Wednesday, October 29, 2008

ഇവരും സാമൂഹ്യ നന്മയുള്ളവര്‍..!

കേരള സര്‍ക്കാരിന്റെ(ജനങ്ങളുടെ)കാശിനാല്‍ മെഡിക്കല്‍ ബിരുദമെടുത്ത് രായ്ക്ക് രായ്മാനം നാടുവിടുന്ന അപ്പോത്തിക്കിരികളും സാമൂഹ്യദ്രോഹികള്‍ തന്നെ, എന്തൊക്കെ ന്യായീകരണങ്ങളുണ്ടെങ്കിലും..!


** ആദ്യമിട്ട തലക്കെട്ട് വളരെ മോശമാണെന്ന ബഹുഭൂരിപക്ഷം പേരുടെയും അഭിപ്രായം കണ്ടിട്ട് അത് ഞാന്‍ മാറ്റുന്നു. ആ തലക്കെട്ടിനാല്‍ പ്രതികരിച്ചവരോട് ക്ഷമ ചോദിക്കുന്നു, ഒരു പക്ഷെ നിങ്ങള്‍ അങ്ങിനെയൊരു തലക്കെട്ടില്ലെങ്കില്‍ കമന്റുകയില്ലായിരുന്നു എന്നറിവേടെ..**

53 പ്രതികരണങ്ങള്‍:

 1. കുഞ്ഞന്‍ said...

  സര്‍ക്കാര്‍ ആശുപത്രികളില്‍ കുറച്ചുകാലമെങ്കിലും സേവനം ചെയ്യാതെ മറ്റു കാരണങ്ങള്‍ നിരത്തി വിദേശത്തേക്കു പോകുകയും അവിടെ ചേക്കേറുകയും ചെയ്യുന്ന കുഞ്ഞി അപ്പോത്തിക്കിരിമാര്‍ക്കെതിരെ..

 2. ഞാന്‍ ഇരിങ്ങല്‍ said...

  ഇവരെങ്ങിനെ (മെഡിക്കല്‍ ബിരുദക്കാര്‍) സാമൂഹ്യ ദ്രോഹികള്‍ ആകുന്നുവെന്ന് കുഞ്ഞന്‍ ചേട്ടന്‍ വിശദീകരിക്കണം!!!!

  ഇരിങ്ങല്‍

 3. ശ്രീ said...

  കുഞ്ഞന്‍ ചേട്ടാ...
  ഒറ്റവാക്കില്‍ പറയാന്‍ പറ്റില്ല. എല്ലാവരുടേയും കാര്യത്തില്‍ അങ്ങനെ അല്ല. (ന്യായീകരണമാണേ).
  ഒന്നു രണ്ടു കൊല്ലം മുന്‍‌പ് മനോരമ ശ്രീ യിലാണെന്നു തോന്നുന്നു, അമേരിയ്ക്കയില്‍ ജോലി നോക്കുന്ന ഒരു മലയാളി ഡോക്ടറെ പറ്റിയുള്ള ഒരു ലേഖനം വായിച്ചതോര്‍മ്മ വന്നു.
  ഇപ്പോള്‍ കുഞ്ഞന്‍ ചേട്ടന്‍ ചോദിച്ചതിനു സമാനമായ ഒരു ചോദ്യം അന്ന് ആ ലേഖകനും ആ ഡോക്ടറോടു ചോദിച്ചിരുന്നു. അതിന്റെ മറുപടി അദ്ദേഹം കാര്യകാരണ സഹിതം വിവരിച്ചിരുന്നു.

  അദ്ദേഹം കോഴ്സ് കഴിഞ്ഞ ശേഷം നാട്ടില്‍ തന്നെ നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നതും നമ്മുടെ സര്‍ക്കാരിന്റെ തന്നെ പിടിപ്പു കേടു കാരണം ഒരു വര്‍ഷത്തോളം ജ്ജോലി പോലുമില്ലാതെ കാത്തിരിയ്ക്കേണ്ടി വന്നതും അവസാനം എല്ലാം മടുത്ത് അമേരിയ്ക്കന്‍ കമ്പനിയുടെ ഓഫര്‍ സ്വീകരിച്ച് നാടു വിട്ടതും അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പേരില്‍ നിയമ നടപടി വന്നതും എല്ലാം.
  [ഒരു ജൂണ്‍ മാസം ജോയിന്‍ ചെയ്യണം എന്നും പറഞ്ഞു കൊണ്ടുള്ള കത്ത് അദ്ദേഹത്തിന് നമ്മുടെ സര്‍ക്കാര്‍ അയച്ചത് അതു കഴിഞ്ഞുള്ള നവംവറില്‍ ആയിരുന്നു. അത് സൂചിപ്പിച്ച് അദ്ദേഹം മറുപടി അയച്ചപ്പോള്‍ ജോയിന്‍ ചെയ്യേണ്ട കാലാവധി നീട്ടിക്കൊണ്ട് മറുപടി വന്നത്രെ. പറഞ്ഞ ദിവസത്തില്‍ നിന്ന് ഒരാഴ്ച കൂടി കഴിഞ്ഞു വന്നാല്‍ മതിയെന്ന്. അതായത് ജൂണ്‍ അവസാനം.] അതിനു ശേഷം അയച്ച കത്തിനു മറുപടി ഇല്ലാതായ ശേഷമാണ് അദ്ദേഹം നാടു വിട്ടത്. അവസാനം കേസ് വന്നത് സമയത്ത് ജോയിന്‍ ചെയ്യാത്തതിന്റെ പേരിലും.

  ഇതൊക്കെ ആണ് നമ്മുടെ നാട്ടില്‍ നടക്കുന്നതെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം?

  എങ്കിലും ഞാന്‍ പറഞ്ഞത് ഭൂരിഭാഗത്തിന്റെ കാര്യമല്ല എന്ന് സമ്മതിയ്ക്കുന്നു.

 4. G.manu said...

  കുഞ്ഞാ...അടുത്ത വിവാദത്തിനുള്ള പുറപ്പാടിലാണോ... :)

 5. CasaBianca said...

  :)

 6. മൃദുല്‍ രാജ് /\ MRUDULAN said...

