Sunday, August 26, 2007

കുഞ്ഞന്‍ വക - ബഹറിന്‍ ബൂലോക സംഗമ കാഴ്ച..

ബഹറിന്‍ ബൂലോക കുടുംബ സംഗമം സന്തോഷത്തിന്റെയും പൊട്ടിച്ചിരികളുടേയും വേദിയായി...

ഹൃദ്യമായൊരു അനുഭവമായിരുന്നു എനിക്കീ ബൂലോക മീറ്റ് . ഈ ബൂലോക കുടും‌മ്പ സംഗമം യാഥാര്‍ത്ഥ്യമാക്കുവാന്‍ പ്രവര്‍ത്തിച്ച ശ്രീ ഇരിങ്ങലിനും,ബാജി ഓടം വേലിക്കും പിന്നെ മറ്റു ബ്ലോഗാക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ആദ്യം സ്വയം പരിചയപ്പെടുത്തലായിരുന്നു. പേര്, ബ്ലോഗ് പേര്, ജോലി, സ്വന്തം ഭാര്യയെയും കുട്ടികളുടെയും(ഉള്ളവര്‍) പേര് എന്നിങ്ങനെയുള്ള സ്ഥിതിവിവര കണക്കുകളാണ് പറഞ്ഞത്.

പിന്നീട് തീപ്പൊരി പ്രസംഗമായിരുന്നു ഇരിങ്ങലിന്റേത്.. ബൂലോക ചരിത്രം, കൂട്ടായ്മയുടെ ആവിശ്യകത എന്നിവയെപ്പറ്റി വിശദമായി ശ്രീ രാജു ഇരിങ്ങല്‍ സംസാരിച്ചു. സംസാരത്തില്‍ ദേവസേനക്കെതിരെയുള്ള കല്ലെറിയല്‍ പരാമര്‍ശവും വന്നു. ബൂലോകത്ത് ബന്യാമനുമായുള്ള ആശയ സംവാദത്തെപ്പറ്റി പറഞ്ഞതു വേദിയാകെ ചിരിയുടെ തിരമാലകളുണ്ടാക്കി. (ബന്യാമനും ശ്രീവിദ്യയും പിന്നെ ഇരിങ്ങിലും) ബന്യാമന്റെ വാമ ഭാഗം പോലും അനോണിയായി ബന്യാമനെതെരെ കമന്റിയെന്ന സത്യം അപ്പോഴാണു ബന്യാമന്‍ പോലും അറിഞ്ഞത്!.(വീട്ടില്‍ ചെല്ലുമ്പോള്‍ ബന്യാമനും നല്ല പാതിയുമായി കുടും‌മ്പ വഴക്കുണ്ടാകാതിരുന്നാല്‍ മതിയായിരുന്നു! ) അജ്ഞലി ലിപിയുടെ സൃഷ്ടികര്‍ത്താവ് കെവിന്‍&സിജിയെയും, അവരുടെ അസാന്യദ്ധ്യവും പരാമര്‍ശിക്കപ്പെട്ടു.

