നാട്ടിലേക്കുള്ള ഒരു യാത്ര..
രാത്രി 11.05 നായിരുന്നു എന്റെ ഫ്ലൈറ്റ് അതും നമ്മുടെ സ്വന്തം വീമാനത്തില്‍. ആയതിനാല്‍ 'നല്ല' സര്‍വ്വീസിനു പേരുകേട്ടിട്ടുള്ള വീമാനം ഞാന്‍ കാരണം വൈകിയെന്നു പറയിപ്പിക്കേണ്ട എന്ന നല്ല മനസ്സോടെ 8 മണിയായപ്പോഴേക്കും എയര്‍പോര്‍ട്ടില്‍ എത്തി. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ചേട്ടനും ചേച്ചിയും പറഞ്ഞതാണ് എന്തെങ്കിലും കഴിക്കാന്‍. ആ സമത്ത് എന്തു വിശപ്പ്...?
യാതൊരു പ്രശ്നവും കൂടാതെ ബോര്‍ഡിങ്ങ് പാസ്സ് കിട്ടിയപ്പോള്‍ വളരെയധികം സന്തോഷമായി. പിന്നെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും ചില സാധനങ്ങള്‍ വാങ്ങി, ബോര്‍ഡിങ്ങ് പാസ്സില്‍ പറഞ്ഞിരിക്കുന്ന ഗെയിറ്റിനു സമീപം മനോരാജ്യങ്ങള്‍ കണ്ടിരിപ്പായി.
രാത്രി 11.05 പുറപ്പെടേണ്ടിരുന്ന എയറിന്ത്യാ എക്സ്പ്രസ്സ് വീമാനം പുറപ്പെട്ടെത് രാവിലെ 5.40 ന്. ഇതിനിടക്ക് പച്ചവെള്ളം പോലും കഴിച്ചില്ല, കിട്ടിയില്ല, തന്നില്ല ( ഒരു കാപ്പിയെങ്കിലും തരാമായിരുന്നു ). പക്ഷെ അന്ന് യാത്രക്കാരുടെ ഐക്യവും അനൈക്യവും അറിയാന്‍ കഴിഞ്ഞെന്നു മാത്രമല്ല എങ്ങിനെയൊക്കെ വാക്കുകളിലൂടെ എയറിന്ത്യാ എക്സ്പ്രസ്സിനോട് സ്നേഹപ്രകടങ്ങള്‍ നടത്താമെന്നതും കേള്‍ക്കാനും കഴിഞ്ഞു !!.
ശബരിമലക്കു പോകുന്ന മണ്ഡലക്കാലമായതിനാല്‍ ഞാനും നൊയമ്പ് നോക്കിയിരുന്നു. അങ്ങിനെ തണുത്ത വിറച്ച ശരീരത്തോടും ദേഷ്യംകൊണ്ടും സ്വയം ശപിച്ചുകൊണ്ടും തിളക്കുന്ന മനസ്സുമായി ഫ്ലൈറ്റിലിരുന്നു പുറം കാഴ്ചകള്‍ കണ്ടു കൊണ്ടിരുന്ന ഞാന്‍, എന്തോ ശബ്ദം കേട്ടിട്ട് ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ചവണയില്‍ ആവി പറക്കുന്ന എന്തോ സ്നാക്സ് പിടിച്ചു നില്‍ക്കുന്ന സുന്ദരിയായ വൃദ്ധകന്യകയെയാണു കണ്ടത്. വിശന്നിട്ടു കൊടലു കത്തിയ മണം വരുന്നുണ്ടായിരുന്നുവെങ്കിലും നൊയമ്പുള്ളതിനാല്‍, അവരോട് is it veg ? എന്നു ചോദിച്ചു. ഞാന്‍ ചോദിച്ചതിനേക്കാള്‍ സ്പീഡില്‍ ആ സുന്ദരി whhhaatt... എന്ന് അന്തം വിട്ട മുഖഭാവത്തോടെ ഉറക്കെ തിരിച്ചു ചോദിച്ചു. ഒരു മിനിറ്റു നേരത്തേയ്ക്ക് എനിക്കൊ ആ കോമളാംഗിക്കൊ എന്റെ അടുത്തിരുന്നവര്‍ക്കൊ ഒന്നും മനസ്സിലായില്ല. പിന്നെ എന്റെ ചമ്മലോടുകൂടിയുള്ള വിശദീകരണം കേട്ടപ്പോള്‍...........