  വിയോജിക്കുന്നു.

  പാമ്പുകള്‍ മാത്രമാണ് സമൂഹദ്രോഹികള്‍

 7. മറ്റൊരാള്‍\GG said...

  ഈ രീതിയില്‍ ചിന്തിച്ചാല്‍ കുഞ്ഞനും സാമൂഹ്യദ്രോഹിയണെന്ന് പറയേണ്ടി വരും..!

  :)

 8. അരുണ്‍ കായംകുളം said...

  എന്തിരു കുഞ്ഞാ?എന്തേ ഇപ്പോഴിങ്ങനെ തോന്നിയത്?കാര്യം പറ.

 9. സാജന്‍| SAJAN said...

  ഒരു പരിധി വരെ സത്യമാണ് കുഞ്ഞന്‍ എഴുതിയത്. പ്രത്യേകിച്ച് മെഡിക്കല്‍ പ്രൊഫെഷന്‍ ഒരു സേവന മേഖല എന്ന് പരിഗണിക്കുന്ന സ്ഥിതിയില്‍.
  പക്ഷേ അതിനോടൊപ്പം ചില വസ്തുതതകളും കൂട്ടിവായിക്കേണ്ടതുണ്ട്.
  പ്രൊഫഷണല്‍ കോഴ്സ് കഴിഞ്ഞു പുറത്തിറങ്ങുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ക്വാളിഫിക്കേഷന്‍ അനുസരിച്ച് ജോലി കൊടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധരാവേണ്ടേ കുഞ്ഞാ. ശ്രീ ചൂണ്ടിക്കാണിച്ചത് പോലെ നമ്മുടെ ചുവപ്പന്‍ നാട ഇതിനൊക്കെ ഏറെ തടസം സൃഷ്ടിക്കുന്നു. സ്വന്തം ഭാവി വച്ച് ചൂതാടാന്‍ ഇന്നത്തെ കാലത്ത് ആര്‍ക്കാണ് താല്പര്യം?

  സര്‍ക്കാര്‍ സഹായത്തോടെ പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും ബോണ്ട് പഠനത്തിനു മുമ്പ് സൈന്‍ ചെയ്ത് കൊടുക്കേണ്ടതുണ്ടോ? ഇനി അതൊന്നുമില്ലാതെ പഠിച്ചു പുറത്തിറങ്ങുമ്പോള്‍ ഏതെങ്കിലും കുഗ്രാമങ്ങളിലെ ഹെല്‍ത് സെന്ററില്‍ വര്‍ക് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചാല്‍ ഭൂരിഭാഗവും തയാറാവുമെന്ന് തോന്നുന്നില്ല.
  അതിനൊക്കെ വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കോഴ്സ് തുടങ്ങുന്നതിനു മുമ്പ് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കണം , ഉദാ: ഒരു ചെറിയ കാലയളവ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഒരു ലിസ്റ്റില്‍ നിന്നും ഏതെങ്കിലും ഒരു സ്ഥലത്ത് രണ്ടോ മൂന്നോ വര്‍ഷം നിര്‍ബന്ധിത സേവനം ചെയ്തിരിക്കണം എന്ന രീതിയില്‍.

  അതിനൊക്കെ ആദ്യമേ രേഖാ പരമായ ഉറപ്പും വാങ്ങിയാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാതെ ഇരിക്കും. മിടുക്കരായ ഡോക്ടേഴ്സിനെ ഏത് കുഗ്രാമങ്ങളിലും സേവനത്തിന് ലഭിക്കുകയും ചെയ്യും:)

 10. കുഞ്ഞന്‍ said...

  ഇരിങ്ങല്‍ ജീ..
  ആദ്യ പ്രതികരണത്തിനു പ്രത്യേക നന്ദി..സര്‍ക്കാര്‍ ചിലവില്‍ പഠിക്കുന്ന നാമോരൊരുത്തരം ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു. സര്‍ക്കാരിന്റെ കടമയാണ് അടിസ്ഥാന വിദ്യഭ്യാസം നല്‍കുകയെന്നത്. എന്നാല്‍ മെഡിക്കല്‍ എഞ്ചിനിയര്‍ വിദ്യഭ്യാസത്തിന് മറ്റുള്ള വിദ്യഭ്യാസത്തേക്കാള്‍ കൂടുതല്‍ ചിലവ് സര്‍ക്കാര്‍ വഹിക്കുന്നു. ഇതില്‍ മെഡിക്കല്‍ വിദ്യഭ്യാസത്തിനായി സര്‍ക്കാര്‍ ഭീമമായ തുകയാണ് ഒരോ കുട്ടിക്കും വേണ്ടി വഹിക്കുന്നത്. ഇങ്ങിനെ വഹിക്കുന്നതിന് പകരമായി സര്‍ക്കാര്‍ പറയുന്ന ഒരു കാര്യം പഠനം കഴിഞ്ഞ് ഒരു നിശ്ചിത കാലയളവ് സര്‍ക്കര്‍ ആശുപത്രിയില്‍ സേവനം ചെയ്തിരിക്കണമെന്നു മാത്രം. എന്നാല്‍ ഈ വ്യവസ്ഥ അംഗീകരിക്കാതെ ഉപരി പഠനാര്‍ത്ഥം എന്നപേരില്‍ വിദേശത്തേക്കു പോകുകയും അവിടെ പഠനം പൂര്‍ത്തിയാക്കി അവിടെത്തന്നെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഇങ്ങിനെ പോകുന്നതും കൂടുതലായി സാമ്പത്തികമായി ഉയര്‍ന്നവരും.

  ശ്രീക്കുട്ടാ..
  വിശദമായി ചൂണ്ടിക്കാണിച്ചത് ശരിതന്നെ. സര്‍ക്കാരിന്റെ കാര്യം ‘മുറപോലെ‘ നടക്കുകയൊള്ളൂ അതാണ് ഏറ്റവും വലിയ കുഴപ്പവും.

  മനു മാഷെ..
  വിവാദത്തിനല്ല, അതിനുള്ള കഴിവ് എനിക്കില്ലതാനും..എന്നാലും സാധരണക്കാരനായ ഒരാളുടെ കണ്ണിലൂടെ കാണുന്ന ഒരു കാര്യം അത് ഞാന്‍ പറയുന്നു.