പിന്നീട് ശ്രീ ബന്യാമന്‍ ബ്ലോഗെഴുത്തിനെപ്പറ്റിയും അതിന്റെ എത്തിക്സിനെ പറ്റിയും വളരെ വിശദമായി സംസാരിച്ചു. അദ്ദേഹം ഇന്ത്യോ അറബ് കള്‍ച്ചറില്‍ സംസാരിക്കാന്‍ ദുബായിയില്‍ ചെന്നപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവച്ചു. ദുബായി ബ്ലോഗ്ഗാക്കളെ പറ്റി പറഞ്ഞപ്പോള്‍, ബന്യാമന്റെ മുഖത്ത് പ്രിയപ്പെട്ടവരെപ്പറ്റി പറയുമ്പോഴുള്ളതുപോലെ, ഒരു തരം സന്തോഷം തെളിഞ്ഞുകാണാമായിരുന്നു. ആര്‍ക്കെങ്കിലും ബ്ലോഗിനെ പറ്റി ചോദിക്കാമെന്നു പറഞ്ഞപ്പോള്‍, ബാച്ചിയായ ഒരു ബ്ലോഗന്‍ ശ്ലീലത്തെയും അശ്ലീലത്തെയും പറ്റി ചോദിച്ചു. അത്രയും നേരം ബന്യാമന്റെ പ്രസംഗം ശ്രദ്ധിക്കാതിരുന്നവര്‍പോലും(പ്രത്യേകിച്ച് ബാച്ചികള്‍) ആ ചോദ്യത്തിനുത്തരം കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചു. പക്ഷെ, ബന്യാമന്‍ ബാച്ചികളെയും (വിവാഹിതരെയും) നിരാശരാക്കി. അശ്ലീലത്തെ പറ്റി പ്രേരണയുടെ സുനീശ് കുമാറും പിന്നെ mk നബ്യാരും പറഞ്ഞപ്പോഴും പ്രതീക്ഷച്ചതുപോലെ ബിറ്റൊന്നും വരാത്തത്തതില്‍ ബാച്ചികള്‍ രഹസ്യമായി നെടുവീര്‍പ്പിടുന്നതു കാണാമായിരുന്നു!!!. മുഖ്യ ധാര എഴുത്തുകാര്‍ എന്തുകൊണ്ടാണു ബൂലോകത്തേയ്ക്കു കടന്നുവരാത്തെതെന്നു ഈയുള്ളവന്‍ തല ചൊറിഞ്ഞുകൊണ്ടു ചോദിച്ചതിനു മറുപടിയായി ബന്യാമന്‍ ചുള്ളിക്കാടിനെയും(ബാലചന്ദ്രന്‍) വിശാല മനസ്കനെയും പറ്റി പറഞ്ഞു. അപ്പോള്‍ നചികേതസ്സ്, സാഹിത്യം മാത്രമായി ബ്ലോഗെഴുത്തില്‍ ഒതുക്കരുത് ശാസ്ത്ര സാഹിത്യം കൂടിയെഴുതുന്നതിന്റെ ആവിശ്യകതെയെപ്പറ്റി ശക്തമായും വ്യക്തമായും പറഞ്ഞു.

ഇങ്ങനെ സംവദിച്ചു കൊണ്ടിരുന്നപ്പോള്‍ അപ്പുറത്തിരിക്കുന്ന ചിക്കന്‍ ലോലിപോപ്പിനെയും ഫ്രൈഡു റൈസിനെയും മറന്നു പോകരുതെന്ന് ഇരിങ്ങള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു (ശ്ശൊ,, ഇങ്ങിനെയുണ്ടൊ കൊതിയന്‍!).

അപ്പോള്‍ ബാജി വിളിച്ചു പറഞ്ഞു ശാപ്പാടു കഴിച്ചിട്ടു ബാക്കി.... കേള്‍ക്കേണ്ട താമസം ഞാന്‍ ഇരിങ്ങിലിനെയും മറികടന്ന് ശാപ്പാട് യുദ്ധം അനൌപചാരികമായി, ഞാന്‍ ഫസ്റ്റേന്നു പറഞ്ഞുത്ഘാടനം ചെയ്തു..(ഹൊ ഇവിയെങ്കിലും എനിക്കൊന്നാമനാകാന്‍ കഴിഞ്ഞു!)

എന്താ... ടേസ്റ്റ്!!!... പിന്നെല്ലാവരും ഒരു തീറ്റമത്സരമായിരുന്നു. പക്ഷെ അവിടെയും ഇരിങ്ങള്‍ കത്തിക്കയറി!!!

വീണ്ടും അടുത്തുതന്നെ ഒത്തുചേരാമെന്ന തീര്‍ച്ചപ്പെടുത്തലോടെ എല്ലാവരും പിരിഞ്ഞു. എല്ലാവരുടെയും ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു...

