Tuesday, January 31, 2012

മര്യാദ..!

ഇന്നലെ എന്റെയൊരു സുഹൃത്ത് ചേട്ടൻ അദ്ദേഹത്തിന്റെ മോന് സുഖമില്ലാത്തതിനാൽ നാട്ടിലേക്ക് പോയി. ഈ ചേട്ടന് പകരം വേറെ ആളില്ലാത്തതിനാൽ കമ്പനിയിൽ ഇദ്ദേഹം ചെയ്തുകൊണ്ടിരുന്ന വകുപ്പ് അവതാളത്തിലാകും, എന്നിരുന്നാലും അദ്ദേഹത്തിനെ കമ്പനി യാതൊരു വൈമനസ്യവും കൂടാതെ അനുമതി നൽകി പറഞ്ഞയച്ചു. മിനിഞ്ഞാന്നാണ് അദ്ദേഹത്തിന് നാട്ടിൽ നിന്നും കാൾ വന്നത് കുട്ടിക്ക് സുഖമില്ലെന്നും പറഞ്ഞ്, അപ്പോൾത്തന്നെ കമ്പനിയിൽ അറിയിക്കുകയും കമ്പനി പിറ്റെ ദിവസത്തേക്ക് ടിക്കറ്റെടുത്ത് കൊടുക്കയും ചെയ്തു.

ഇനി സംഭവത്തിലേക്ക് വരാം..യാതൊരു ബാഗേജുമില്ലാതെ പോകാൻ നിന്ന ചേട്ടന്റെയടുത്ത് നാലു വർഷം ദുബായിൽ ജോലി ചെയ്തിരുന്ന റൂം മേറ്റ്(മൂന്നുമാസം മുമ്പ് ഇവിടെ ബഹ്‌റൈനിൽ ജോലിക്കെത്തി) ഏതാണ്ട് ഇരുപത്തഞ്ച് കിലോയോളം സാധനങ്ങൾ ടിയാന്റെ വീട്ടിൽ കൊടുക്കാൻ വേണ്ടി കൊടുത്തു വിട്ടു(മറ്റൊരാൾ കൈവശം കൊടുത്തുവിടാൻ വേണ്ടി വാങ്ങിവച്ചിരുന്നത്). കൂടെ ഒരു മെസേജും സാധനങ്ങൾ രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് കൊടുത്താൽ മതിയെന്നും ബുദ്ധിമുട്ടാണെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ അവർ വന്ന് കളക്റ്റ് ചെയ്തു കൊണ്ടുപോകുകയൊ അല്ലെങ്കിൽ തൃശ്ശൂരിലെ ടിയാന്റെ ബന്ധുവിന്റെ കടയിൽ കൊടുത്താലും മതിയെന്ന് പറഞ്ഞു. ചേട്ടന്റെ വീട് തൃശ്ശൂരും ടിയാന്റെ വീട് വാളാഞ്ചേരിയിലുമാണ്. വീമാനത്താവളത്തിൽ നിന്നും നേരെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന കുട്ടിയുടെ അടുത്തേക്ക് പോകാനായിരുന്നു ആ ചേട്ടന്റെ പ്ലാൻ.. ഈ സംഭവം ഇവിടെ പറയുവാൻ കാരണം പ്രവാസികളെ, ആരെങ്കിലും നാട്ടിൽ പോകുമ്പോൾ അത് അടിയന്തരമായിട്ടൊ അല്ലെങ്കിൽ സാധാരണ അവധിക്കു പോകുമ്പോഴൊ ദയവുചെയ്ത് സാധനങ്ങൾ തങ്ങളുടെ വീട്ടിൽ കൊടുക്കുവാൻ വേണ്ടി കൊടുത്തുവിടരുത്, കൊടുത്തു വിടുന്നുണ്ടങ്കിൽത്തന്നെ അതിനൊരു മര്യാദ ലെവലെങ്കിലും വേണം..