  കസാബിയാങ്ക..
  ചിരിയില്‍ എല്ലാം.

  മൃദുല്‍ ജീ..
  ചേര പാമ്പുകള്‍ സാമുഹിക നന്മ ചെയ്യുന്നവരാണ്.

  ജിജി മാഷെ..
  തീര്‍ച്ചയായും ഞാനും ഒരു ദ്രോഹിയാണ്, പക്ഷെ സാമൂഹ്യ ദ്രോഹിയല്ല. ഞാനും സര്‍ക്കാര്‍ ചിലവിലല്ലെ ബിരുദങ്ങളെടുത്തത് അപ്പോള്‍ ആ കണക്കിന് ഞാനും നാട്ടില്‍ത്തന്നെ സേവിക്കണമെന്നല്ല പറഞ്ഞതിന്റെ അര്‍ത്ഥം. എന്നൊട് ഒരു സര്‍ക്കാരും പറഞ്ഞിട്ടില്ല ഇത്രനാള്‍ നിന്റെ സേവനം നാട്ടില്‍ വേണമെന്ന്.

  അരുണ്‍ ജീ..
  രണ്ടുമാസം മുമ്പ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം.. അവര്‍ പഠിക്കുന്ന കാലത്ത് സേവനം ചെയ്യുന്നു പിന്നീട് എന്തിന് വീണ്ടുമൊരു സേവനം എന്ന ചോദ്യം കേട്ടപ്പോള്‍, പഠിക്കുന്ന കാലത്തുള്ള സേവനം വഴി അവര്‍ക്ക് പരിചയ സമ്പന്നത കൂടുതല്‍ കിട്ടുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം മറച്ചുകൊണ്ട്, അതുകൂടാതെ അവര്‍ക്ക് ഡ്രൈവിങ്ങ് പഠിക്കാന്‍ ജീവനുള്ള ശരീരം കിട്ടുന്നുവെന്ന സത്യവും മറന്നുകൊണ്ടുള്ള പ്രസ്താവന കണ്ടപ്പോള്‍ തോന്നിയതാണ് മാഷെ..

 11. കുറുമാന്‍ said...

  ഈയിടെയായി മൊത്തം പ്രശ്നങ്ങളിലാണല്ലോ കുഞ്ഞാ കണ്ണ് :)

 12. ഹേമ said...

  മെഡിക്കല്‍ ബിരുദധാരികള്‍ എന്നാല്‍ ഡോക്ടര്‍ മാര്‍ മാത്രമല്ല. നേഴ്സസ് മാരും ഉള്‍പ്പെടും.
  അങ്ങിനെ മൊത്തം പ്രവാസികളായ മെഡിക്കല്‍ ബിരുദ ധാരികളെ ‘സാമൂഹ്യ ദ്രോഹികള്‍’ എന്ന് വിളിച്ച കുഞ്ഞന്‍ റെ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കുന്നു

  ഹേമ

 13. ആല്‍‌ക്കഹോളിക് അനോണിമസ്സ് said...

  ഓ പിന്നെ
  എല്ലാരും കൂടി ഇന്ത്യയില്‍ നിന്നങ്ങോട്ട് ഇടിച്ചു കുത്തിയാല്‍ മതി.
  കുറേയെണ്ണം കുറ്റീം പറിച്ചോണ്ട് പോകുന്നത് കൊണ്ട് പഠിച്ചിറങ്ങുന്നവന് അത്രേം ജോലി സാധ്യത.
  മാത്രമല്ല, ബ്രയിന്‍ ഡ്രെയിന്‍ ഈസ് ബെറ്റര്‍ ദാന്‍ ബ്രയിന്‍ ഇന്‍ ദി ഡ്രെയിന്‍ എന്നല്ലേ?

  സര്‍ക്കാരിന്റെ കാശ് മുടക്ക് പറഞ്ഞത് ന്യായം.
  ഫ്രീ ബിരുദം സര്‍ക്കാര്‍ ചിലവില്‍ എടുത്തവര്‍ ഇമ്മിഗ്രേറ്റ് ചെയ്യുകയാണെങ്കില്‍, പലിശ സഹിതം സര്‍ക്കാരിനു ചിലവായ കാശ് തിരിച്ചടയ്കാനുള്ള ഒരു നിയമമുണ്ടാക്കിയാല്‍ മതി. ഇല്ലെങ്കില്‍ പോലീസ് വെരിഫിക്കേഷനില്‍ ഒപ്പിട്ട് കൊടുക്കരുത്. അല്ലെങ്കില്‍ ഒരു നിശ്ചിത സമയം ഇന്ത്യയില്‍ ജോലി ചെയ്തതിനു ശേഷമേ പുറത്തു പോകാവൂ എന്ന് വയ്കണം.
  ഇത് ഉപരി പഠനത്തിന് തടസമാകരുത്. റ്റെം‌പററീ (ഐ റ്റി കാര്‍ അമേരിക്കയില്‍ താല്‍‌ക്കാലികമായി പോകുന്നത് പോലെ) യാത്രക്കാര്‍ക്കും, പ്രൈവറ്റായി പഠിച്ചവര്‍ക്കും ബാധകമാകരുത്.

  എങ്ങനുണ്ടെന്റെ ഐഡിയ?

 14. അക്കേട്ടന്‍ said...

  ന്‍റെ കുഞ്ഞാ...