‘എല്ലാ ബൂലോകവാസികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍’

സ്നേഹപൂര്‍വ്വം
കുഞ്ഞന്‍

10 പ്രതികരണങ്ങള്‍:

 1. കുഞ്ഞന്‍ said...

  ബഹറിന്‍ മീറ്റ് വിജയമാക്കിയ എല്ലാ ബ്ലോഗാക്കള്‍ക്കും നന്ദി...

 2. സുല്‍ |Sul said...

  “ഠേ.........” ഒരുതേങ്ങമീറ്റ് ന് :)
  പടങ്ങളെവിടെ കുഞ്ഞാ
  ഓണാശംസകള്‍!!!

  -സുല്‍

 3. കുഞ്ഞന്‍ said...

  സുല്ലെറിഞ്ഞ ഈ തേങ്ങയുടെ കഷ്ണങ്ങള്‍ ബഹറിന്‍ ബ്ലോഗാക്കള്‍ക്കെല്ലാം എടുക്കാട്ടോ..

  പടങ്ങള്‍ http://bahrainboolokam.blogspot.com/

 4. സജീവ് കടവനാട് said...

  അതിന് സുല്ല് തേങ്ങയെറിഞ്ഞില്ലല്ലോ. ‘തേങ്ങമീറ്റ്’ ന്ന് വച്ചാല്‍ എന്താ?

 5. യാത്രിക / യാത്രികന്‍ said...

  അക്ഷരങ്ങള്‍ കൊണ്ട്‌ അഭ്യാസം കാണിക്കന്‍ തന്നെ തീരുമാനിച്ചു അല്ലേ!
  നല്ല വിവരണം

 6. ബാജി ഓടംവേലി said...

  meet = meat

 7. Visala Manaskan said...

  പ്രിയ കുഞ്ഞന്‍,

  മീറ്റ് ഗംഭീരമായതില്‍ ക്ലാപ് ക്ലാപ് ക്ലാപ്.

  ശ്രീ. ബെന്യാമിനെ‍ ഇവിടെ ഞങ്ങള്‍ മീറ്റിയത് ഒരിക്കലും മറക്കാനാവത്ത ഒരനുഭവമാണ്. അബുദാബി ലേയ്ക്കിന്റെ സൈഡില്‍ പാതിരായ്ക്ക് പാട്ടും ഫുഡഡിയും ഡൈലോഗ്സും എല്ലാമായി തകര്‍ത്തില്ലേ??

  :)

 8. സഹയാത്രികന്‍ said...

  ഓണാശംസകള്‍

 9. സാല്‍ജോҐsaljo said...

  ലോലിപോപ്പിനെയും ഫ്രൈഡു റൈസിനെയും...

  അതെന്തു കോമ്പിനേഷന്‍??


  ഓണാശംസകള്‍ ആശംസകള്‍

 10. മന്‍സുര്‍ said...

  പ്രിയ സ്നേഹിതരെ

  ബഹറൈന്‍ ബൂലോക വിശേഷങ്ങള്‍ വളരെ ഇഷ്ടമായ്
  ഒരു സ്നേഹ സൌഹാര്‍ദത്തിന്‍റെ ഒത്തു ചേരല്‍
  മനസ്സിനു ഒരു കുളിര്‍മയായ്....പറയാന്‍ വിട്ട് പോയതെല്ലാം
  ഓര്‍മ്മകളില്‍ നിന്നും തപ്പിയെടുത്തു പറയുമല്ലോ.


  ഇതിന്‍റെ പിന്നണിയിലെ എല്ലാ ബ്ലോഗ്ഗേര്‍സ്സിന്നും അഭിനന്ദങ്ങള്‍

  സസ്നേഹം
  മന്‍സൂര്‍,നിലംബൂര്‍