Showing posts with label ഈന്‍‌ക്വിലാബ്. Show all posts
Showing posts with label ഈന്‍‌ക്വിലാബ്. Show all posts

Tuesday, September 18, 2007

യൂണിയന്‍ കീ ജയ്

പൂക്കള്‍ പൂമ്പാറ്റയോടു ചൊല്ലി
ഇല്ല,ഞങ്ങളിനി തേന്‍ തരില്ല.
കാറ്റ്‌ പൂക്കളോടു മൂളി
ഇല്ല, ഞാനിനി സൗരഭ്യം പരത്തുകയില്ല.
മരങ്ങള്‍ പക്ഷികളോടു ചില്ലകളിളക്കി പറഞ്ഞു
ഇല്ല, ഞങ്ങളിനി കൂട്‌ കാക്കുകയില്ല.
മല മേഘങ്ങളോടു ഗര്‍ജ്ജിച്ചു
ഇല്ല, ഞാനിനി നിങ്ങളെ തടുത്തു നിര്‍ത്തുകയില്ല.
തിര തീരത്തോടു അലച്ചുപറഞ്ഞു
ഇല്ല, ഞാനിനി നിങ്ങളെചുംബിക്കുകയില്ല.
കുയില്‍ കാകനോടു കൂവി മൊഴിഞ്ഞു
ഇല്ല, ഞാനിനി നിനക്കായി മധുരഗാനം പാടുകയില്ല.
പൂവങ്കോഴി ചിറകടിച്ചു കൊക്കികൂകി
ഇല്ല, ഞാനിനി ദിനവും സൂര്യനെയുണര്‍ത്തുകയില്ല.
ദിനകരന്‍ ഭൂമിദേവിയെ നോക്കി കണ്ണു ചിമ്മി പറഞ്ഞു
ഇല്ല, ഞാനിനി ദിനരാത്രങ്ങള്‍ പൊഴിക്കുകയില്ല.
അരുവികള്‍ പുഴകള്‍ ആരവത്തോടെ മന്ത്രിച്ചു
ഇല്ല, ഞങ്ങളിനി കളകളാരവമുയര്‍ത്തുകയില്ല.
ക്ഷെ, അമ്മമാര്‍ മാത്രം പറഞ്ഞില്ല
ഇല്ല, തരില്ല എന്നുണ്ണിയ്ക്കമ്മിഞ്ഞപ്പാല്‍....!

എന്റെ വേറിട്ടൊരു പൂതി....

(ഇല്ല, ഞാനിനി കുഞ്ഞിക്കവിത എഴുതുകയില്ല)