  ഈ "സാമൂഹ്യദ്രോഹികള്‍" എന്ന പ്രയോഗം ഒരല്‍പം കടന്ന കൈ ആയിപോയില്ലേ എന്ന് സംശയം. കേരളത്തില്‍ P S C ലിസ്റ്റില്‍ ഇട്ടിട്ടും ആളെ ജോലിക്ക് കിട്ടാത്ത ഏക വകുപ്പ് ഇതായത് എന്തുകൊണ്ടാണ്? കാരണം മറ്റൊന്നുമല്ല, കഴിവിന് അര്‍ഹമായ പരിഗണനയും വേതനവും സര്‍ക്കാരുകള്‍ നല്‍കുന്നില്ല എന്നത് തന്നെ. വിദേശത്ത് പോവുന്നവര്‍ "സാമൂഹ്യദ്രോഹികള്‍" ആണെങ്കില്‍ നാട്ടില്‍ തന്നെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വൈദ്യന്‍മാരെയും കുഞ്ഞന്‍ അങ്ങനെ വിളിക്കുമോ? "സാമൂഹ്യദ്രോഹികള്‍" ആയ ഈ പ്രവാസി ഡോക്ടര്‍മാര്‍ അവരുടെ ബുദ്ധിയും കഴിവും കൊണ്ടാണ് സര്‍ക്കാര്‍ ചിലവില്‍ പഠിക്കാന്‍ അര്‍ഹത നേടിയത്. അല്ലാതെ സര്‍ക്കാര്‍ താലത്തില്‍ വച്ച് നീട്ടിയതല്ല. അവര്‍ വിദേശത്ത് ജോലി ചെയ്തു നേടുന്ന പണവും അറിവും നമ്മുടെ നാടിനു തന്നെയാണ് പ്രയോജനപ്പെടുതുന്നതും. ഈ കുഞ്ഞനും ഞാനുമെല്ലാം ഇവിടെ ചെറിയ ഒരു പനി വന്നാല്‍ പോലും "സാമൂഹ്യദ്രോഹികള്‍" ആയ ഇന്ത്യന്‍ അല്ലെങ്കില്‍ മലയാളി ഡോക്ടറെ ആണ് പോയി കണ്ടു സായൂജ്യം അടയുന്നത്. പിന്നെ സര്‍ക്കാര്‍ ഡോക്ടര്‍ ആയി രാജ്യത്തെ സേവിച്ചു കഴുത്തറപ്പന്‍ കൈക്കൂലി മേടിക്കുകയും രോഗികളോട് നികൃഷ്ടജീവികളോടെന്ന പോലെ പെരുമാറുകയും ചെയ്യുന്ന "സാമൂഹ്യസ്നേഹികളെക്കാള്‍" എത്രയോ മെച്ചം അല്ലെ കുഞ്ഞാ ഈ "സാമൂഹ്യദ്രോഹികള്‍" .

 15. കുഞ്ഞന്‍ said...

  സാജന്‍ ഭായി..
  ബോണ്ടിനെതിരെയല്ലെ കുറച്ചു നാള്‍ മുമ്പ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്? പിന്നെ സാജന്‍ പറഞ്ഞതിനോട് യോജിക്കുന്നു.

  കുറു ജീ..
  ബ്ലോഗിലൂടെ ഇതിന്റെ രണ്ടു വശവും ലഭിക്കുമെന്നുള്ളതിനാലാണ്. ഇങ്ങിനെയും പ്രതികരിക്കാന്‍ ഒരു വേദി കിട്ടുമ്പോള്‍ അത് പ്രയോജനപ്പെടുത്തുന്നു.

  ഹേമാജീ..
  അയ്യോ ഞാന്‍ മെഡിക്കല്‍ ബിരുദമെടുത്ത അപ്പോത്തിക്കിരി എന്നാണല്ലൊ പറഞ്ഞത് ഇനി അപ്പോത്തിക്കിരിക്ക് നേഴ്സ് എന്ന അര്‍ത്ഥംകൂടിയുണ്ടെന്നറിഞ്ഞില്ല ക്ഷമ ചോദിക്കുന്നു, ഞാന്‍ എഞ്ചിനിയേഴ്സിനെപ്പോലും കുറ്റപ്പെടുത്തിയില്ല. സര്‍ക്കാര്‍ എന്തുകൊണ്ട് ഇവരോട് മാത്രം നിശ്ചിത കാലയളവ് നാട്ടില്‍ സേവനം ചെയ്യണമെന്നു പറയുന്നു? അപ്പോള്‍ എന്തെങ്കിലും ശക്തമായ കാരണം ഉണ്ടാകുമല്ലൊ അതാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്.
  അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി പറയുന്നു.

 16. തറവാടി said...

  സര്‍ക്കാര്‍ യാതൊരു നിബന്ധനയുമില്ലാതെ കൊടുക്കുന്ന ഒന്നാണ് സൗജന്യ / നാമമാത്രഫീസ് ചുമത്തിയുള്ള വിദ്യാഭ്യാസം.പ്രാധമികം മുതല്‍ പ്രൊഫെഷണല്‍ വിദ്യാഭ്യാസം വരെ ഇതില്‍ ഉള്‍പ്പെടുന്നു.

  പ്രവേശന സമയത്തോ അതിനു മുമ്പോ സര്‍ക്കാര്‍ യാതൊരു തരത്തിലുള്ള നിബന്ധനയും ഉള്‍പ്പെടുത്തിയല്ല എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസം കൊടുക്കുന്നത് ( വിഷയം മെഡിസിന്‍ ആണെങ്കിലും എന്‍ഞ്ചിനീയറിങ്ങും പരാമര്‍ശിച്ചുകണ്ടു ) പരിപൂര്‍ണ്ണ സര്‍ക്കാര്‍ ഗ.വ. കോളേജില്‍ പഠിച്ച ഞാന്‍ ഇത്തരത്തിലുള്ള ഒരു നിബന്ധനയും കണ്ടിട്ടില്ല.

  പ്രാബല്യത്തിലുള്ള ഒരു നിബന്ധന അനുസരിക്കാത്തവര്‍ എന്ന് തോന്നുന്ന രീതിയിലാണീ പോസ്റ്റ്. വിദേശത്ത് പോകുന്നവരെ മാത്രമല്ല സാമൂഹ്യ ദ്രോഹികളാണെന്ന തരത്തിലുള്ള പരാമര്‍ശം സ്വല്‍‌പ്പം കടുത്തും പോയി.

