കഴിഞ്ഞ ദിവസം മനോരമ പേപ്പര്‍ നോക്കിയപ്പോള്‍, കുറെ കല്യാണ ഫോട്ടൊകള്‍ കണ്ടു. അതില്‍ ചിലതില്‍ അഭിവന്ദ്യ തിരുമേനിമാര്‍ കൂടെനിന്നുള്ള ദമ്പതിമാരുടെ പടങ്ങളുമുണ്ടായിരുന്നു. ഇതു കണ്ടപ്പോള്‍ എന്റെ പണ്ടുമുതലുള്ള സംശയം തലപൊക്കി. എന്റെ അടുത്തിരുന്ന് റെനിയോട് ഇതിനെപ്പറ്റി ചോദിച്ചു; അതിങ്ങനെയാണ്,
‘മാഷെ‘, “എന്തുകൊണ്ടാണു സമൂഹത്തിലെ ഏറ്റവും വിലപിടിച്ച ആളുകളുടെ വീട്ടിലെ കല്യാണത്തിനുമാത്രം തിരുമേനിമാര്‍ പങ്കെടുക്കുന്നത്?“
‘റെനി‘, “പണക്കാരുടെ കല്യാണത്തിനു മാത്രമല്ല പാവപ്പെട്ടവരുടെ കല്യാണത്തിനും തിരുമേനിമാര്‍ പോകാറുണ്ട്,പിന്നെ തിരുമേനിമാരെ കൊണ്ടുവരികയെന്നത് വളരെ ചിലവുള്ള കാര്യമാണ്“.
‘മാഷെ‘, “ചിലവെന്നു പറയുമ്പോള്‍ പത്തിരുപതിനായിരത്തില്‍ കൂടുതല്‍ വരുമൊ?“
‘റെനി‘, “ചിലവ് അത്രെക്കൊന്നും വരുകില്ല, പക്ഷെ തിരുമേനിമാര്‍ വരുമ്പോള്‍ ചില മാമൂലുകള്‍ ഒരുക്കേണ്ടതുണ്ട് അതിനു ചിലവേറെയാണ്. പിന്നെ സാധാരണക്കാര്‍ തിരുമേനിമാരെ ക്ഷണിക്കാറില്ല, ക്ഷണിച്ചാല്‍, അവര്‍ക്കു അസൗകര്യമില്ലെങ്കില്‍ തീര്‍ച്ചയായും വരും!“
‘മാഷെ‘, “എന്തുകൊണ്ട് സാധാരണ ജനങ്ങള്‍ തിരുമേനിമാരെ ക്ഷണിക്കുന്നില്ല? എല്ലാവര്‍ക്കും ആഗ്രഹം കാണില്ലെ തങ്ങളുടെ മക്കളുടെ കല്യാണത്തിനു വല്യതിരുമേനിയുടെ കാര്‍മ്മികത്വമൊ അല്ലെങ്കില്‍ സാന്നിദ്ധ്യമൊ ഉണ്ടാകണമെന്ന്?“
‘റെനി‘, “സാധാരണ തിരുമേനിമാരെ ക്ഷണിക്കുകയെന്നത് വലിയ പങ്കപ്പാടുള്ള കാര്യമാണ്. അരമനയില്‍ പോകുക, തിരിമേനിമാരുടെ സൗകര്യപ്രദമായ സമയം കിട്ടുക, പിന്നെ ചിലവുകള്‍ ഇതൊന്നും സാധാരണക്കാരനു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ്“.
എനിക്കു റെനിയുമായി സംസാരിച്ചതില്‍ നിന്നുമനസ്സിലായത്,
തിരുമേനിമാര്‍ തങ്ങളുടെ സൗകര്യമനുസരിച്ച് പാവപ്പെട്ടവനെന്നൊ പണക്കാരനെന്നൊ നോക്കാതെ ആരുവിളിച്ചാലും മടി കൂടാതെ പോകും, പക്ഷെ സാധാരണക്കര്‍ ക്ഷണിക്കാറില്ല, ക്ഷണിക്കാതെ എങ്ങിനെ പോകും. എന്തുകൊണ്ട് ക്ഷണിക്കുന്നില്ലയെന്നതിനു സാമ്പത്തികം ഒരു മുഖ്യ ഘടകമാണെന്നും മനസ്സിലായി.
എന്നിട്ടും എന്റെ സംശയങ്ങള്‍ തീര്‍ന്നിട്ടില്ല, ഒരു പക്ഷെ നിങ്ങള്‍ക്കതു മാറ്റുവാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.
1) തിരുമേനിമാരുടെ ചിലവുകള്‍ വഹിക്കുവാന്‍ സാധരണക്കാര്‍ക്കു പറ്റില്ലെ?(കല്യാണത്തിനു എല്ലാം ചിലവുകളാണ്,അപ്പോള്‍ ഈ ചെറിയ ചിലവ് ഒരു ചിലവാണൊ)
2)വലിയ പണക്കാരുടെ കല്യാണാത്തിനല്ലാതെ സാധാരണക്കരുടെ കല്യാണത്തിനു തിരുമേനിമാര്‍ പങ്കെടുത്തിട്ടുണ്ടൊ?(എന്റെ ഇടവകയില്‍ അത്യാവിശ്യം പണമുള്ള ആളുകള്‍ ഉണ്ട്, പക്ഷെ ഞാനിതുവരെ ഒരു വല്യതിരുമേനിയുടെ സാന്നിദ്ധ്യം കണ്ടിട്ടില്ല)
3)എന്തുകൊണ്ട് സാധാരണക്കാര്‍ അഭിവന്ദ്യന്മാരായ തിരുമേനിമാരെ ക്ഷണിക്കുന്നില്ല?
4) എന്താണ് തിരുമേനിമാരെ ക്ഷണിക്കുന്നതിനുള്ള മാനദണ്ഡം?
5) സാധാരണക്കരുടെ ആഘോഷങ്ങള്‍ക്കല്ലെ തിരുമേനിമാര്‍ പ്രാമുഖ്യം കൊടുക്കേണ്ടത്?(സാമ്പത്തിക ചിലവ് അരമന തന്നെ വഹിക്കാന്‍ സാധിക്കില്ലെ)
രാഷ്ട്രീയത്തിലുമുണ്ട് ഇതുപോലുള്ള അവസ്ഥ, മന്ത്രിമാര്‍ പ്രമുഖരുടെ ആഘോഷങ്ങള്‍ക്ക് അസൌകര്യങ്ങള്‍ ഒരു തടസ്സമായിക്കാണാറില്ല.
എല്ലാമതങ്ങളിലുമുണ്ട് ഇത്തരം കാര്യങ്ങള്‍, അതുകൊണ്ട് ദയവുചെയ്ത് വേറൊരു വീക്ഷണത്തീലൂടെ എന്റെ ഈ പോസ്റ്റിനെ കാണരുത്!
Showing posts with label സാധരണക്കാര്‍. Show all posts
Showing posts with label സാധരണക്കാര്‍. Show all posts
Monday, October 1, 2007
എന്തുകൊണ്ടു പങ്കെടുക്കുന്നില്ല..?
രചന :
കുഞ്ഞന്‍
, ദിവസം :
8:12:00 AM
18
പ്രതികരണങ്ങള്‍
കാര്യം : ആഘോഷം, സാധരണക്കാര്‍
Subscribe to:
Posts (Atom)
