ദേ.. ഡോക്ടറു പറഞ്ഞിട്ടുണ്ടല്ലൊ അച്ഛനോട് സിഗരട്ട് വലിക്കരുതെന്ന്.. എന്നിട്ട് പാത്തും പതുങ്ങിയും വലിക്കുന്നു..
എന്തിനാ അച്ഛന്‍ കവലയില്‍ പോയിരിക്കുന്നത്..? വീട്ടിലിരുന്നാല്‍ മതി, ആളുകളെക്കൊണ്ടു പറയിപ്പിക്കാന്‍...
അവിടെ തുപ്പരുതെന്ന് അച്ഛനോട് എത്ര പ്രാവിശ്യം പറഞ്ഞതാ..
ഏതു നേരം ഇങ്ങിനെ കിടക്കാതെ അച്ഛന് ആ പറമ്പിലൊക്കെ ഒന്നു ഇറങ്ങി നടക്കരുതോ..
കാര്യങ്ങള്‍ അങ്ങിനെ പോകുന്നു...
എന്റെ ശാരദ ഉണ്ടായിരുന്നെങ്കില്‍......!!
ഒരു മനുഷ്യജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ ജീവിതം ഒരു പക്ഷെ ഭാര്യ മരിച്ചു പോയ അറുപത് വയസ്സിനുമേല്‍ പ്രായമുള്ള ഭര്‍ത്താക്കന്മാരുടേതാണെന്നു ഞാന്‍ പറഞ്ഞാല്‍..............
*
*
*
*
*
*
*
*
*
*
*
*
*
കുറിപ്പ്: ലോകത്തിലെ ഏറ്റവും ഭാഗ്യവന്മാര്‍ യുദ്ധക്കെടുതിയും പ്രകൃതി ക്ഷോഭവും അനുഭവിക്കാത്തവരാണ്..!