  താങ്കളെപ്പലെ ചിന്തിക്കുന്നവര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നിയമ നിര്‍മ്മാണം കൊണ്ടുവരികയാണ് ചെയ്യേണ്ടത് അതിന് വേണ്ടി സമരം ചെയ്താലും കുഴപ്പമില്ല എന്നിട്ട് പുതിയ നിയമം കൊണ്ടുവരിക.മെഡിക്കല്‍ വിദ്യാഭ്യാസം സര്‍ക്കാര്‍ സൗജന്യത്തില്‍ ചെയ്യുന്നവര്‍ ( എഞ്ചിനീയറിങ്ങില്‍ സാധ്യമല്ലെന്ന് തോന്നുന്നു കാരണം പഞ്ചായത്തടിസ്ഥാനത്തിലാണല്ലോ ഇപ്പൊള്‍ സ്വകാര്യ കോളേജുകള്‍ ഉള്ളത് ) ഇത്ര വര്‍ഷം സര്‍ക്കാരിലോ മറ്റോ സേവനം ചെയ്യണമെന്ന നിബന്ധന കോളേജില്‍ ചേരുന്നസമയത്ത് കൊടുക്കട്ടെ.

  നിബന്ധന കണക്കിലെടുക്കാതെ പഠനത്തിന് ശേഷം വിദേശത്ത് പോകുകയാണെങ്കില്‍ ആ സമയത്ത് ഈ പോസ്റ്റില്‍ പറഞ്ഞതിനോട് യോജിക്കാം.

  ഓ.ടി:

  വിദേശം എന്നതില്‍ നിന്നും ഗള്‍ഫിനേയും മറ്റും ഒഴിക്കുന്നത് നന്നായിരിക്കും കാരണം ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രൊഫെഷണല്‍സ് മാസം തോറും കേരളത്തിലേക്കയക്കുന്ന ഫോറൈന്‍ കറന്‍സി മറക്കണ്ട ( മറ്റിടങ്ങളില്‍ നിന്നും ഇല്ലെന്നിതിനര്‍ത്ഥമില്ല).

  പ്രാധമിക വിദ്യാഭ്യാസം സര്‍ക്കാര്‍ ചിലവില്‍ നേടിയ ആളുകളും പ്രൊഫെഷണല്‍ വിദ്യാഭ്യാസം നേടിയവരും നിബന്ധനകളില്ലെങ്കില്‍ തുല്യരാണ് അതുകൊണ്ട് തന്നെ സാമൂഹ്യദ്രോഹികള്‍ എന്നത് എല്ലാവര്‍ക്കും ഒരു പോലെ ബാധകമായിരിക്കും. പ്രാധമിക വിദ്യാഭ്യാസത്തിന് ചിലവ് കുറച്ച് മതി എന്ന വരാനിരിക്കുന്ന വാക്കുകള്‍ക്കുള്ള മറുപടിയും ഇവിടെ തരുന്നു:

  സര്‍ക്കാര്‍ പ്രാധമിക വിദ്യാഭ്യാസത്തിന് ചിലവാക്കുന്നതും വിരലിലെണ്ണാവുന്ന പ്രൊഫെഷണല്‍ കോളേജ് വിദ്യാഭ്യാസത്തിന് ചിലവാക്കുന്ന തുകയും നോക്കിയാല്‍ ഏതായിരിക്കും കൂടുതല്‍ വരിക എന്നത് മനസ്സിലാക്കാന്‍ അധികം ബുദ്ധി വേണമെന്ന് തോന്നുന്നില്ല.

 17. ബഷീര്‍ വെള്ളറക്കാട്‌ / pb said...

  കുഞ്ഞാ .രോഷം മനസ്സിലാക്കാം
  എന്നാലും കുറച്ച്‌ കടുത്ത്‌ പോയി.. എല്ലാവരെയും അക്കുട്ടത്തില്‍ കൂട്ടരുത്‌

 18. തറവാടി said...

  അക്ഷരതെറ്റ് ക്ഷമിക്കുക , സമാന അഭിപ്രായം കണ്ടിരുന്നില്ല.

 19. കുഞ്ഞന്‍ said...

  ആ അ ജി..

  മുഴുവന്‍ കാലം സേവനം ചെയ്യണമെന്നല്ല പറയുന്നത് ഒരു ചെറിയ കാലയളവ്. അതുപോലും ചെയ്യാന്‍ സന്നദ്ധനല്ലാത്തവരെയാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. ഐഡിയ കൊള്ളാം..ആ ഐഡിയക്കെതിരെയല്ലെ കുറച്ചുനാള്‍ മുമ്പ് സമരം നടത്തിയത്. സര്‍ക്കാര്‍ ജീവനക്കരുടെ ജാമ്യത്തില്‍ വിദേശത്തേക്ക് പോകാമെന്ന്.

  അക്കേട്ടാ..
  ശരിയാണ് തലക്കുറിപ്പ് കടന്നു പോയി. എന്നാലും അക്കേട്ടന്‍ പോസ്റ്റ് ശരിക്കും മനസ്സിലാക്കിയില്ല. ഞാന്‍ ചൂണ്ടിക്കാണിച്ചത് സര്‍ക്കാര്‍ പറയുന്നതുപോലെ ഒരു നിശ്ചിത കാലയളവ് നാട്ടില്‍ സേവനം ചെയ്താല്‍ എന്താണ് കുഴപ്പം? ഇനി ഉപരി പഠനത്തിനായി പോയാലും തിരിച്ച് എപ്പോഴെങ്കിലും (റിട്ടയര്‍മെന്റ് പ്രായത്തിനു മുമ്പ്) ആ നിശ്ചിത കാലയളവ് സര്‍ക്കാരാശുപത്രിയില്‍ സേവനം ചെയ്യാന്‍ പാടില്ലെ? നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിയെടുക്കുന്ന അപ്പോത്തിക്കിരിമാരും സര്‍ക്കാര്‍ പറയുന്ന ആ സേവനം ചെയ്തില്ലെങ്കില്‍ അവരും ടി കക്ഷികള്‍ തന്നെ. പിന്നെ പറഞ്ഞുവല്ലൊ പഠിച്ചിട്ടാണ് അര്‍ഹതകൊണ്ടാണ് കിട്ടിയതെന്ന് ശരിതന്നെ പക്ഷെ അതിനുള്ള അവസരം ഉണ്ടാക്കിത്തരുന്നവര്‍ പറയുന്ന കാര്യങ്ങള്‍ അല്പം കേള്‍ക്കുന്നതില്‍ തെറ്റുണ്ടൊ?

