Saturday, August 11, 2007

"ബഹറൈന്‍ ബൂലോക മീറ്റ്‌"

പ്രിയപ്പെട്ട സഹൃദയരേ..

ന്നു ബൂലോകം അതിശക്തമായ മാദ്ധ്യമമായി വളര്‍ന്നുകൊണ്ടിരിക്കുകയാണല്ലൊ.

ഇടപെടലുകളുടെയും കൂട്ടായ്മകളുടെയും സ്വതസിദ്ധമായ പാത വെട്ടിത്തെളിയിക്കുന്ന ബൂലോകത്തു എനിയ്ക്ക്‌ എത്തിപ്പെടുവാന്‍ സാധിച്ചതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്‌.ബൂലോകത്ത്‌ എത്തിപ്പെടുകയെന്നു പറയുമ്പോള്‍,സമൂഹത്തിന്റെ ക്രിയാത്മകമായ ഭാഗമാകുക എന്നതാണു ഞാന്‍ അര്‍ത്ഥമാക്കുന്നത്‌.

ആയതിനാല്‍, ബഹറൈനില്‍ ഒരു ബൂലോക കൂട്ടായ്മയുണ്ടാവുകയാണെങ്കില്‍, അതെന്നെ ഏറ്റവും സന്തോഷിപ്പിക്കുന്ന ഒന്നായിരിക്കും.

കൂട്ടായ്മയിലൂടെ നമുക്ക്‌ പലതും ചെയ്യുവാനും നേടാനും കഴിയും.ബഹറൈനിലുള്ള ബൂലോകരെപ്പറ്റി പരസ്പരം അറിയുവാനും, സംവേദിക്കാനുമുള്ള ഒരു വേദിയുണ്ടാകേണ്ടത്‌ അത്യാവിശ്യമായി എനിക്കു തോന്നുന്നു.

എനിക്കു മനസ്സിലാക്കാന്‍ സാധിച്ചത്‌ കഴിഞ്ഞ 2 വര്‍ഷം മുമ്പുവരെ കെവിയെന്ന 'കെവിന്റെ ഒറ്റയാള്‍ ബൂലോക ബ്ലോഗ്‌ പട്ടാളം മാത്രമെ ബഹറൈനില്‍ ഉണ്ടായിരുന്നൊള്ളൂ. എന്നാല്‍ ഇന്നാസ്ഥാനത്ത്‌ പത്തൊ അതിലധികമൊ ആയ ബ്ലോഗേഴ്സായി മാറിയിട്ടുണ്ടെന്നാണ്‌.

ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം ശ്രീ ഇരിങ്ങള്‍ മുന്‍കൈയ്യെടുത്ത്‌ ബഹറൈനില്‍ ഒരു ബൂലോക കൂട്ടായ്മയുണ്ടാക്കുന്നതില്‍ അദ്ദേഹം ഇപ്പോഴും വ്യാപൃതനാണെന്നാണ്‌. അതിലിപ്പോള്‍ ബാജി ഓടംവേലി,ബന്യാമന്‍,മോഹന്‍ പുത്തന്‍ച്ചിറ,സജീവ്‌,പ്രശന്ത്‌ കോഴഞ്ചേരി അതുപോലെ സംഘടനായി വളര്‍ന്ന് ബ്ലോഗിലേയ്ക്കു എത്തിയ 'പ്രേരണ'യുടെയും സജീവ സാന്നിദ്ധ്യം ബൂലോക കൂട്ടായ്മക്ക്‌ ശക്തിപകരുമെന്ന് നിസ്സംശയം പറയാം..

എഴുതാനറിയുന്ന,വായിക്കാനറിയുന്ന എല്ലാ സഹൃദരേയും കൂട്ടിയോജിപ്പിച്ചുകൊണ്ട്‌,ബഹറനിലെ മുഴുവന്‍ ബ്ലോഗേഴ്സിന്റെയും (കൈപ്പള്ളിയുടെ ഭാഷയില്‍ "ബ്ലാഗ്ഗാവിന്റെയും") നേതൃത്വത്തില്‍, ഒരു ബൂലോക കൂട്ടായ്മയുടെ പ്രാരംഭഘട്ടമെന്നനിലയില്‍ ഈ ആഗസ്റ്റ്‌ 22ന്‌ എല്ലാവരും ഒത്തുചേരുവാന്‍ തീരുമാനിച്ച വിവരം അറിയിക്കാന്‍ കഴിയുന്നതില്‍ എനിക്കു അതിയായ സന്തോഷമുണ്ട്‌.

ഒരു തുടക്കക്കാരനെന്ന നിലയ്ക്ക്‌, ബ്ലോഗിലെ ചിട്ടവട്ടങ്ങളൊന്നും എനിക്കു വലിയ പിടിപാടൊന്നുമില്ല. ഒരു പക്ഷെ നിങ്ങള്‍ക്കും അങ്ങിനെതന്നെയാണെങ്കില്‍, സൗദിയിലേയും u.a.e ലേയും ബ്ലോഗേഴ്സ്‌ പങ്കെടുക്കാമെന്നറിയിച്ചപ്പോള്‍, ബ്ലോഗിനെ കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ അറിയുവാന്‍ സാധിക്കുന്ന സുവര്‍ണ്ണാവസരമായി നമുക്കിതിനെ കാണാം. അതുകൊണ്ടു നമുക്കിതൊരു വന്‍വിജയമാക്കിത്തീര്‍ക്കുവാന്‍ എല്ലാവരുടെയും സജീവ സാന്നിദ്ധ്യവും നിര്‍ദ്ദേശങ്ങളും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.

