Thursday, March 25, 2010

മത്സരം മുറുകിയാൽ..!

കഴിഞ്ഞ ദിവസത്തെ ബസ്സപകടത്തിനെപ്പറ്റിയുള്ള ചാനൽ വാർത്താ ബുള്ളറ്റിലെ ടിവി അവതാരകന്റെ/അവതാരകയുടെ ചില ചോദ്യങ്ങൾ അവരുടെ പ്രതിനിധികളോട്..

1) ബസ്സ് ഇപ്പോൾ വെള്ളത്തിൽ മുങ്ങിയിട്ട് രണ്ടുമണിക്കൂറിലധികമായല്ലൊ, ബസ്സിന്റെയുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടൊ? ഉണ്ടെങ്കിൽ അവരെ രക്ഷപ്പെടുത്തുവാൻ കഴിയുമൊ..?

2) ബസ്സിലെ അപകടത്തിൽ നിന്നും ഒരമ്മ അത്ഭുകരമായി രക്ഷപ്പെട്ടു, എന്നാൽ തന്റെ കുഞ്ഞിനെ കാണുന്നില്ലെന്ന് പറയുന്നു, ലല്ലൂ ആ ബസ്സിൽ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നൊ..? ഉണ്ടെങ്കിൽ അവർ രക്ഷപ്പെട്ടിട്ടുണ്ടൊ..?

3) കുഞ്ഞിനെ കാണുന്നില്ലെന്നുപറയുന്ന ആ അമ്മയുടെ ഇപ്പോഴത്തെ വികാരമെന്താണ്..?

4) ബസ്സിപ്പോൾ എൺപതടി താഴ്ചയിലാണല്ലൊ അതിൽ എത്രയടി ചെളിയുണ്ടാകും..?

5) ബിനി.. ബസ്സിൽ നാല്പതിലധികം ആളുകൾ ഉണ്ടായിരുന്നുവെന്നല്ലെ പറഞ്ഞത്. ഇരുപതുപേർ രക്ഷപ്പെട്ടു, പത്തുപേർ മരിച്ചു, ബാക്കിയുള്ളവർ വെള്ളത്തിൻ തന്നെയുണ്ടൊ..? അവരെ കരക്കടിപ്പിക്കുവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടൊ..? ഉണ്ടെങ്കിൽ അതെന്താണ്..?

*
*
*
*
*
മൊബൈലിൽ ചിത്രങ്ങളെടുക്കുന്നവരെ പരിഹസിക്കുന്ന ചാനലുകാർ, ചാനലുകാരുടെ ബാഹുല്യവും പിന്നെ അവരുടെ ചോദ്യങ്ങളും അഭിമുഖങ്ങൾകൊണ്ടും അപകടത്തിന്റെ ഭീതിയിൽ കഴിയുന്ന രക്ഷപ്പെട്ടവരേയും ബന്ധുക്കളെയും വീണ്ടും കൊല്ലാക്കൊലചെയ്യുന്നതുകാണുമ്പോൾ... നമുക്കുവേണ്ടിയാണൊ ഈ ചാനലുകാർ ഈ തറപ്പണിയെടുക്കുന്നത്..? ആണെങ്കിൽ നാമാണ് ഒന്നാം പ്രതികൾ..!!

*
*
*

2013-14 ൽ ചന്ദ്രനിൽ മനുഷ്യനെയിറക്കുമെന്ന് ഐ എസ് ആർ ഒ.., പ്രാഭാകർ..ഞാനിപ്പോൾ നിൽക്കുന്നത് ചന്ദ്രനിലുള്ള ഒരു വലിയ പാറയുടെ മുകളിലാണ്. ഇന്ത്യയിൽ നിന്നും ആദ്യമായി മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ചന്ദ്രയാൻ-2 പേടകം താഴ്ന്നിറങ്ങുന്നത് എനിക്കിപ്പോൾ കാണാൻ പറ്റുന്നുണ്ട് പ്രഭാകർ. ഞാൻ നിൽക്കുന്ന പാറയുടെ തൊട്ടടുത്തായിട്ടായിരിക്കും അത് ലാന്റ് ചെയ്യുന്നത്..!!!