  വോട്ട് ചെയ്ത് വിജയിപ്പിച്ച എം എല്‍ എ കാലുമാറി വേറെ പാര്‍ട്ടിയില്‍ ചേര്‍ന്നാലും ജനസേവയില്‍ വ്യത്യാസം വരുകയില്ല അക്കേട്ടാ, ഞാന്‍ അപ്പോത്തിക്കിരിമാര്‍ വിദേശത്ത് ജോലിചെയ്യരുതെന്നല്ല പറഞ്ഞത്, പഠിച്ചിറങ്ങുമ്പോള്‍ കുറച്ചുനാള്‍ നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനം നടത്തണം എന്നു മാത്രമാണ്. അയ്യോ അക്കേട്ടന്‍ പറഞ്ഞുവരുന്നത് മലയാളി അപ്പോത്തിക്കിരിമാര്‍ ഇവിടെയില്ലെങ്കില്‍ നമ്മള്‍ കഷ്ടപ്പെട്ടുപോകുമെന്നാണൊ? ഇല്ല മാഷെ ഞാന്‍ ഇവിടത്തെ അറബി അപ്പോത്തിക്കിരിമാരുടെ അടുത്തുപോയിട്ടുണ്ട് അവര്‍ തന്ന മരുന്ന് കഴിച്ച് രോഗം മാറിയിട്ടുമുണ്ട്. നാട്ടിലെ എല്ലാ അപ്പോത്തിക്കിരിമാരും അങ്ങിനെയാണെന്ന(കൈക്കൂലി) അക്കേട്ടന്റെ കാഴ്ച്ചപ്പാട് ഞാനായിട്ട് മാറ്റിമറിക്കുന്നില്ല.

  അഭിപ്രായം പറഞ്ഞ എല്ലാവരോടും നന്ദി പറയുന്നു..തുടര്‍ന്നു പറയുക

 20. പ്രയാസി said...

  കുഞ്ഞേട്ടാ............

 21. ഹേമ said...

  പ്രീയപ്പെട്ട കുഞ്ഞന്‍,
  താങ്കളുടെ ‘സാമൂഹ്യദ്രോഹികള്‍’ എന്ന പദം ആക്ഷേപകരം തന്നെ.
  എല്ലാ സര്‍ക്കാര്‍ കോളജില്‍ പഠിക്കുന്ന ഡോക്ടര്‍മാരും ഒരു നിശ്ചിത കാലയളവില്‍ നിര്‍ബന്ധിത സേവനം ചെയ്യുന്നുണ്ടെന്ന് ഒരു പക്ഷെ താങ്കള്‍ക്ക് അറിവുണ്ടായിരിക്കുകയില്ല. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ ജോലി ചെയ്യണമെന്ന്. അങ്ങിനെയിരിക്കിലും ഡോക്ടര്‍ മാരെ മാത്രം തിരഞ്ഞു പിടിച്ച് സാമൂഹ്യദ്രോഹികള്‍ എന്ന് പറയുന്നതിന് എന്ത് ‘ന്യായീകരണമാണ്’ ഉള്ളത്?

  ഗള്‍ഫില്‍ താങ്കളെ പോലുള്ള ജോലി ചെയ്യുമ്പോള്‍ അസുഖം വന്നാല്‍ ആദ്യം ഓടുന്നത് ഈ പറയുന്ന ഡോക്ടര്‍ മാരുടേ അടുത്തേക്കല്ലെന്ന് താങ്കള്‍ക്ക് നിഷേധിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അതുമല്ല ഗള്‍ഫില്‍ ഇന്ത്യക്കാരെ നോക്കുന്നുന്നതിനല്ലേ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ എറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. ആ ജോലി സര്‍ക്കാര്‍ ചെയ്യേണ്ടുന്നതിന് പകരം.
  ഇന്ത്യ എന്ന മഹാരാജ്യത്തിലെ അല്ലെങ്കില്‍ കേരളത്തിലെ ലക്ഷക്കണക്കിനായ ആളുകളെ പ്രവാസികളായ ആളുകളെ അവരുടെ അടുത്തു പോയി ചികിത്സിക്കുന്നതിനാണൊ താങ്കള്‍ സാമൂഹ്യ ദ്രോഹികള്‍ എന്ന് വിളിച്ചത്?

  സിവില്‍ എഞ്ചിനീയറിങ്ങ് പഠിച്ച ഒരാളെ എന്തുകൊണ്ടാ സാധാരണക്കാരന് ഒരു നല്ല ചിലവു കുറഞ്ഞ വീടു വയ്ക്കാന്‍ നിബന്ധിത സേവനം സര്‍ക്കാര്‍ ആവശ്യപ്പെടാത്തത്??
  എന്തു കൊണ്ട് മെഡിക്കല്‍ മാത്രം??
  അവര്‍ക്കെന്താ കൂടുതല്‍ ജീവിത സൌകര്യങ്ങള്‍ പറ്റില്ലേ??

  ഹേമ

 22. അനില്‍@ബ്ലോഗ് said...

  കുഞ്ഞന്‍ഭായി,

  അല്പം ആവേശം കൂടിപ്പോയി എന്ന് പറയാതെ വയ്യ.വിദേശം എന്ന പ്രയോഗത്തേക്കാള്‍ സ്വകാര്യമേഖല എന്നു പറയുന്നതാവും യോജിക്കുക.

  ഇന്നത്തെ “സ്വാശ്രയ” കാലത്ത്, നമുക്ക് മുന്നില്‍ കണക്കുകള്‍ വളരെ വ്യക്തമാണ്. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി പഠിച്ചിറങ്ങാന്‍ എത്ര രൂപ ചിലവു വരും എന്നത്. എത്ര രൂപ ഫീസ് അടക്കുന്നു എന്നും നമുക്കു മുന്നില്‍ കണക്കുകള്‍ ഉണ്ട്. സര്‍ക്കാര്‍ എത്ര രൂപ ഒരാളെ പഠിപ്പിക്കാന്‍ ചിലവാക്കുന്നു എന്നത് മനസ്സിലാക്കാന്‍ ഈ കണക്കുകള്‍ ധാരാളം മതിയാകും.