സംഗതിയെന്തെന്നാല്‍, ആവി പറക്കുന്ന ആ സാധനം കണ്ടപ്പോള്‍ എന്റമ്മച്ചിയാണെ ഞാന്‍ വിചാരിച്ചത് അത് തിന്നാനുള്ള എന്തെങ്കിലുമായിരിക്കുമെന്നാണ്. ശബരിമലക്കു പോകണമെന്നുള്ളതിനാല്‍ അറിഞ്ഞൊ അറിയാതെയൊ നോണ്‍ വെജ് കഴിക്കേണ്ടല്ലൊയെന്നുവിചാരിച്ചാണു ഞാന്‍ is it veg എന്നു ചോദിച്ചത്. പക്ഷെ അവര്‍ നീട്ടിത്തന്നത് ചൂടുവെള്ളത്തിലിട്ട മുഖം തുടയ്ക്കുന്ന കടലാസായിരുന്നു...!
Monday, April 21, 2008
അബദ്ധം ആര്‍ക്കും പറ്റും..!
രചന : കുഞ്ഞന്‍ , ദിവസം : 8:04:00 AM
കാര്യം : വിഡ്ഡിത്തം, വീമാനം
Subscribe to:
Post Comments (Atom)
30 പ്രതികരണങ്ങള്‍:
ശബരിമലക്കു പോകുന്ന മണ്ഡലക്കാലമായതിനാല്‍ ഞാനും നൊയമ്പ് നോക്കിയിരുന്നു. അങ്ങിനെ തണുത്ത വിറച്ച ശരീരത്തോടും ദേഷ്യംകൊണ്ടും സ്വയം ശപിച്ചുകൊണ്ടും തിളക്കുന്ന മനസ്സുമായി ഫ്ലൈറ്റിലിരുന്നു പുറം കാഴ്ചകള്‍ കണ്ടു കൊണ്ടിരുന്ന ഞാന്‍.....
ഏത് നോമ്പ് ഉണ്ടെങ്കിലും, ചിലപ്പോള്‍ നമ്മുടെ സ്വന്തം വിമാനത്തിന്റേയും ജോലിക്കാരുടെയും പെരുമാറ്റം കണ്ടാല്‍ ... എത്ര ഭക്തിയുണ്ടേലും നോമ്പ് മുറിക്കാന്‍ തോന്നും... :)
ഇത് കലക്കി...
ചൂടുവെള്ളത്തിലിട്ട മുഖം തുടയ്ക്കുന്ന വെജിറ്റബ്‌ള്‍ കടലാസ് - മാഷെ - എയര്‍ഇന്‍ഡ്യ യുടെ കാര്യം തന്നെയല്ലെ അതോ ഫ്ലൈറ്റ് മാറിപ്പോയോ.
ഞാന് ഇങ്ങനെ ചോദിച്ചൊന്നുമില്ല...അവര് വരുന്നതു കണ്ടപ്പോള് മുന്നിലുള്ള ട്റേ തുറന്നു വച്ചൂന്നു മാത്രം :)
ഹ ഹ. കുഞ്ഞന്‍ ചേട്ടാ...
വിശന്നിട്ട് കണ്ണു കാണുന്നില്ല എന്നു പറഞ്ഞു കേട്ടിട്ടേയുള്ളൂ... ഇതാണ് സംഭവമല്ലേ?
:)
[എന്റെ സുഹൃത്ത് പിള്ളേച്ചനും ഈ നമ്പര്‍ ഒരു തവണ പ്രയോഗിച്ച് ചമ്മിയതാ. അതു പിന്നൊരിയ്ക്കല്‍ വിശദീകരിയ്ക്കാം]
അങ്ങിനെ ഒരു സാധനം ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല...
ഒരിയ്ക്കല്‍ നോമ്പ് തുറന്നതിനു ശേഷം കൊക്കക്കോള കുടിയ്ക്കാന്‍ തന്നത് മറന്നിട്ടില്ല.
പിന്നെ. കുഞ്ഞാ.. പറ്റിയെന്ന് പറഞ്ഞാല്‍ മതി.. അബദ്ധം എന്ന് പ്രത്യേകം പറയണമെന്നില്ല
‘സുന്ദരിയായ വൃദ്ധകന്യക‘ പ്രയോഗം കലക്കി.
:)
ഹി..ഹി...വിശപ്പ് വരുത്തിവക്കുന്ന ഓരോ അബദ്ധങ്ങളേ....രസിച്ചൂട്ടാ..:)
ha ha.. ath kalakki!
ഇനിയും എഴുതൂ.....
നാട്ടിലേക്കു പോകുമ്പോഴുള്ള സന്തോഷത്താല്‍ പുറപ്പെടും മുമ്പ് കാര്യമായി ഒന്നും കഴിച്ചിരുന്നില്ല. പക്ഷെ എയറിന്ത്യയുടെ കൃത്യതമൂലം വിശപ്പൊക്കെ മറന്ന് പ്രാന്തിന്റെ അവസ്ഥയിലായിരുന്നു.
