങ്ങനെ പറയല്ലേ കുഞ്ഞാ.
  അതൊക്കെ അങ്ങിനെ കിടക്കും.
  കുഞ്ഞനെഴുതൂ. വായിയ്ക്കാനാളുണ്ട്.

 3. Vish..| ആലപ്പുഴക്കാരന്‍ said...

  :O എന്നതാ ഉവ്വേ ഇത്?

 4. ശ്രീ said...

  കുഞ്ഞിക്കവിതകള്‍‌ ഇങ്ങനെ തന്നെയല്ലേ?
  പിന്നെന്തിനാ എഴുതാതിരിക്കുന്നേ?

  :)

 5. ബാജി ഓടംവേലി said...

  താങ്കള്‍ക്കു കവിതയും വഴങ്ങും.
  ഇന്ന്‌ എല്ലാവര്‍ക്കും യൂണിയന്‍ ഉണ്ട്‌.
  പക്ഷേ ഓര്‍ക്കുക. യൂണിയന്‍ വേണ്ടത്‌ പിന്നോട്ടു പോകനല്ല. മുന്നോട്ട് മുന്നോട്ട്.....
  നിങ്ങള്‍ ചെയ്യേണ്ടകാര്യങ്ങള്‍ ചെയ്യാതെ ജീവിച്ചിരുന്നിട്ടുകാര്യമില്ല.
  “പക്ഷെ, അമ്മമാര്‍ മാത്രം പറഞ്ഞില്ല
  ഇല്ല, തരില്ല എന്നുണ്ണിയ്ക്കമ്മിഞ്ഞപ്പാല്‍....!“
  നന്നായിരിക്കുന്നു തുടരുക.

 6. സുല്‍ |Sul said...

  നല്ല കുഞ്ഞി-വലിയ കവിത.
  ഇനിയും എഴുതു
  -സുല്‍

 7. സജീവ് കടവനാട് said...

  നന്നായിരിക്കുന്നു. തുടര്‍ന്നുമെഴുതുക, ആശംസകള്‍.

 8. Sanal Kumar Sasidharan said...

  അതെന്താ അമ്മിഞ്ഞ തരില്ലെന്നു പറഞ്ഞ് സ്തന സൌന്ദര്യത്തിനു പിന്നാലെ പോകുന്ന അമ്മമാരില്ലേ അവിടൊന്നും :)

 9. സഹയാത്രികന്‍ said...

  "നിന്റെ ഖല്‍ബിലീ പൊള്ളലെന്തിനു...
  കുഞ്ഞുപാട്ടുകാരാ...
  നീയെഴുതുന്ന വരികള്‍ മൂളുവാന്‍...
  ഇന്നു ഞങ്ങളില്ലേ... ഇന്നു ഞങ്ങളില്ലേ"

  കുഞ്ഞേട്ടാ 'കുഞ്ഞിക്കവിത' ഇനി എഴുതരുത്.....

  എഴുതൂ 'കുഞ്ഞന്‍ കവിതകള്‍'....!

  :D

 10. മന്‍സുര്‍ said...

  കുഞാനും കവിതകളും കസറുന്നുണ്ടു...

  കുഞന്‍റെ കുഞി കവിതകളിലെ കുഞനാനകള്‍
  ഒരു കുന്നു പോലെ ജാഥയായ്‌..മുന്നോട്ട്‌
  തോറ്റ ചരിത്രം കേട്ടിട്ടില്ലാ....
  കേട്ട വാക്കുകള്‍ മറന്നിട്ടില്ലാ...
  കുഞാ കുഞാ മുന്നോട്ട്‌
  കൂടെ ഞങ്ങളും മുന്നോട്ട്‌
  ....അഭിനന്ദനങ്ങള്‍


  മന്‍സൂര്‍ , നിലംബൂര്‍

 11. ശ്രീഹരി::Sreehari said...

  അപ്പോഴേക്കും പിണങ്ങിയോ? ഇതാ ഈ പോലീസുകാരുടെ കുഴപ്പം .... എന്തേലും പറഞ്ഞാ അപ്പോഴെക്കും പിണങ്ങിക്കളയും..... :) ... കുഞ്ഞേട്ടന്‍ തുടര്‍ന്നെഴുതൂ.... വായിക്കാന്‍ ഒരു ഗ്രൂപ്പിലും പെടാത്തവര്‍ ഇഷ്ടം പോലെ ഉണ്ട്.

 12. ഉപാസന || Upasana said...

  കുഞ്ഞിക്കവിത ഇനി ഇല്ലെന്നോ..?
  രക്ഷപ്പെട്ടു.
  :)
  ഉപാസന

  ഓ. ടോ: ഇന്ന് ആഘോഷിക്കുന്നുണ്ട്. തീരുമാനം പുനഃപരിശോധിക്കരുത്. പ്ലീസ്.