19 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    മൊബൈലിൽ ചിത്രങ്ങളെടുക്കുന്നവരെ പരിഹസിക്കുന്ന ചാനലുകാർ, ചാനലുകാരുടെ ബാഹുല്യവും പിന്നെ അവരുടെ ചോദ്യങ്ങളും അഭുമുഖങ്ങൾകൊണ്ടും അപകടത്തിന്റെ ഭീതിയിൽ കഴിയുന്ന രക്ഷപ്പെട്ടവരേയും ബന്ധുക്കളെയും വീണ്ടും കൊല്ലാക്കൊലചെയ്യുന്നതുകാണുമ്പോൾ... നമുക്കുവേണ്ടിയാണൊ ഈ ചാനലുകാർ ഈ തറപ്പണിയെടുക്കുന്നത്..? ആണെങ്കിൽ നാമാണ് ഒന്നാം പ്രതികൾ..!!

  2. Unknown said...

    "പ്രാഭാകര്‍..ഞാനിപ്പോള്‍ നില്‍ക്കുന്നത് ചന്ദ്രനിലുള്ള ഒരു വലിയ പാറയുടെ മുകളിലാണ്. ഇന്ത്യയില്‍ നിന്നും ആദ്യമായി മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ചന്ദ്രയാന്‍-2 പേടകം താഴ്ന്നിറങ്ങുന്നത് എനിക്കിപ്പോള്‍ കാണാന്‍ പറ്റുന്നുണ്ട് പ്രഭാകര്‍. ഞാന്‍ നില്‍ക്കുന്ന പാറയുടെ തൊട്ടടുത്തായിട്ടായിരിക്കും അത് ലാന്റ് ചെയ്യുന്നത്..!!!"
    അത് കലക്കി... കലികാലമല്ലേ, ചിലപ്പോള്‍ അങ്ങിനേയും...

  3. ശ്രീ said...

    ഇതെല്ലാം കാണുമ്പോള്‍... കേള്‍ക്കുമ്പോള്‍... തോന്നുന്ന അമര്‍ഷം ഇങ്ങനെയൊക്കെ തീര്‍ക്കാമെന്നല്ലാതെ നമുക്കെന്ത് ചെയ്യാന്‍ പറ്റും കുഞ്ഞന്‍ ചേട്ടാ...

    അത്രയും മണിക്കൂറുകള്‍ക്കു ശേഷവും വേണ്ട രീതിയില്‍ തിരച്ചില്‍ നടത്താന്‍ പോലും കഴിഞ്ഞില്ലെന്ന് പറയുമ്പോള്‍... ആ നാട്ടുകാരുടെ സഹകരണം കൂടെ ഉണ്ടായിരുന്നില്ലെങ്കിലോ? (പാവം, അതിലൊരാള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ചു എന്നും കേട്ടു)

    ചാനലുകാര്‍ക്ക് ഇതൊക്കെ അങ്ങ് വാര്‍ത്തയാക്കിയാല്‍ മാത്രം മതി.

  4. muraliekm said...

    ethe vishayam nammal munpum post cheythathanu but oru mattavum ella valare asahaneeyamayittanu janum annathe divasam news kettathu but enthu cheyan malsaramalle ennathe kalathu, athukond ethum ethinappuravum nammal kelkendi varum enthayalum prathikarichathinu kunjanum kootukarkum thx

  5. Anil cheleri kumaran said...

    ആ ലാസ്റ്റ് പാര കലക്കി കേട്ടൊ.. സൂപ്പര്‍.

  6. കണ്ണനുണ്ണി said...

    തെരണ്ടി വാല് കൊണ്ട് നാട്ടുകാര്‍ അടി കൊടുക്കാന്‍ തുടങ്ങും താമസിയാതെ..
    അപ്പൊ ഒതുങ്ങി കോളും

  7. വീകെ said...

    ‘പ്രഭാകർ’ ന്റെ ചന്ദ്രനിൽ നിന്നുള്ള കമൻ‌ട്രി കലക്കീ കുഞ്ഞേട്ടാ...!!

  8. Typist | എഴുത്തുകാരി said...

    കണ്ണനുണ്ണി പറഞ്ഞതുപോലെ, നാട്ടുകാര്‍ കൈ വക്കേണ്ടിവരും ഈ നില തുടര്‍ന്നുപോയാല്‍. എല്ലാം ആഘോഷമാണവര്‍ക്കു്.