  ജീവിക്കാനുള്ള തത്രപ്പാടില്‍ കൂടുതല്‍ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന സ്ഥലങ്ങളിലേക്കു ആളുകള്‍ ചേക്കേറുക സ്വാഭാവികം മാത്രം,അതു തടയാനാവില്ല. എങ്കിലും തനിക്കുവേണ്ടി പണം ചിലവഴിച്ച നാട്ടില്‍ ഒരു നിശ്ചിത കാലമെങ്കിലും സേവനം നടത്താനുള്ള സന്മനസ്സ് ഈ കൂട്ടര്‍ കാണിക്കേണ്ടതു തന്നെയാണ്.

  നാട്ടിലെ സ്വകാര്യ ആശുപത്രികള്‍ ഒരു ബിസിനസ്സ് സ്ഥാപനങ്ങളാണ്. സ്വാഭാവികമായും അതിനോട് മത്സരിച്ചു ശമ്പളം നല്‍കാന്‍ സര്‍ക്കാരിനാവില്ല.ഡോക്ടര്‍മാര്‍ സ്വയം ഇതിനു തയ്യാറാവുക എന്നത് മാത്രമാണ് പോംവഴി.

  പിന്നെ “വിദേശം“ എന്ന പ്രയോഗം വന്നുപോയെങ്കില്‍ തല്ല് ഉറപ്പല്ലെ ഭായി.
  എല്ലാം വാങ്ങി കൂട്ടിവച്ചോ :)

 23. വീ കെ said...

  മെഡിക്കലായാലും,എൻജിനീയറിങ് ആയാലും അഡ്മിഷൻ കൊടുക്കുന്നതീനു മുൻപുതന്നെ സംസ്ഥാനത്തിന്റെ ആവശ്യം അനുസരിച്ച്,അവർ ബിരുദമെടുത്തതിനു ശേഷമോ,ഉപരിപoനത്തിനു ശേഷമൊ..ഒരു നിശ്ചിത പ്രായപരിതിക്കുള്ളിൽ, ഒരു നിശ്ചിത കാലയളവ്, സംസ്ഥാന സർവീസ്സിൽ ജോ‍ലി ചെയ്തു കൊള്ളണമെന്ന ഉറപ്പ് വാങ്ങിയാൽ ഈ പ്രശ്നം ഉണ്ടാവുമെന്നു തോന്നുന്നില്ല.
  അതിനു താല്പര്യമില്ലാത്തവരിൽ നിന്നും പലിശ സഹിതം സർക്കാർ ചിലവാക്കിയ തുക തിരിച്ചു പിടിക്കാ‍നും സംവിധാനം ഉണ്ടാക്കണം.

 24. മാറുന്ന മലയാളി said...

  ആതുര "'സേവനം" എന്ന കാഴ്ച്ചപ്പാട് തന്നെ മാറിയെന്ന് തോന്നുന്നു. ഇതൊന്നും ഇപ്പോള്‍ സേവന മേഖലയില്‍ പെടുന്ന കാര്യങ്ങളല്ലല്ലോ...ചിലവാക്കിയത് എത്രയും പെട്ടെന്ന് കൊയ്യുക. അത് മാത്രമാണ് ലക്ഷ്യം.അതിനു മുന്‍പില്‍ മനുഷ്യജീവന്‍റെ വില വെറും തുച്ഛം.ഇതെന്‍റെ അനുഭവം.അനുഭവം ഗുരു എന്നാണല്ലോ

 25. N.J ജോജൂ said...

  ഗവര്‍മെന്റ് കോളേജില്‍ പഠിപ്പിയ്ക്കുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ പഠനച്ചിലവിലേയ്ക്ക് സര്‍ക്കാര്‍ വര്‍ഷവര്‍ഷം ചിലവാക്കുന്ന തുകയാണിത്.

  കോട്ടയം മെഡിക്കല്‍ കോളേജ് - 4 ലക്ഷം
  ത്രിശ്ശൂര്‍ മെഡിക്കല്‍ കോളേജ് - 4.5 ലക്ഷം
  ആലപ്പുഴ മെഡിക്കല്‍ കോളേജ്- 3.8ലക്ഷം

  ഇത്രയും തുകകൊടുത്ത് തങ്ങളെ പഠിപ്പിച്ച ജനങ്ങളെ സേവിയ്ക്കുവാന്‍ പഠിയ്ക്കുന്നവര്‍ക്ക് ചുമതലയില്ലെങ്കില്‍ കുറഞ്ഞപക്ഷം അത്രയും രൂപാ ഫീസായി പിരിച്ചെടുക്കുകയെങ്കിലും വേണം.

  സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം
  സമൂഹത്തിലെ സമ്പന്നരാണ് ഇത്തരം സീറ്റുകളുടെ ഭൂരിഭാഗവും കയ്യടയ്ക്കിവച്ചിരിയ്ക്കുന്നത്. ഭൂരിഭാഗവും നഗരങ്ങളില്‍ നിന്നാണ് വരുന്നതും. സാമൂഹികപ്രതിബദ്ധതയുള്ള, സമര്‍ത്ഥരായ വിദ്ദ്യാര്‍ത്ഥികളെ കണ്ടെത്താനോ അവര്‍ക്ക് സീറ്റ് ഉറപ്പാക്കാനോ സര്‍ക്കാരിനോ നമ്മുടെ എന്റന്‍സ് പരീക്ഷാ രീതിയ്ക്കോ സാധിയ്ക്കുന്നില്ല.

 26. കാന്താരിക്കുട്ടി said...

