എന്റെ നാട് മനോഹരമായ ഒരു കൊച്ചു ഗ്രാമത്തിലാണ്
പെരിയാറിന്റെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമം, ആ പെരിയാറിനോട് ചേര്‍ന്ന് കിടക്കുന്ന ഞങ്ങളുടെ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദേവി ക്ഷേത്രം.
അത്ര അധികം നടവരവില്ലാത്ത അമ്പലമായിരുന്നെങ്കിലും ഉത്സവം ഗംഭീരമായിരുന്നു. ഏഴു ദിവസവും നിറയെ കലാപരിപാടികള്‍, ഇതെല്ലാം ഒരാളുടെ മിടുക്കിനാലാണ് നടന്നിരുന്നത് കാരണം ആ അമ്പലത്തിലെ പ്രസിഡന്റും സെക്രട്ടറിയും ഖജാന്‍ജിയും എല്ലാം
ഒരാളായിരുന്നു അദ്ദേഹമാണ് വൈദ്യര്‍..!
അങ്ങിനെ ഒരു കുഭമാസത്തിലെ ഉത്സവനാളില്‍, അല്ലിറാണി ബാലെ നടക്കുന്നതിനിടയില്‍(ഇടവേള സമയത്ത്) ഒരു അറിയിപ്പ് കേള്‍ക്കാറായി, അത് മറ്റാരുമല്ല പറഞ്ഞത് ഈ വൈദ്യര്‍ തന്നെ..! അദ്ദേഹത്തിന്റെ അറിയിപ്പു കേള്‍ക്കൂ..
“ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്
ഉത്സവനാളുകളില്‍ ക്ഷേത്ര മൈതാനിയില്‍
പശുക്കളെ അഴിച്ചു വിടുകയൊ
കെട്ടാനൊ പാടുള്ളതല്ല...... അതുപോലെതന്നെ ആടും“..!
ആദ്യം ആര്‍ക്കും കത്തിയില്ല, നിങ്ങള്‍ക്കും കത്തിയില്ലല്ലൊ വൈദ്യരുടെ അറിയിപ്പിലെ തമാശ..
Showing posts with label വൈദ്യര്‍. Show all posts
Showing posts with label വൈദ്യര്‍. Show all posts
Sunday, September 21, 2008
അനൌണ്‍സ്‌മെന്റ്..!
രചന :
കുഞ്ഞന്‍
, ദിവസം :
7:39:00 AM
67
പ്രതികരണങ്ങള്‍
Subscribe to:
Posts (Atom)