  9. കുഞ്ഞന്‍ said...

    ഏകവല്യൻ മാഷെ..
    ചാനലുകളുടെ മത്സരം നിമിത്തം ഇത് സംഭവിക്കാവുന്ന കാര്യമാണ്. അധികം കാത്തിരിക്കേണ്ടാ..

    ശ്രീക്കുട്ടാ..
    പ്രതികരിച്ചില്ലെങ്കിൽ, ഈ പോസ്റ്റ് വഴി ചാനലിനിന്റെ ഈ സംസ്കാരത്തിനെതിരെ ഒന്നും ചെയ്യാൻ കഴിയില്ലെങ്കിലും; ഏതെങ്കിലും വാർത്ത അവതാരകർ, പ്രതിനിധികൾ ഇത് വായിക്കപ്പെടുകയാണെങ്കിൽ നാളെ ഒരിക്കൽ ഇത്തരം ചോദ്യങ്ങൾ ചോദിച്ച് ജനത്തെ(ഇരയെ) വലക്കുകയില്ലെന്ന് പ്രത്യാശിക്കാം..!

    മുരളി ഭായ്..
    അന്നത്തെ വാർത്താ ചാനലുകൾ വീക്ഷിച്ചിരുന്ന ആളുകൾ ഇത്തരം വാർത്താ സമീപനത്തെ ഇഷ്ടപ്പെട്ടിരിക്കാൻ സാദ്ധ്യതയില്ല. ചർച്ചിച്ച് ചർച്ചിച്ച് കാടുകയറി ഒരു സംഭവം എങ്ങിനെ ഡിക്റ്ററ്റീവ് കഥയെക്കാൾ മനോഹരമാക്കാമെന്നാണ് ചാനലുകൾ കാട്ടിത്തരുന്നത്.

    കുമാരേട്ടാ..
    അപ്പൊ പാരവയ്പ് ഇഷ്ടാണല്ലെ..ഉം ഉം..

    കണ്ണനുണ്ണി മാഷെ..
    സമയമില്ലാത്ത നമ്മൾ ദേ ഇതുപോലെയൊക്കെ പ്രതികരിക്കും അതിൽക്കൂടുതൽ ഒന്നും ചെയ്യില്ല; അല്ലെങ്കിൽ ആ പ്രതികരണത്തിൽനിന്നും അവനവന് എന്തെങ്കിലും നേട്ടമുണ്ടായിരിക്കണം.

    വീകെ മാഷെ..
    ഒരു സംഭവം ആദ്യം റിപ്പോർട്ട് ചെയ്തുവെന്ന് പറഞ്ഞ് ചാനലുകാർ അഭിമാനപുളകതളിരിതമാകുന്നത് കണ്ടിട്ടില്ലെ. എല്ലാം നല്ലതിനാണ് പക്ഷെ അതിരുവിട്ടാൽ...അതാണിപ്പോൾ ടിവി ചാനലുകളിൽ നടക്കുന്നത്..

    എഴുത്തുകാരിച്ചേച്ചി..
    ഈ ആഘോഷത്തിനെയല്ല ചേച്ചി ഞാൻ കളിയാക്കിയത്,അതിലെ വിഡ്ഡിത്തമായ ചോദ്യങ്ങളും അനവസര തീരുമാനങ്ങളുമാണ്. ഒരു സംഭവം നടന്നതുകാണാൻ, അറിയാൻ ജനത്തിന് താല്പര്യമുണ്ട്. എന്നാൽ മത്സരം നിറഞ്ഞ വേദിയിൽ മനുഷ്യത്വം കാറ്റിൽ‌പ്പറത്തുന്നു.

    അഭിപ്രായം പറഞ്ഞവരോടും വായിച്ച എല്ലാവരോടും എന്റെ കൂപ്പുകൈ.. വീണ്ടുംവരിക..

  10. മറ്റൊരാള്‍ | GG said...

