Monday, September 24, 2007

ജനനവും മരണവും..!

ദൈവം അവരുടെ മുന്നില്‍ പ്രത്യക്ഷ്യപ്പെട്ടു..

"മക്കളെ നിങ്ങള്‍ ആരാകാനാണ് ആഗ്രഹിക്കുന്നത് ?"

ഒന്നാമത്തവന്‍ പറഞ്ഞു, 'ദൈവമേ, ജനങ്ങള്‍ ഭയ ബഹുമാനത്തോടെ ആദരിക്കുന്നവനും, പറയുന്നത്‌ അപ്പാടെ വിശ്വസിപ്പിക്കാന്‍ കഴിവുള്ളവനും, അന്യന്റെ സുഖത്തിലും ദുഖത്തിലും പങ്കുചേരുന്നവെനെന്നു തോന്നിപ്പിക്കുന്നവനും പിന്നെ ധനികനുമായിരിക്കണം'.

രണ്ടാമത്തെവന്‍ പറഞ്ഞു, 'പ്രഭോ മറ്റുള്ളവരെ വാക്കുകൊണ്ടൊ പ്രവൃത്തികൊണ്ടൊ വേദനിപ്പിക്കാത്തവനും, പാവങ്ങളുടെ കണ്ണിരൊപ്പാന്‍ കഴിയുന്നവനും പ്രതിഫലം ഇച്ഛിക്കാതെ പരോപകാരങ്ങള്‍ ചെയ്യുന്നവനും അന്യന്റെ ഉയര്‍ച്ചയില്‍ അസൂയ ഇല്ലാത്തവനുമാകണം'.

ദൈവം ആദ്യത്തയാളെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു എന്നിട്ട്‌ നാരായം കൊണ്ടു അവന്റെ തലയില്‍ കുത്തിവരച്ചു. അങ്ങിനെ ഏഴുതവണ ചാപിള്ളയെ പെറ്റ പാത്തുമ്മ എട്ടാമത്‌ ഒരു സുന്ദരനായ, ചിരിച്ചുകൊണ്ടിരിക്കുന്ന, ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കി, അവന്‍ പിന്നീട്‌ കേരളത്തിലെ മന്ത്രിയായി...

പിന്നീട്‌ ദൈവം രണ്ടാമത്തവനെ കെട്ടിപ്പിടിച്ചു എന്നിട്ടു സങ്കടത്തോടെ അവന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു, എന്നിട്ടു കയ്യിലിരുന്ന നാരായത്തിന്റെ മുന അവന്റെ തലയില്‍ കുത്തിയിറക്കിക്കൊണ്ടു പറഞ്ഞു, 'മോനെ, നിന്നെ കല്ലെറിഞ്ഞും പരിഹസിച്ചും കൊല്ലുന്നതു കാണാനുള്ള മനക്കരുത്ത്‌ എനിക്കില്ല'. അപ്പോള്‍ ദൈവത്തിന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു. അങ്ങിനെ മേരി എട്ടാമത്‌ പെറ്റതൊരു ചാപിള്ളയായിരുന്നു.

ജാമ്യം..വായിച്ച ഒരു ചിന്ത വീണ്ടും എന്നാല്‍

19 പ്രതികരണങ്ങള്‍:

 1. കുഞ്ഞന്‍ said...

  'മോനെ, നിന്നെ കല്ലെറിഞ്ഞും പരിഹസിച്ചും കൊല്ലുന്നതു കാണാനുള്ള മനക്കരുത്ത്‌ എനിക്കില്ല'

 2. ശ്രീ said...

  "'പ്രഭോ മറ്റുള്ളവരെ വാക്കുകൊണ്ടൊ പ്രവൃത്തികൊണ്ടൊ വേദനിപ്പിക്കാത്തവനും, പാവങ്ങളുടെ കണ്ണിരൊപ്പാന്‍ കഴിയുന്നവനും പ്രതിഫലം ഇശ്ചിക്കാതെ പരോപകാരങ്ങള്‍ ചെയ്യുന്നവനും അന്യന്റെ ഉയര്‍ച്ചയില്‍ അസൂയ ഇല്ലാത്തവനുമാകണം'."

  കുഞ്ഞന്‍‌ ചേട്ടാ...
  ഈ കോണ്‍‌ഫിഗറേഷനിലുള്ള ഒരു മോഡലും ഇപ്പോ ഇറങ്ങുന്നില്ല, അല്ലേ?

  കൊള്ളാം.
  :)

 3. അപ്പു ആദ്യാക്ഷരി said...

  കുഞ്ഞാ, വലിയ കാര്യങ്ങള്‍ കുഞ്ഞുവാകൂകളില്‍ പറഞ്ഞിരിക്കുന്നു.... “നിങ്ങള്‍ ആരാകാനാണ് ആഗ്രഹിക്കുന്നത്... “ അക്ഷരത്തെറ്റ് തിരുത്തുമല്ലോ?

 4. സജീവ് കടവനാട് said...

  കുഞ്ഞേട്ടാ ചിന്തിപ്പിക്ക്യാണല്ലേ, ഒന്നു ചിരിപ്പിക്കൂന്നേയ്.

