Sunday, April 13, 2008

കുട്ടികള്‍ക്കാണ് വിഷു..!


വിഷുവിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലോടിയെത്തുന്നത്‌ വിഷുക്കൈനീട്ടമാണ്‌. അച്ഛന്‍ മരിക്കുന്നതുവരെ അച്ഛനാണ്‌ വിഷുക്കണിയൊരുക്കിയിരുന്നതും വിഷുകൈനീട്ടം ആദ്യം തരുന്നതും. അച്ഛന്റെ മരണ ശേഷം ആ റോള്‍ അമ്മ ഏറ്റെടുത്തു. എന്തൊകൊണ്ടൊ വിഷുദിനത്തില്‍ എന്റെ ബന്ധുക്കാരാടും അയല്‍വക്കക്കാരോടും വല്യ ബഹുമാനവും സ്നേഹമാണെനിയ്ക്ക്‌. ബഹുമാനം കൂടുന്തോറും വിഷുകൈനീട്ടത്തിന്റെ മൂല്യം കൂടുമെന്നുള്ളത്‌ അനുഭവം..!

കുട്ടിക്കാലത്ത്‌ വിഷുക്കനീട്ടങ്ങള്‍ കിട്ടിയാല്‍ ആ രൂപ സൈക്കിള്‍ വാടകക്കെടുത്ത്‌ ചവിട്ടിത്തീര്‍ത്താലെ മനസ്സിലെ പെടപിടപ്പ്‌ മാറുകയൊള്ളൂ. വിഷു എന്നെ മോഷ്ടാവാക്കാറുണ്ടായിരുന്നു. അതിരാവിലെ എഴുന്നേറ്റ് ആരും കാണാതെ അയല്‍വക്കങ്ങളിലെ പറമ്പില്‍ നിന്നും കശുനണ്ടി കളക്ടുചെയ്ത് പടക്കം മേടിക്കാറുണ്ടായിരുന്നു. ‍ഇതിനുവേണ്ടി എത്ര രാവിലെ എഴുന്നേല്‍ക്കാനും ഒരു മടിയുമുണ്ടായിരുന്നില്ല. പഠിക്കാന്‍ വേണ്ടി ഇത്ര രാവിലെ എഴുന്നേറ്റിരുന്നെങ്കില്‍...

ടക്കം പൊട്ടിക്കുമ്പോള്‍ ചില അബദ്ധങ്ങള്‍ പറ്റീട്ടുണ്ട്‌. മണ്ണണ്ണ വിളക്കു കത്തിച്ചുവച്ചിട്ടാണു പടക്കം പൊട്ടിക്കുന്നത്‌. പടക്കം താഴെ വീഴുന്നതിനു മുമ്പ്‌ പൊട്ടണം എന്നാലെ ഒരു 'ഇത്‌' ഉണ്ടാവൂ അങ്ങിനെ പടക്കത്തിനു പകരം മണ്ണണ്ണ വിളക്ക്‌ എറിഞ്ഞട്ടുണ്ട്‌. അതുപോലെ കത്തിച്ചെറിഞ്ഞ പടക്കം പൊട്ടാതാകുമ്പോള്‍ വീണ്ടും കത്തിക്കാന്‍ വേണ്ടി എടുക്കുമ്പോള്‍ അല്ലെങ്കില്‍ അടുത്തുചെല്ലുമ്പോള്‍ ഞാന്‍ പറ്റിക്കപ്പെടാറുണ്ട്‌ ഒറ്റപ്പൊട്ട്‌....!!

ടക്കം മേടിക്കാന്‍ കാശില്ലെങ്കില്‍, പൊട്ടാതെ കിടക്കുന്ന പടക്കങ്ങള്‍ ശേഖരിച്ച്‌ (മിക്കതിനും തിരിയുണ്ടാകില്ല) അതിലെ വെടിമരുന്ന് പുറത്തെടുത്ത്‌ അതിനുമുകളില്‍ ഒരു ചെറിയ കല്ല് (നന്നായി ഉരച്ച്‌ മിനുസപ്പെടുത്തിയത്‌) കയറ്റിവച്ച്‌ അതിനു മുകളിലേക്ക്‌ ഒരു ഭാരമുള്ള കല്ലെടുത്ത്‌ ഇടും അപ്പോളൊരു ഒന്നൊന്നര പൊട്ടുണ്ട്‌...!!!

പ്രവാസിയായതിന്റെ പേരില്‍ കഴിഞ്ഞ കുറെ കൊല്ലങ്ങളായി എനിക്ക്‌ വിഷു നനഞ്ഞ പടക്കം പോലെയാണ്‌.

പ്പോള്‍ പറഞ്ഞുവന്നത്‌ എല്ലാ ബൂലോക കൂട്ടുകാര്‍ക്കും എന്റെ പേരിലും കുടുംബത്തിന്റെ പേരിലും വിഷു ആശംസകള്‍ നേരുന്നു..!

16 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    പ്രവാസിയായതിന്റെ പേരില്‍ കഴിഞ്ഞ കുറെ കൊല്ലങ്ങളായി എനിക്ക്‌ വിഷു നനഞ്ഞ പടക്കം പോലെയാണ്‌.

