Thursday, September 24, 2009

ചന്ദ്രയാൻ കീ ജയ്..!

ചന്ദ്രയാൻ പേടകം ഇന്ത്യ വിക്ഷേപിച്ചപ്പോൾ ഇന്ത്യാക്കാരെല്ലാം ഈ നേട്ടം കൈവരിച്ചതിൽ അതിയായി അഭിമാനിച്ചുവെങ്കിലും,ബൂലോഗത്ത് ചില നീരസപ്രകടനങ്ങൾ നടത്തുകയും നടക്കുകയും ഉണ്ടായിരുന്നു. എന്നാൽ ഇന്നലെ നാസയിൽ നിന്നുള്ള അനൌദ്യോഗിക വർത്തമാനപ്രകാരം, ചന്ദ്രയാൻ വഴി ചന്ദ്രനിൽ ജലാംശം ഉണ്ടെന്ന്കണ്ടെത്തിയിരിക്കുന്നു. തീർച്ചയായും നാസയുടെ ഈ കണ്ടെത്തെലിൻ‌ വഴിയൊരുക്കിയത് ചന്ദ്രയാനെന്ന മാതൃപേടകമാൺ‌‌. ഒരിക്കൽക്കൂടി ചന്ദ്രയാൻ ദൌത്യത്തിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നതിനോടൊപ്പൊം ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് ഇന്ത്യയ്ക്ക് അസൂയവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെയെന്നും പ്രാർത്ഥിച്ചുകൊണ്ട്...

.....................................................................................

അമ്മയെ തല്ലിയാലും രണ്ടു വാദമുഖം ഉണ്ടാകും..!

16 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    കഴിഞ്ഞ കുറച്ചു മാസങ്ങളായി ബൂലോഗത്തുനിന്ന് വിട്ടു നിൽക്കുകയായിരുന്നു...വീണ്ടും ബൂലോഗത്തേക്ക്...

    സ്നേഹത്തോടെ..

  2. Rejeesh Sanathanan said...

    ചന്ദ്രനില്‍ കാലുകുത്തിയവന്മാര്‍ ഇട്ടിട്ടു പോരുന്ന വെള്ളകുപ്പി വല്ലതുമാണോ എന്തോ...........:)

  3. ഹരീഷ് തൊടുപുഴ said...

    എന്റെ പൊന്നു ചേട്ടാ, അതു നമ്മുടെ നാസാക്കാർ ഉപേക്ഷിച്ചുപോന്ന കൊക്കോക്കോളയുടെ മിനെറൽ വാട്ടെർ ബോട്ടിലിൽ നിന്നു ഭൂമിയിൽ പതിച്ച തെളിനീരല്ലായിരുന്നോ..!!!

  4. ബിന്ദു കെ പി said...

    അല്ലാ, ഇതാര്..? കുഞ്ഞനോ...?!! അപ്പോ ഈ വഴിയൊക്കെ ഓർമ്മയുണ്ടല്ലേ...? :)

  5. കണ്ണനുണ്ണി said...

    നാളെ നാസ അടുത്ത പ്രസ്താവന ഇറക്കും...
    കണ്ടെത്തിയത് വെള്ളമല്ല....വെളുത്ത നിറത്തിലുള്ള ഒരു കല്ല്‌ വെയിലടിച്ചപ്പോ തിളങ്ങിയതാനെനു പറഞ്ഞു..
    അതോണ്ട് സന്തോഷിക്കാന്‍ വരട്ടെ...ഹിഹി

  6. OAB/ഒഎബി said...

    കേറിയിരിക്കൂ കുഞ്ഞാ..

    എവിടെ, എവിടെയാ ചന്ദ്രൻ അമ്മയെ തല്ലിയേ...
    :):)

  7. നരിക്കുന്നൻ said...

    അമ്മയെ തല്ലിയാലും രണ്ടഭിപ്രായം ഉണ്ടാകും.

  8. വീകെ said...

    ചന്ദ്രയാൻ വഴി കിട്ടിയ ഈ പിതിയ അറിവ് നമ്മൾക്ക് സന്തോഷം തരുന്നതാണ്..

    എന്നാലും അമേരിക്കകാര് അത്ര പെട്ടെന്നു സമ്മതിച്ചു തരുമോന്ന് അറിയില്ല.