 5. കുഞ്ഞന്‍ said...

  ശ്രീ : 1970ല്‍ ഒരു മോഡല്‍ ഇറങ്ങിയിരുന്നു... നന്ദി..:)

  അപ്പു : വളരെ നന്ദി, അപ്പോള്‍‍ത്തന്നെ തിരുത്തി..:)

  കിനാവ് : ഞാനാരാമോന്‍..:)

 6. വിഷ്ണു പ്രസാദ് said...

  കൊള്ളാം.
  ഇച്ഛിക്കുക എന്നാണ്.

 7. കുഞ്ഞന്‍ said...

  വിഷ്ണു മാഷെ, തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി...

 8. മന്‍സുര്‍ said...

  കുഞാ...
  നന്നയിട്ടുണ്ടു...ഇഷ്ടപ്പെട്ടു

  നന്‍മകള്‍ നേരുന്നു...

  സസ്നേഹം
  മന്‍സൂര്‍,നിലംബൂര്‍

 9. Typist | എഴുത്തുകാരി said...

  ഓ, അതാണ് നമ്മുടെ സുന്ദരനായ മന്ത്രി. അല്ലേ?

 10. Shine said...

  ദൈവം ആദ്യത്തയാളെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു എന്നിട്ട്‌ നാരായം കൊണ്ടു അവന്റെ തലയില്‍ കുത്തിവരച്ചു.
  കുറഞ്ഞതു ഒരു 12 തയ്യലെങ്കിലും കാണും, മന്ത്രി മാരെ മുഴുവന്‍ മൊട്ടയടിച്ചു നോക്കണം!

  പിന്നീട്‌ ദൈവം രണ്ടാമത്തവനെ കെട്ടിപ്പിടിച്ചു എന്നിട്ടു സങ്കടത്തോടെ അവന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു, എന്നിട്ടു കയ്യിലിരുന്ന നാരായത്തിന്റെ മുന അവന്റെ തലയില്‍ കുത്തിയിറക്കിക്കൊണ്ടു പറഞ്ഞു, 'മോനെ, നിന്നെ കല്ലെറിഞ്ഞും പരിഹസിച്ചും കൊല്ലുന്നതു കാണാനുള്ള മനക്കരുത്ത്‌ എനിക്കില്ല'.

  അതു കൊണ്ടു ദൈവം തന്നെ അതങ്ങു ചെയ്തു!

  ഓ:ടോ. അല്ലാ കുഞ്ഞന്‍സെ അറിയാന്‍‌മേലാഞ്ഞിട്ടു ചോദിക്കുവാ ഈ പാത്തുമ്മാക്കും മേരിക്കും ഇതു തന്നെയാണൊ പണി ;)

 11. മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

  കുഞ്ഞേട്ടാ............
  നന്നയിട്ടുണ്ടു...ഇഷ്ടപ്പെട്ടു

 12. വാണി said...

  കൊള്ളാമല്ലോ..:)
  ചിന്തയ്ക്ക് വക നല്‍കുന്ന എഴുത്ത്.

 13. പ്രയാസി said...

  കുഞ്ഞാ നന്നായിട്ടുണ്ടു!
  :)
  :)
  :)

 14. കുഞ്ഞന്‍ said...

  മന്‍സൂര്‍ ഭായ് : പെരുത്ത് സന്തോഷം..നന്ദി..:)

  എഴുത്തുകാരി : അതേതു സുന്ദരന്‍ ?... നന്ദി..:)


  ഷൈന്‍ : അവരൊക്കെ യന്ത്രങ്ങളാണ്..നന്ദി..:)

  സഗീര്‍ : സന്തോഷമുണ്ട്..നന്ദി :)

  എന്റെ കിറുക്കാ : ഛായ്, ഒരു ചിന്തയുമില്ലെന്നേ..നന്ദി..:)

  പ്രയാസി : പ്രയാസപ്പെട്ട് എഴുതിയതല്ലേ..നന്ദി..:)

 15. സഹയാത്രികന്‍ said...

  കുഞ്ഞേട്ടാ കൊള്ളാം...

  :)

 16. ഹരിശ്രീ said...

  കുഞ്ഞന്‍ ചേട്ടാ

  ഇവിടെ എത്താന്‍ വൈകി...

  സംഭവം കൊള്ളാം ...

 17. Anonymous said...

  കുഞ്ഞാ നന്നായി... എന്നാലും ആ മേരീടെ ഒരു കാര്യം :)

 18. കുഞ്ഞന്‍ said...

  സഹയാത്രികാ : നന്ദി, സന്തോഷം

  ഹരിശ്രീ : വൈകിയാലെന്താ..സന്തോഷം, നന്ദി

  മനു : മേരികള്‍ യന്ത്രങ്ങള്‍.. നന്ദി

 19. സുജനിക said...

  ഓരോ ജന്മത്തിനു പിന്നിലും ഇത്തരം ദൈവനിശ്ചയങ്ങള്‍ ഉണ്ടു.ഇതറിഞ്ഞാല്‍ പിന്നെ ദുഖിക്കേണ്ടിവരില്ല.
  നല്ല കഥ.
  കുഞ്ഞിക്കഥ