  2. ഗീത said...

    വിഷുക്കണികണ്ട് തൊഴുത്‌ ഇതാ തേങ്ങ ഉടയ്ക്കുന്നു...

    ഠേ ഠേ ഠേ...

    വിഷുദിനാശംസകള്‍, കുഞ്ഞനും കുടുംബത്തിനും.

  3. കുഞ്ഞന്‍ said...

    ആദ്യത്തെ കൈനീട്ടം ഗീതേച്ചിയുടെയായതിനാല്‍ ചേച്ചിക്ക് പ്രത്യേക നന്ദി പറയുന്നു..

    തേങ്ങ പൊട്ടിയത് പടക്കം പൊട്ടുന്നതുപോലെ തോന്നിച്ചു, എന്താ ഒച്ച..!

  4. മറ്റൊരാള്‍ | GG said...

    കുഞ്ഞനും കുടുംബത്തിനും മറ്റൊരാ‍ളുടെ വിഷുആ‍ശംസകള്‍!!!

  5. യാരിദ്‌|~|Yarid said...

    കുഞ്ഞന്‍ ചേട്ടനെന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍...:)

  6. യാരിദ്‌|~|Yarid said...

    കൂറച്ച് പടക്കം കൂടീ ഇരുന്നോട്ടെ..

    ((((((((ഠേ ഠേ ഠേ ഠേ ഠേ ഠേ ..ഠോ ഠോ ഠോ ഠോ ഠോ ഠോ ))))))))

  7. ബാജി ഓടംവേലി said...

    കുഞ്ഞനും കുടുംബത്തിനും
    വിഷു ആ‍ശംസകള്‍!!!

  8. Aluvavala said...

    പൊട്ടാത്ത പടക്കപ്പൊടിമരന്നിനു മുകളില്‍ കുഞ്ഞന്‍ കല്ലു വച്ച് അതുനു മുകളില്‍ വല്യ കല്ലിട്ട് പൊട്ടിക്കാന്‍ ഞാന്‍ പഠിച്ചത് കുഞ്ഞേട്ടന്റെ നാട്ടീന്നാണ്. പെരുമ്പാവൂര്ന്ന്.

    ഇനിയുള്ള കാലങ്ങളിലെല്ലാം കുഞ്ഞേട്ടന്റെ എല്ലാ പടക്കങ്ങളും താഴെ വീഴുന്നതിനു മുന്‍പേ പൊട്ടട്ടെ എന്നാശംസിക്കുന്നു.

    സമൃദ്ധിയുടെ വിഷു ആശംസകള്‍.

  9. Sherlock said...

    കുഞ്ഞേട്ടാ അതികം പറഞ്ഞെന്നെ നൊസ്റ്റാള്ജിക്കാക്കല്ലേ....ഇത്തവണയും വിഷു ഓഫീസില് :(

    കുഞ്ഞേട്ടനും കുടുംബത്തിനും ഹൃദയം നിറഞ്ഞ വിഷു ആശംസകള്

  10. Unknown said...

    കുഞ്ഞനും കുടുംബത്തിനും വിഷു ആശംസകള്‍

  11. ഭടന്‍ said...

    പൊട്ടാത്ത പടക്കം കെട്ടഴിച്ചു
    അതിലെ ‘മരുന്നെടുത്തു’ കടലാസ്സില്‍ പൊതിഞ്ഞു കത്തിച്ചിരുന്ന നമ്മുടെ കുട്ടിക്കാലത്തിന്റെ നഷ്ടം വല്ലതെ വേദനിപ്പിയ്ക്കുന്നു.

    lath

  12. അപ്പു ആദ്യാക്ഷരി said...

    കുഞ്ഞാ വിഷുആശംസകള്‍!!

  13. Paarthan said...

    അതെ, കുട്ടികള്‍ക്ക് തന്നെയാണ് വിഷു ഒരാഘോഷം. വിഷുവിന്റെയന്ന് വീട്ടില്‍ വന്ന ചില കുഞ്ഞ് വിരുതന്മാര്‍ എന്റെ അമ്മയോട് ചോദിച്ചത് കേട്ട് ഞാനൊന്ന് ഞെട്ടി. “നമുക്ക് കൈനീട്ടം തരുന്നില്ലേ അമ്മായീ..??” ;-)

  14. Anonymous said...

    Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the OLED, I hope you enjoy. The address is http://oled-brasil.blogspot.com. A hug.

  15. Kichu $ Chinnu | കിച്ചു $ ചിന്നു said...

    vishu asamsakal... monte foto nannaayittundu. ente kuttikkaalathum ethaandithu pole oru foto eduthirnuu.. :)..

  16. Suvi Nadakuzhackal said...

    വിഷു മാത്രമല്ലല്ലോ, മറ്റെല്ലാ ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷങ്ങളും നാം ആസ്വദിക്കുന്നത് കുട്ടികള്‍ ആയിരിക്കുമ്പോള്‍ ആണ്!!