    കാത്തിരുന്നു കാണാം...

  9. VEERU said...

    അമ്മയെ തല്ലിയാലും രണ്ടഭിപ്രായം ഉണ്ടാകും.
    ഇതു കറക്റ്റ് !! പിന്നെ ചന്ദ്രായാന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ഈയുള്ളവന്റെയും അഭിനന്ദനങ്ങൾ !!

  10. കുഞ്ഞന്‍ said...

    മാറുന്ന മലയാളിച്ചേട്ടാ..കാര്യങ്ങൾ അങ്ങനെയും ആകാം എന്നാലും നമ്മുടെ സഹായത്തോടെയല്ലെ ഇതൊക്കെ കണ്ടെത്തിയതെന്നറിയുമ്പോൾ...

    ഹരീഷ് ഭായി..ചെറിയയൊരു തെറ്റുപറ്റിയല്ലൊ മാഷെ..ഭൂമിയെന്നത് ചന്ദ്രനായി മാറട്ടെ..

    ബിന്ദുജീ..എന്തു പറയാനാ..വഴിയൊക്കെ മറന്നുപോയി കാരണം കുറച്ചുദിവസം നാട്ടിലായിരുന്നു.

    കണ്ണനുണ്ണി മാഷെ..നാസ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും നമ്മൾ അത് നേരത്തെ കണ്ടെത്തിയിരുന്നുവെന്നാൺ ഐ എസ് ആറൊ ഇപ്പോൽ പറയുന്നത്..!

    ഒഎബി ഭായി..ഡാങ്ക്യൂ..ഡാങ്ക്യൂ ..ചന്ദ്രനല്ല തല്ലിയത് ചന്ദ്രന്റെ ഡ്യൂപ്പാൺ അമ്മയെ തല്ലിയത്.

    നരിക്കുന്നൻ‌ജി..ശരിയാൺ എന്നാലും ഇക്കാലാത്ത് അമ്മയെ തല്ലിയാൽ ഒരഭിപ്രായമെ ഉണ്ടാകൂ..തല്ലിയത് നന്നായെന്ന്..!

    വീകെ മാഷെ.. അവർക്ക് സമ്മതിക്കാതെ തരമില്ലല്ലൊ, എന്തുമാകാട്ടെ നമ്മൾക്ക് അതിനുള്ള അവസരം ഉണ്ടാക്കാൻ കഴിഞ്ഞില്ലെ..കോടികൾ തുലച്ചുകളഞ്ഞു എന്നുള്ള വാദമുഖങ്ങൾ നടത്തിയവർ ഇപ്പോൾ മിണ്ടാട്ടമില്ലാതിരിക്കുകയാൺ.

    വീരുജി..അഭിനന്ദനങ്ങൾ എത്ര നൽകിയാലും മതിയാകില്ല. ഈ നേട്ടത്തേക്കാൾ, ഇന്ത്യൻ ബഹിരാകാശ രംഗത്തേക്ക് കൂടുതൽ ആളുകൾ ആകൃഷ്ടരാകുമെന്നതാൺ കൂടുതൽ നേട്ടം..!

    അഭിപ്രായം പറഞ്ഞ എല്ലാവരോടും സന്തോഷം പ്രകടിപ്പിക്കുന്നു.

  11. മുരളി I Murali Mudra said...

    എന്തായാലും സമാധാനമായി....
    കാശ് 'വെള്ളത്തിലായല്ലോ...
    ഇത്തിരി 'വെള്ളം' എങ്കിലും കണ്ടെത്തിയല്ലോ...
    (തമാശിച്ചതാ കേട്ടോ....ചന്ദ്രയന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നു..)

  12. ANITHA HARISH said...

    kunja kollaam.

  13. നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

    അഭിനന്ദനങ്ങള്‍...

  14. Anil cheleri kumaran said...

    ചന്ദ്രയാൻ കീ ജയ്..!

    കുറേ മാസം ഏടയായിരുന്നെന്ന് അറിയിച്ചില്ല കേട്ടൊ..

  15. ബാജി ഓടംവേലി said...

    :)
    സ്നേഹത്തോടെ...

  16. ഉസ്മാന്‍ പള്ളിക്കരയില്‍ said...

    ജെയ്‌ഹിന്ദ്.