 13. sandoz said...

  ബിവറേജസുകാര്‍ പറഞ്ഞു....
  ഇല്ല മനുജാ..തരില്ലൊരു തുള്ളി മദ്യം....
  പെട്ടിക്കടക്കാരന്‍ പറഞ്ഞു....
  ഇല്ലാ കുഞ്ഞേ..തരില്ല ഞാന്‍ സോഡയും അച്ചാറും.....

  ഇങ്ങനെയെങ്ങാന്‍ എഴുതിയിരുന്നേല്‍....
  വെവരമറിഞ്ഞേനേ.....

  കുഞ്ഞാ...ശരിക്കും പറഞ്ഞതാണോ ഇനി കുഞ്ഞിക്കവിത എഴുതൂല്ലാന്ന്..
  സത്യം പറയൂ...
  അല്ലാ......സത്യം ചെയ്യൂ..
  ഞങ്ങളെ നിരാശപ്പെടുത്തരുത്‌....

 14. മറ്റൊരാള്‍ | GG said...

  അങ്ങനെ കവിത നിര്‍‌ത്തിയിട്ട് പോകാന്‍‌ വരട്ടെ.
  ഇവിടെ ചോദിക്കാന്‍‌ ആളുകളുണ്ട്.

  കുഞ്ഞന് എല്ലാം വഴങ്ങും എന്ന് തെളിയിച്ചല്ലോ.

  കുഞ്ഞിക്കവിത നന്നായിരിക്കുന്നു, എല്ലാ അര്‍‌ത്ഥത്തിലും.

 15. കുഞ്ഞന്‍ said...

  നിഷ്കളങ്കന്‍,ആലപ്പുഴക്കാരന്‍,ശ്രീ,ബാജി,സുല്‍, കിനാവ്,സനാതനന്‍,സഹയാത്രികന്‍,മന്‍സൂര്‍,ശ്രീഹരി,എന്റെ ഉപാസന,സാന്റോസ്,മറ്റൊരാള്‍/gg...പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി നന്ദി നന്ദി...

  (ഗഹനമായി, മന‍സ്സിലെ അന്തര്‍ധാരകളുമായി സംവദിച്ച്,അന്തരാളത്തില്‍ നിന്നു ബഹര്‍ഗമിക്കുന്ന ലാവകളെ ,ഭാവനയുടെ മേച്ചില്‍പ്പുറങ്ങളീലുടെ വിരല്‍ത്തുമ്പിലേക്കാവാഹിച്ചു കവിതകളായി അലയടിക്കുമ്പോള്‍...... ഇപ്പോള്‍ ഞാനുമൊരു ബുജിയായില്ലേ..?)

  എന്റെ മാഷെ എന്നെക്കൊണ്ടു ദാ ഇതുപോലെയൊക്കെ പറ്റൂ...

 16. അപ്പു ആദ്യാക്ഷരി said...

  കുഞ്ഞാ നിരാശനാവാതെ.
  സഹയാത്രികന്‍ പറഞ്ഞതിന്റെ താഴെ ഒരൊപ്പ്.

 17. മുക്കുവന്‍ said...

  നന്നായിരിക്കുന്നു. ആശംസകള്‍

 18. ഏ.ആര്‍. നജീം said...

  കുഞ്ഞാ,
  ഇതു വെറും കുഞ്ഞികവിതയാണോ ?..തീര്‍‌ച്ചയായും അല്ല.
  തുടര്‍ന്നും പോരട്ടെ...

  "ഗഹനമായി, മന‍സ്സിലെ അന്തര്‍ധാരകളുമായി സംവദിച്ച്,അന്തരാളത്തില്‍ നിന്നു ബഹര്‍ഗമിക്കുന്ന ലാവകളെ ,ഭാവനയുടെ മേച്ചില്‍പ്പുറങ്ങളീലുടെ വിരല്‍ത്തുമ്പിലേക്കാവാഹിച്ചു കവിതകളായി അലയടിക്കുമ്പോള്‍......" (ന്റമ്മോ...ദെന്തായിത്.. ഒന്നും മനസിലാവണില്ല്യാ...)

 19. കുഞ്ഞന്‍ said...

  മുക്കുവാ : സന്തോഷമുണ്ട്...നന്ദി

  നജീ ഭായ് : പെരുത്ത് സന്തോഷം... അല്ല ബുജി പോലെയെഴുതിയാലെ ആളുകള്‍ കല്ലെറിയാതിരിക്കൂന്ന് പൊട്ട മനസ്സിലൊരു തോന്നല്‍