ഹാന്‍ഡ് ബാഗേജുമായി കയറിയപ്പോള്‍, ആ വൃദ്ധ പറയുകയാണ് ഇതിനകത്ത് സ്ഥലമൊന്നുമില്ല. ഹെന്ത് സ്ഥലമില്ലെന്നൊ പിന്നെ ഞാനിതെന്തു ചെയ്യും? അത് അവരുടെ കൈയ്യില്‍ കൊടുക്കുക അവര്‍ ലഗേജിലിട്ടൊളും!! പിന്നേ, എന്റെ വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ ഈ ചെറിയ ബാഗും കൂടെ മാര്‍ജ്ജിന്‍ ഫ്രീന്ന് വാങ്ങിയ രണ്ടു ബോട്ടിലും ലഗേജിലിട്ടാല്‍.... എയറിന്ത്യ വൈകിയതിനുകാരണം അവര്‍ മസ്കറ്റ്, ദോഹ എന്നി സ്ഥലങ്ങളില്‍പ്പോയി ആളുകളെ കയറ്റിക്കൊണ്ടാണ് വന്നിരിക്കുന്നത്. ആയതിനാല്‍ ഹാന്‍ഡ് ലഗേജ് വയ്ക്കാന്‍ സ്ഥലമില്ല. ആദ്യം കയറിയതിനാല്‍ കുറച്ചുനേരത്തെ തര്‍ക്കത്തിനുശേഷം എന്റെ ബാഗ് സീറ്റിനടിയില്‍ വച്ച് യാത്ര ചെയ്യാന്‍ അനുവദിച്ചു..നല്ല രസമുള്ള യാത്രാണ് നമ്മുടെ സ്വന്തം വീമാനത്തില്‍ പോയാല്‍..
ഇത്തിരി.. ആദ്യ കമന്റിന് ലാസ്റ്റ് പഫിന്റെ സുഖം..!
ബയാന്‍.. ഇപ്പോല്‍ എനിക്കും തോന്നുന്നു ഫ്ലൈറ്റ് മാറിയൊന്ന്. ഭയങ്കര തണുപ്പായതിനാലായിരിക്കും ഒന്നു ഫ്രെഷാകുവാന്‍ ആ ടിഷ്യൂ പേപ്പര്‍ തന്നത്.
ജിഹേഷ്.. അത്രക്ക് ആക്രാന്തമായിരുന്നുവല്ലെ.
ശ്രീ.. ഞാന്‍ പറഞ്ഞില്ലെ അബദ്ധം ആര്‍ക്കും പറ്റുമെന്ന്. ആ പിള്ളേച്ചന്റെ കഥ എത്രയും പെട്ടെന്ന് പോസ്റ്റൂ.
ബഷീര്‍ ഭായ്.. പറ്റീന്ന് പറയുമ്പോള്‍ത്തന്നെ അറിയാന്‍ പറ്റുമല്ലെ, അതാണു ഞാന്‍..
നിരക്ഷരന്‍.. വെറും വൃദ്ധ കന്യക മാത്രം മതി.. സുന്ദരിയൊന്നുമല്ല.
റെയര്‍ റോസ്.. വിശപ്പുവരുത്തിവച്ചതല്ല , നൊയമ്പ് കാരണമാണ്, നൊയമ്പ് തെറ്റിച്ചാല്‍ പുലി പിടിക്കും.
ശ്രീനാഥ്..ഞാനനുഭവിച്ച മനോവേദന കണ്ടിട്ട് കലക്കിയെന്നു പറയുന്നത് ശരിയല്ലാട്ടൊ.
വായനക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി..!
കുഞ്ഞേട്ടാ, കൊടു കൈ... ചിരിച്ചു ചിരിച്ചു മണ്ണുകപ്പി....പോസ്റ്റിനു അഭിനന്ദനങ്ങള്‍...
ഇത് നല്ലോരു ചിരിക്കു വക നല്‍കി
കുഞ്ഞാ
ഹരീഷ്.. അഭിപ്രായം സന്തോഷം നല്‍കുന്നു
അനൂപ്..നന്ദി,മിനിമം രണ്ടു കമന്റാണല്ലൊ ഇടാറ്, ഇത്...
ഒരബദ്ദം ഏത് പോലീസേര്‍ക്കും പറ്റും !!?.അതിനെന്തിനാ ഇങ്ങനെ കെടന്ന് കാറണേ...