    അസഹനിയമായ ഇത്തരം വാര്‍ത്താ ചാനലുകള്‍ തന്നെ കാരണം പുതിയ താമസസ്ഥലത്തേക്ക് മാറിയപ്പോള്‍ റ്റിവി കേബിള്‍ കണക്ഷന്‍ ഇതുവരെ ഇടുത്തില്ല. ആദ്യ ചില ദിവസങ്ങളില്‍ ഉണ്ടായിരുന്ന ഹാങ് ഓവര്‍ ഇപ്പോള്‍ കുറേശ്ശേ മാറി വരുന്നു.ഇനി അങ്ങോട്ട് പുതിയത് എടുക്കാനും ഉദ്ദേശം ഇല്ല.(ഭൈമിയുടെ കണ്ണുനീരില്‍ ഞാന്‍ മുട്ടുമടക്കുമോ എന്ന സംശയവും ഇല്ലാതില്ല!)

    പിന്നെ കുഞ്ഞന്റെ പോസ്റ്റിന്റെ അവസാന പഞ്ച് ലൈന്‍ കലക്കീ ട്ടോ!!

  11. kichu / കിച്ചു said...

    ചന്ദ്രനിലും ചാനല്‍ ലൈവ് റിപ്പോര്‍ട്ടിങ് :)

    അവിടെയും പ്രതീക്ഷിക്കാം മത്സരം. കലികാലം !!

  12. കുഞ്ഞന്‍ said...

    ജിജി മാഷെ..
    ഇപ്പോൾ വാർത്താചാനലുകൾ അതിജീവനത്തിന്റെ പാതയിലാണ്. അതുകൊണ്ടായിരിക്കാം ഇത്തരം കോമാളിപ്രകടന ചോദ്യങ്ങൾ..!!

    പിന്നെ ഭാര്യയുടെ മുമ്പിൽ മുട്ടുമടക്കിയെന്നുവച്ച് യാതൊന്നും കുറവ് വരാൻ പോകുന്നില്ല. വീട്ടിലിൽത്തന്നെയിരിക്കുന്ന ഭാര്യയ്ക്ക് അല്പം ആശ്വാസം കിട്ടുന്ന ടിവിയെ തീർത്തും വേണ്ടാന്നുവയ്ക്കല്ലെ മാഷെ..മാഷിന് എന്തും ആകാമല്ലൊ പാവം ചേച്ചി..

    കിച്ചുത്താ..
    എല്ലാക്കാര്യത്തിലും ശ്ശി കൂടുതലായാൽ പതുക്കെപതുക്കെ അതിനോട് താല്പര്യങ്ങൾ ഇല്ലാതാകും. ഇതൊക്കെകൊണ്ടുതന്നെയാണ് ടിവിയുടെ വ്യൂവർഷിപ് കുറയുവാൻ കാരണം.

    അഭിപ്രായം പറഞ്ഞവരോടും വായിച്ചവരോടും വീണ്ടും കൂപ്പുകൈ..

  13. സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

    what to do .. what a bad media culture. really shame

  14. Faizal Kondotty said...

    സത്യം..!

  15. T.S.NADEER said...

    മരണം ആഘോഷിക്കുന്നവര്‍

  16. T.S.NADEER said...

    മരണം ആഘോഷിക്കുന്നവര്‍

  17. T.S.NADEER said...

    മരണം ആഘോഷിക്കുന്നവര്‍

  18. Mohamedkutty മുഹമ്മദുകുട്ടി said...

    വൈകിയാണിവിടെ യെത്തിയത്. ചാനലുകാരുടെ കോപ്രായങ്ങള്‍ കാണുമ്പോള്‍ അമര്‍ഷം തോന്നാറുണ്ട്. എന്തു കിട്ടിയാലും ആഘോഷമല്ലെ അവര്‍ക്ക്!
    ബെര്‍ളിയുടെ നെയ്യപ്പ പുരാണം ഓര്‍മ്മ വന്നു.

  19. ബഷീർ said...

    ബസപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആളുമായി മിസ്റ്റർ ഡേഷ് കുമാർ നടത്തിയ സംഭാഷണം കേട്ടിരുന്നു. എന്തൊക്കെയാണയാൾ ചോദിക്കുന്നത് കഷ്ടം. :(

    ഒരു കാലം വരുമായിരിക്കും ..ഇന്ന് എസ്.എം.എസ്. അയച്ച് അഭിപ്രായം അറിയിക്കുന്ന പോലെ അന്ന് തലമണ്ടക്കിട്ടൊന്ന് അപ്പോൾ തന്നെ കൊടുക്കാൻ വല്ല സംവിധാനവും ഉണ്ടാവും. അത് വരെ ക്ഷമിക്കാം :)