ഈ കൂട്ടായ്മയി പങ്കെടുക്കണമെന്നാഗ്രഹമുള്ളവര്‍ ഈ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

ശ്രീ രാജു ഇരിങ്ങല്‍ : 36360845

ശ്രീ ബാജി ഓടംവേലി : 39258308

നമുക്കൊത്തൊരുമിച്ചു ഉണര്‍ന്നു പ്രവര്‍ത്തിക്കാം...

എല്ലാവരേയും ഒന്നായി കാണാനുള്ള ബൂലോക കൂട്ടയ്മയില്‍ ഭാഗമാകു.....

20 പ്രതികരണങ്ങള്‍:

 1. കുഞ്ഞന്‍ said...

  പങ്കെടുക്കൂ, വിജയിപ്പിക്കൂ..

 2. SUNISH THOMAS said...

  ആഷംഷകള്‍.....

 3. യാത്രിക / യാത്രികന്‍ said...

  ഞാന്‍ ബഹറിലുള്ള പുതിയ ആളാണ് .
  മുന്‍പു തൊട്ടേ വായിക്കുമായിരുന്നു.
  ഇപ്പോള്‍ എഴുതിത്തുടങ്ങി.
  മീറ്റിംഗില്‍ പങ്കെടുക്കാം

 4. ഡാന്‍സ്‌ മമ്മി said...

  ആശംസകള്‍
  വരാന്‍ ശ്രമിക്കാം
  ബാക്കി ഫോണില്‍ വിളിക്കാം

 5. ബാജി ഓടംവേലി said...

  കുഞ്ഞന്‍,
  അടിപൊളി വാചകങ്ങള്‍
  ഒത്തിരി വായനക്കാരും ബ്ലോഗ്ഗര്‍മാരും വിളിച്ച്‌
  കാര്യങ്ങള്‍ അന്യോക്ഷിക്കുന്നുണ്ട്‌.
  ബഹറിന്‍ മീറ്റ്‌ വിജയമാക്കുവാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്

 6. ഉറുമ്പ്‌ /ANT said...

  എല്ലാ ബഹറിന്‍ ബ്ളഗാവുകള്‍ക്കും ആശംസകള്‍

 7. മറ്റൊരാള്‍ | GG said...

  കുഞ്ഞാ, എനിയ്ക്കും വരണമെന്നുണ്ട്‌. പക്ഷെ അതിന്‌ ഒരു പാലം കടക്കണം. അതിനിനിയും ആരുടെയൊക്കെ കയ്യും കാലും പിടിക്കണമോ ആവോ?

  പകുതി വഴിവന്നാല്‍ എന്നെ അങ്ങോട്ട്‌ വലിച്ചിടാമോ?

  പാലം കടന്നുകിട്ടിയാല്‍ നാരായണ.....

 8. SHAN ALPY said...

  A free
  gulf video
  visit my blog
  http://shanalpyblogspotcom.blogspot.com

 9. ഗിരീഷ്‌ എ എസ്‌ said...

  എല്ലാവിധ ഭാവുകങ്ങളും നേരുന്നു

 10. Cartoonist said...

  ഭയങ്കരാ,
  ഞാനന്നയച്ച ഐഡി ലിസ്റ്റ് മുതലാക്കിയല്ലേ.വന്ന് കുറേക്കാലം കുളിച്ചുതാമസിക്കാനുള്ള പൈസയും ബാക്കിയും കയ്യിലുണ്ട്. എന്നാലും കടക്കില്ല. ത്രെഡ്മെയില്‍ അയച്ചതിന്റെ പേരില്‍ എന്നെ തട്ടാനുള്ള പരിപാടി ചിലര്‍ ഇട്ടിട്ടൂണ്ടെന്നു വിശ്വസനീയമായവൃത്തങ്ങളില്‍നിന്നറിഞ്ഞു.വര്‍കേരിയ,പുളിയിഞ്ചി മുതലായ ചില ഭീകര അനോനികള്‍ എത്തും. ചെമ്പു തെളിയിച്ചിട്ടേ വിടാവൂ.

  ത്രെഡ്മെയില്‍ ബോംബര്‍

 11. മുസ്തഫ|musthapha said...

  എല്ലാവിധ ആശംസകളും നേരുന്നു... മീറ്റ് അടിപൊളിയായി നടക്കട്ടെ...

  സുനീഷ് തോമസ് / SUNISH THOMAS said...
  ആഷംഷകള്‍.....