ഹി..ഹി......രസിച്ചൂട്ടാ......
:)
അബദ്ധത്തില്‍ എന്റെ വല്ല്യേട്ടനാണല്ലോ
:)
ഈശ്വരാ...ഇതൊക്കെ പറഞ്ഞു തന്നത് നന്നായി... അടുത്ത മാസം കൃത്യമായി പറഞ്ഞാല്‍ മെയ് പതോമ്പതിനു ഞാനും,എന്റെ പറഞ്ഞാല്‍ ഒരു വക കേള്‍ക്കാത്ത സന്താനവുമായി (ഭര്‍ത്താവ് വരുന്നില്ല) നാട്ടിലേക്ക് വിമാനം കയറുന്നുണ്ട്.വെറും മുപ്പതു ദിവസത്തേക്ക്.ജെറ്റ് ഐര്‍വയ്സില്‍..... എന്താകും എന്ന് കണ്ടറിയണം... അങ്ങ് എത്തുമായിരിക്കും അല്ലെ? കാത്തിരുന്നു കാണാം.ജെറ്റ് ഐര്‍വയ്സില്‍ യാത്ര പോയി വന്ന,വല്ലവരെയും പരിചയം ഉണ്ടോ മാഷേ..ചോദിച്ചറിഞ്ഞു വക്കാനാ.എന്തൊക്കെ പറഞ്ഞാലും, ഓരോ തവണതെയും ഫ്ലൈറ്റ് യാത്ര ഇങ്ങനെ പലവിധത്തിലുള്ള അബദ്ധങ്ങളുടെ ഘോഷയാത്ര തന്നെയാണ് കുഞ്ഞന്‍ ചേട്ടാ..ശരിയല്ലേ? പോസ്റ്റ്,നന്നായി ചിരിപ്പിച്ചു....ഒപ്പം ജിഹേഷ് ന്റെ കമന്റും.
ഹ..ഹ...
കുഞ്ഞന്‍ ചേട്ടാ,
ഒരു തെറ്റൊക്കെ ഏതു പോലീസുകാരനും പറ്റും...
പിന്നെ പോസ്റ്റിടല്‍ പുനരാരംഭിച്ചത് അറിഞ്ഞില്ലാട്ടോ അതാ വൈകിയത്...
:)
:) വിശപ്പു കാരണം.. കണ്ണു കാണില്ല എന്നു പറയുന്നതിനെയാവും അല്ലേ.. :)
കലക്കീ
ശിവകുമാര്‍ ..അതിനെന്താ ഇനിയും എഴുതാമല്ലൊ..:)
അത്ക്കന്‍.. അതിന് ഞാന്‍ പോലീസുകാരനല്ലല്ലൊ, കാറിയില്ലെങ്കില്‍ ആരെങ്കിലും അറിയുമൊ? കരയുന്ന കുഞ്ഞിനെ പാല് കിട്ടൂന്ന് ആരൊ പറഞ്ഞത് കേട്ടിട്ടില്ലെ.
അരീക്കൊടന്‍ മാഷെ.. സന്തോഷം..!
യാരിദ്.. ആ ചിരി മതിയല്ലൊ
പ്രിയ ഉ.. അങ്ങനെയെങ്കിലും ഞാനൊരു വല്യേട്ടനാകട്ടെ, ക്യോംകി ഞാനൊരു ഇളയ സന്താനമാകുന്നു.
മൂര്‍ത്തി മാഷെ.. ചിരിച്ചതില്‍ സന്തോഷം.
സ്മിത.. എന്തുകൊണ്ടും ഈ വീമാനത്തേക്കാള്‍ നല്ലത് ജെറ്റ് തന്നെയാണ്. ഒന്നുമില്ലെങ്കിലും 40 കിലൊ കൊണ്ടുപോകാമല്ലൊ പിന്നെ സമയത്ത് എത്താമല്ലൊ അതും പകല്‍.
ഹരിശ്രീ.. ഞാന്‍ പിന്നെയും ആവര്‍ത്തിക്കുന്നു ഞാനൊരു പോലീസുകാരനല്ല. പി എസ് സി വഴി പോലിസില്‍ സെലെക്ഷന്‍ സമയത്ത് മുട്ടുകാലിന്റെ വേദന കാരണം ആ ജോലിക്കും എന്നെ വേണ്ടാന്നു പറഞ്ഞു. ഈ പോസ്റ്റിട്ടതുതന്നെ മുമ്പിട്ട വിഷുവിന്റെ ആശംസ പോസ്റ്റ് കാലഹരണപ്പെട്ടതിനാലാണ്.
റഫീക്കേ.. പ്രാന്തിന്റെവസ്ഥയില്‍ എന്തു വിശപ്പ്?
എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു അഭിപ്രായം പറഞ്ഞതില്‍..!
പിന്നല്ലാതെ? സാരമില്ല, പറ്റിപ്പോയില്ലേ? തികചും സംഭാവ്യവും....ഷൈലി നന്നു...എന്റെ ബ്ലോഗും വിസിറ്റ് ചെയ്യാം....
ഒരിക്കലേ ഞാന്‍ എയര്‍ ഇന്‍ഡ്യയില്‍ യാത്ര ചെയ്തിട്ടുള്ളൂ. അന്നത് എക്സ്പ്രസ് ആയിട്ടില്ല..വെറും ഓറിഡിറി.
പക്ഷേ, അന്നേ നിറ്ത്തി, എന്നെ ഏറ്റവും “ആകര്‍ഷിച്ചത്” ഇന്‍ഡ്യക്കാരോടുള്ള ഹ്രൃദയം തുറന്നൂള്ള പുച്ഛമാണ്.
കോള്ളാം കുഞ്ഞന്‍സ്...
പോസ്റ്റിടാന്‍ ആരംഭിച്ചതു അറിഞ്ഞില്ല ഞാന്‍..അതിനാല്‍ എത്താന്‍ വൈകി..
ഒരു ചവണയില്‍ ആവി പറക്കുന്ന എന്തോ സ്നാക്സ് പിടിച്ചു നില്‍ക്കുന്ന സുന്ദരിയായ വൃദ്ധകന്യകയെയാണു കണ്ടത്.
ഹ ഹ ഹ എനിക്കു ഇഷ്ടപ്പെട്ടു .പറ്റിയ അബദ്ധവും
ആ കടലാസ് വെജ് തന്നെയാണല്ലോ, കുഞ്ഞേ.
മുളയോ വയ്ക്കോലോ ഒക്കെ കൊണ്ടല്ലേ അതുണ്ടാക്കുന്നത്? അതു കൊണ്ട് അങ്ങനെ ചോദിച്ചതിന് യാതൊരു തെറ്റുമില്ലാ.....
പക്ഷേ എനിക്കാ വൃദ്ധകന്യകയോടാ സഹതാപം മുഴുവന്‍. കടലാസു തിന്നാന്‍ ചോദിക്കുന്ന ഈ വിചിത്ര ജീവിയെക്കണ്ട് അവര്‍ എന്തുമാത്രം ഞെട്ടിത്തരിച്ചുപോയിക്കാണും? ഹോ കഷ്ടം !
കുഞ്ഞന്റ് എയറിന്ത്യാ യാത്ര അസ്സലായി! ഈ അബദ്ധം കുറെ കടുത്തതായിപ്പോയല്ലോ മാഷേ. വിശപ്പിന്റെ ഒരു വിളിയേയ്..
ഒരു റമദാന്‍ നോമ്പുകാലത്ത് നാട്ടില്‍ നിന്ന് ഇങ്ങോട്ടു വരവായി. രാവിലെ ഒന്നും കഴിച്ചിരുന്നില്ല. ട്രാന്‍സിറ്റിനായി ഉച്ചയ്ക്ക് കുവൈറ്റില്‍ ഇറങ്ങി. കടുത്ത വിശപ്പും ദാഹവും കാരണം, ക്ഷീണം നന്നെ ബാധിച്ചു. എയര്‍പോര്‍ട്ടിനുള്ളിലെ ഒരു കടയും തുറന്നിട്ടില്ല. എന്തായാലും ദമ്മാമിലേക്കുള്ള വണ്ടിയില്‍ കയറി. എന്തിനേറെ പറയുന്നു..വെറും ഒരുമണിക്കൂര്‍ മാത്രമുള്ള യാത്രയ്ക്കിടയില്‍ അവര്‍ നോമ്പ് നോക്കാത്തവര്‍ക്ക് മാത്രമായി ഭക്ഷണം വിളമ്പി.
ഇത്തരത്തിലുള്ള അവരുടെ നടപടി എത്ര ശ്ലാഘനീയം!!! അതാണ് കുവൈറ്റ് എയര്‍വേയ്സ്!!
പിന്നെ ഹോസ്റ്റസ് ചെറുപ്പക്കാരായ സുന്ദരിമാര്‍ തന്നെ ആയിരിക്കണമെന്ന് എന്താ ഇത്ര നിര്‍ബന്ധം കുഞ്ഞാ...
ഒരു കാര്യം മാത്രം നിനച്ചിരുന്നാല്‍ വരുന്നതെല്ലാം
kollaam...nalla thamaasa
Post a Comment