9 പ്രതികരണങ്ങള്‍:

 1. കുഞ്ഞന്‍ said...

  പ്രവാസികളെ, ആരെങ്കിലും നാട്ടിൽ പോകുമ്പോൾ അത് അടിയന്തരമായിട്ടൊ അല്ലെങ്കിൽ സാധാരണ അവധിക്കു പോകുമ്പോഴൊ ദയവുചെയ്ത് സാധനങ്ങൾ തങ്ങളുടെ വീട്ടിൽ കൊടുക്കുവാൻ വേണ്ടി കൊടുത്തുവിടരുത്, കൊടുത്തു വിടുന്നുണ്ടങ്കിൽത്തന്നെ അതിനൊരു മര്യാദ ലെവലെങ്കിലും വേണം..

 2. Typist | എഴുത്തുകാരി said...

  മോനു് അസുഖമാണെന്നറിഞ്ഞപ്പോൾ ലീവ് കൊടുത്ത് ടിക്കറ്റെടുത്ത് കൊടുത്ത് പറഞ്ഞയച്ചതു് കമ്പനിയുടെ മര്യാദ. ഈ സാഹചര്യത്തിൽ സാധനങ്ങൾ കൊടുത്തുവിട്ടതിനെ എന്താ പറയേണ്ടതു്?

 3. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

  വളാഞ്ചേരിയിൽ ഉള്ള ആൾ തൃശൂരിൽ ഉള്ള വീട്ടിൽ കൊണ്ടു കൊടുത്താൽ മതി എന്നു പറഞ്ഞില്ലെ

  ഇതിൽ കൂടുതൽ മര്യാദ എങ്ങനെ കാണിക്കാൻ പറ്റും? നിങ്ങൾ തന്നെ പറ

  കഷ്ടം ചങ്കു പറിച്ചു കാണിച്ചാലും കുറ്റം തന്നെ
  :(

 4. വെറുതെ...വെറും വെറുതെ ! said...

  പലരും സ്വന്തം കാര്യം നടന്നു കിട്ടിയാല്‍ മതി എന്ന് മാത്രമേ നോക്കാറുള്ളൂ. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങലോ മാനസിക അവസ്ഥയോ ഒന്നും പരിഗണിക്കാന്‍ ഉള്ള മനസ്സ് പോലും ഇത്തരക്കാര്‍ കാണിക്കുന്നില്ല എന്നതാണ് ഏറ്റവും ഖേദകരം.

 5. കുഞ്ഞന്‍ said...

  ചേച്ചി...എന്തായാലും ടിയാൻ ഇനി ആരുടെ കയ്യിലും കൊടുത്തുവിടുന്നതിനു മുമ്പ് ഒന്ന് ആലോചിക്കും..അല്ലെങ്കിലും ചിലരങ്ങനെയാണ്.. പണിക്കരേട്ടാ..ഹഹ.. വെറുതെ ഭായ് അതാണ് വസ്തുത ഇത് ജീവിതത്തിലെ എല്ലാക്കാര്യങ്ങളിലും കാണാം ഈവൻ ബസ്സിൽ സീറ്റ് പിടിക്കുന്നതുവരെ..

 6. വീകെ said...

  അല്ലെങ്കിലും മറ്റുള്ളവരുടെ പിടലിക്ക് വച്ചു കെട്ടി കാര്യം കാണുന്നത് മലയാളികളുടെ ഒരു പൊതുസ്വഭാവമാണല്ലൊ. അതിശയോക്തി തീരെ ഇല്ല.

 7. വെള്ളരി പ്രാവ് said...

  Good.
  {Njaanum oru perumbaavoor product aanu ketto....:)}

 8. K@nn(())raan*خلي ولي said...

  ഇത്തരം ആളുകള്‍ ഉണ്ട്. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ചില ഊളന്മ്മാര്‍

 9. OAB/ഒഎബി said...

  കൂയ് ...മറന്നിട്ടില്ലാ ട്ടോ.