Showing posts with label ബുദ്ധി പരീക്ഷണം. Show all posts
Showing posts with label ബുദ്ധി പരീക്ഷണം. Show all posts

Thursday, September 20, 2007

ഒന്നു ശ്രമിക്കൂ... ചിലപ്പോള്‍..?

ചന്ദ്രപുരി രാജ്യത്തെ രാജാവായിരുന്നു അമരസിംഹന്‍. ഒരു ദിവസം പണക്കിഴി കട്ടെടുത്തതിന്റെ പേരില്‍ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ രാജാവ് ശിക്ഷ വിധിച്ചു,

“ആരവിടെ ഇവനെ തുറങ്കിലടക്കൂ“,

രാജകല്‍പനയല്ലെ വേഗം അയാളെ തുറങ്കിലടച്ചു..

ബുദ്ധിമാനും പാവവുമായിരുന്നു രാമന്‍, ചില കുബുദ്ധികളുടെ കുടിലതന്ത്രങ്ങള്‍ മൂലം അങ്ങിനെ രാമന്‍ കരാഗ്രഹത്തിലടക്കപ്പെട്ടു.

നാളുകള്‍ക്കു ശേഷം യുവരാജാവ്‌ രാജ്യഭരണമേറ്റെടുത്തപ്പോള്‍, തടവില്‍ കഴിയുന്നവര്‍ക്ക്‌ തടവില്‍ നിന്നു രക്ഷപ്പെടുവാന്‍ ഒരവസരം കൊടുക്കുവാന്‍ കൗശലക്കാരനായ രാജാവ്‌ തീരുമാനിച്ചു.

ആയതിനാല്‍, രാജാവ്‌ പ്രത്യേക രീതിയിലൊരു കരാഗ്രഹം നിര്‍മ്മിച്ചു. പ്രത്യേകതെയെന്തെന്നാല്‍ കാരഗ്രഹത്തില്‍ പാറാവു നില്‍ക്കുന്ന രണ്ടു പേരില്‍ ഒരാള്‍ സത്യം മാത്രം പറയുന്നവനും, മറ്റെയാളാണെങ്കില്‍ നുണ മാത്രം പറയുന്നവനുമാണ്‌. ഇവര്‍ രണ്ടു പേരും കരാഗ്രഹത്തിന്റെ പുറത്തേയ്ക്കുള്ള രണ്ടു വഴിയിലാണു പാറാവു നിന്നിരുന്നത്‌. ഇതില്‍ ഒരു വഴി ശരിക്കുള്ളതാണ്‌. അതിലെ പോയാല്‍ രക്ഷപ്പെടാം മറ്റെവഴിയാണെങ്കില്‍ തെറ്റായിട്ടുള്ളതും പിന്നെ അതിലെ പോയാല്‍ സിംഹം പിടിച്ചു തിന്നുകയും ചെയ്യും.

രാജാവ്‌ എല്ലാതടവുകാരേയും ഈത്തടവറയിലേക്കു മാറ്റി. എന്നിട്ടു അവരോടു പറഞ്ഞു നിങ്ങള്‍ക്കു രക്ഷപ്പെടുവാന്‍ ഞാനൊരവസരം തരുന്നു, പക്ഷെ ഒരു ഉപാധി, നിങ്ങള്‍ക്കൊരു ചോദ്യം ഈ നില്‍ക്കുന്ന പാറാവുകാരിലൊരാളോടു ചോദിക്കാം. ഇവരില്‍ ഒരാള്‍ സത്യം മാത്രമെ പറയൂ മറ്റേയാള്‍ നുണ മാത്രം പറയുകയുള്ളു. ഇവരില്‍ ഒരാള്‍ പറയുന്ന ആ ഒറ്റ ഉത്തരത്തിലുള്ള വഴിയില്‍ക്കൂടി നിങ്ങള്‍ക്കു വിധിയുണ്ടെങ്കില്‍ രക്ഷപ്പെടാം.. രാജാവ് വഴികളുടെ പ്രത്യേകതകള്‍ അവരോട് വിവരിച്ചു..

ബുദ്ധിമാനായ രാമന്‍ ഒരു ചോദ്യം ചോദിക്കുകയും ശരിയായ വഴിയിലൂടെ രക്ഷപ്പെടുകയും ചെയ്തു.

ഇനി പറയു കൂട്ടരെ, എന്തു ചോദ്യം ചോദിച്ചാല്‍ രക്ഷപ്പെടാന്‍ പറ്റും?

ഒന്നു ശ്രമിച്ചു നോക്കു. പ്രത്യേകം ശ്രദ്ധിക്കുക പാറാവുകാരില്‍ ഒരാള്‍ സത്യം മാത്രമെ പറയു, മറ്റെയാള്‍ നുണമാത്രം പറയുന്നവനും, പിന്നെ ഒറ്റ ചോദ്യം ഒറ്റ ഉത്തരം....