  സുനീഷേ... എവിടെ വെച്ചാ ഈ കമന്‍റെഴുതിയത്?
  കമന്‍റോ... ഞാനോ... എന്ന് മാത്രം എന്നോട് ചോദിച്ചേക്കരുത് :)

 12. നന്ദു said...

  രാജൂ, പ്രവീണ്‍(കുഞ്ഞന്‍), ബാജി, കെവിന്‍... കൂടാതെ അറിയാത്ത മറ്റനേകം ബഹ്രൈന്‍ സുഹൃത്തുക്കള്‍ക്കും ഈ മീറ്റിന്‍ എല്ലാ വിധ ആശംസകളും.

 13. Pongummoodan said...
  This comment has been removed by the author.
 14. Pongummoodan said...

  പ്രിയ കുഞ്ഞാ... സുഖമല്ലേ?'അറിവില്ലായ്മകൊണ്ട്‌' പോങ്ങുമ്മൂടന്‍ ആവേണ്ടിവന്ന പാലാക്കാരന്‍ ആണു ഞാന്‍. പാലാക്കാരന്‍ എന്ന പേരില്‍ താങ്കളെ പരിചയപ്പെട്ട ആ മഹത്‌ വ്യക്തി തന്നെയാണു ഇത്‌. പഴയ ബ്ളോഗ്‌ എനിക്ക്‌ ഉപയോഗിക്കന്‍ കഴിയുന്നില്ല. ഐ മീന്‍ എനിക്ക്‌ പുതിയ പോസ്റ്റ്‌ ഒന്നും തന്നെ ഇടാന്‍ കഴിഞ്ഞില്ല. എങ്കിലും ആ ബ്ളോഗിലേക്കു ആദ്യം വന്ന കമണ്റ്റ്സ്‌ താങ്കളുടെ ആണെന്നതിനാല്‍ പാലാക്കാരനില്‍ നിന്ന്‌ പോങ്ങുമ്മൂടനിലേക്കുള്ള മാറ്റം ആദ്യം താങ്കളെയാണറിയിക്കേണ്ടതെന്ന്‌ എനിക്ക്‌ തോന്നി. തുടറ്‍ന്നും സഹകരണം ഉണ്ടാവുമല്ലോ? സ്നേഹപൂര്‍വ്വം
  പോങ്ങുമ്മൂടന്‍

 15. SUNISH THOMAS said...

  അഗ്രജാ...
  ആശംസകള്‍ ഷാപ്പിലിരുന്നു ലാപ്ടോപ്പിലടിച്ചതാ... അക്ഷരം വല്ലതും മാറിപ്പോയാരുന്നോ?
  പോങ്ങുംമൂടാ...
  പാലായില്‍ എവിടെയാ പോങ്ങുംമൂട്?

 16. ഏറനാടന്‍ said...

  പൊങ്ങുംമ്മൂട്‌ തിരോന്തരത്തെ പ്രാന്തപ്രദേശമാണല്ലോ.. അതായത്‌ പാലാ സൂപ്പറുഫാസ്‌റ്റ്‌ തിരോന്തരം എത്തുമ്പോള്‍ നിറുത്തുന്ന ഒരു ബസ്സ്‌-സ്റ്റോപ്പ്‌ ഉള്ള മുടുക്ക്‌. ഈ പൊങ്ങുംമ്മൂടന്‍ ആരാണപ്പീ?? :)

  എന്തെരായാലും ബഹ്‌റൈന്‍ മീറ്റ്‌ സൂപ്പറുവിജയമാവാന്‍ എല്ലാവിധ ഭാവുകങ്ങളൂം നേരുന്നു...

 17. കുഞ്ഞന്‍ said...
  This comment has been removed by the author.
 18. കുഞ്ഞന്‍ said...

  ബൂലോക മീറ്റിനു ഭാവുകങ്ങള്‍ ആശംസിച്ചവര്‍ക്കു ഹൃദയം നിറഞ്ഞ നന്ദി ബഹറിന്‍ ബ്ലോഗാവന്മാരുടെ പേരില്‍ ഞാന്‍ രേഖപ്പെടുത്തുന്നു.

  നിങ്ങളുടെ അനുഗ്രഹങ്ങള്‍ക്കു പുറമെ, ഒരു ബൂലോക മീറ്റില്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നിര്‍ദ്ദേശ്ശിക്കുകയാണെങ്കില്‍, അതു ഞങ്ങള്‍ക്കു ബൂലോകത്തിലെ ബ്ലോഗേഴ്സില്‍ നിന്നു കിട്ടുന്ന പ്രോത്സാഹനത്തോടൊപ്പം ഒരുമുതല്‍ക്കൂട്ടുകൂടിയായിരിക്കുമെന്നു വിശ്വസിക്കുന്നു.

 19. പാര്‍വണം.. said...

  ഞാനും ഇവിടൊക്കെ ഉണ്ടേ.... പക്ഷെ എനിക്കു വരാന്‍ സാധിക്കില്ല...
  അടുത്ത് തവണ്യാകട്ടെ....

 20. സജീവ് കടവനാട് said...

  കുഞ്ഞാ നമുക്ക് മീറ്റാം.