  എന്തെങ്കിലും ന്യായമായ ഒരു കാരണം ഇല്ലാതെ കുഞ്ഞന്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടില്ല എന്നറിയാം..എങ്കിലും കമന്റുകളിലൂടെ കടന്നു പോയപ്പോള്‍ എനിക്ക് തോന്നുന്നു സാമൂഹ്യ ദ്രോഹികള്‍ എന്ന വിശേഷണം അല്പം കടുത്ത് പോയി എന്ന്..സര്‍ക്കാര്‍ ചെലവില്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ കുറച്ചു നാളെങ്കിലും ഗ്രാമങ്ങളില്‍ സേവനം നടത്തുന്നത് അഭിലഷണീയമാണ്..അങ്ങനെ സേവനം നടത്താനുള്ള എല്ലാ സൌകര്യങ്ങളും ഒരുക്കി കൊടുക്കേണ്ടത് നമ്മുടെ സര്‍ക്കാരിന്റെ കടമയും ആണ്..അതു ലഭിക്കാതെ വരുമ്പോള്‍ ആണല്ലോ മെച്ചപ്പെട്ട വരുമാനം തേടി അവര്‍ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്.അപ്പോള്‍ അവരെ തെറ്റു പറയുന്നത് എങ്ങനെ ?

 27. കുഞ്ഞന്‍ said...

  ** ആദ്യമിട്ട തലക്കെട്ട് വളരെ മോശമാണെന്ന ബഹുഭൂരുപക്ഷം പേരുടെയും അഭിപ്രായം കണ്ടിട്ട് അത് ഞാന്‍ മാറ്റുന്നു. ആ തലക്കെട്ടിനാല്‍ പ്രതികരിച്ചവരോട് ക്ഷമ ചോദിക്കുന്നു, ഒരു പക്ഷെ നിങ്ങള്‍ അങ്ങിനെയൊരു തലക്കെട്ടില്ലെങ്കില്‍ കമന്റുകയില്ലായിരുന്നു എന്നറിവേടെ..**

  വിദേശത്ത് ജോലി ചെയ്യുന്ന ഒരു അപ്പോത്തിക്കിരിയേയും ഞാന്‍ അധിക്ഷേപിച്ചിട്ടില്ല പോസ്റ്റിലെ മറുകമന്റില്‍ ഞാനെന്റെ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്, എന്നിട്ടും നിങ്ങള്‍ക്ക് അങ്ങിനെ തോന്നുന്നുണ്ടെങ്കില്‍..പോസ്റ്റ് ഡിലിറ്റ് ചെയ്യാനും ഒരുക്കമാണ്

 28. മാഹിഷ്‌മതി said...

  കുഞ്ഞാ,

  സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകന്റെ മക്കളെ എവിടെ പഠിക്കുന്നു എന്ന് ഉറ്റു നോക്കുന്ന സമൂഹം(ആശയപരമായി ഞാന്‍ സര്‍ക്കാര്‍ സ്കൂളില്‍ തന്നെ കുട്ടികളെ പഠിപ്പിക്കണമെന്ന അഭിപ്രായക്കാരനാണ്) സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മക്കള്‍ക്ക് രോഗം വന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിക്കണമെന്ന് പറയുന്നില്ല .സ്വകാര്യവല്‍ക്കരണത്തിനെയും ,മുതലാളിത്തത്തെയും എതിര്‍ക്കുന്ന വിപ്ലവം പ്രസംഗിക്കുന്ന ബി.ഇക്ബാലിന് തളര്‍ച്ച വന്നപ്പോള്‍ ആദ്യം കോട്ടയം മെഡിക്കല്‍ കോളേജിലും പിന്നെ ഭാര്യ എത്തിയപ്പോള്‍ ആജന്മ ശത്രുക്കളായ പുഷ്പഗിരി മെഡിക്കല്‍ കോളേജിലേക്കാണ് ഓടിയത്.കുഞ്ഞാ പാവപ്പെട്ട മധ്യ വര്‍ഗ്ഗത്തിനെ ഉറ്റു നോക്കാനേ സമൂഹം മിനക്കെടുന്നുള്ളൂ . ഏതയാലും ഇത്തരം മുഖങ്ങളെയും തുറന്നു പറയുന്ന കുഞ്ഞന് അഭിനന്ദനങ്ങള്‍.മുഖമില്ലാതെ അഭിപ്രായം പറയുന്നവരെ മാനിക്കാതിരിക്കുക.

 29. അക്കേട്ടന്‍ said...

  ഈ കുഞ്ഞന്റെ ഒരു കാര്യം!!!!

  എനിക്ക് തോന്നുന്നു കുഞ്ഞനാണ് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിക്ക് മനസ്സിലാക്കാത്തത് എന്നാണ്. ഈജിപ്തില്‍ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞാല്‍ നിര്‍ബന്ധിത സൈനിക സേവനം ഉണ്ട്. പക്ഷെ അത് ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് നടക്കണമെന്നില്ല. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഡോക്ടര്‍മാരും അഴിമതിക്കാരാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ കുഞ്ഞാ?!! പിന്നെ കുഞ്ഞന്‍ അറബി ഡോക്ടറുടെ അടുത്ത് പോയി മരുന്ന് കഴിച്ചിട്ടുണ്ടാവും. പക്ഷെ ഞാന്‍ പറഞ്ഞത് ഞാന്‍ അടക്കമുള്ള ഭൂരിപക്ഷത്തിന്റെ കാര്യമാണ്. പ്രശ്നം വേതനവും അവസരങ്ങളും തന്നെ ആണ്. എന്തൊക്കെ ന്യായങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാരുമായി ഒരു ഉടമ്പടിയും നേരത്തെ ഇല്ലാതെ സര്‍ക്കാര്‍ ചിലവില്‍ പഠിച്ചു മിടുക്കരായി നാടുവിട്ടു പോയ ഡോക്ടര്‍മാര്‍ സാമൂഹ്യദ്രോഹികള്‍ ആണ് എന്ന് പറയുന്നതില്‍ അധാര്‍മികത ഉണ്ട് കുഞ്ഞാ... താങ്കള്‍ക്കു വന്ന ഭൂരിപക്ഷം പ്രതികരണങ്ങളും അതല്ലേ സൂചിപ്പിക്കുന്നത്?

 30. അനില്‍@ബ്ലോഗ് said...

  കുഞ്ഞന്‍ഭായ്,
  തലക്കെട്ട് മാറ്റിയതുകൊണ്ട് കാര്യമായില്ല.
  അത് ഈ പോസ്റ്റില്‍ മാത്രം ഒതുങ്ങുന്നതാണ്.

  പണം, അതിലുപരി പദവി ഇതൊക്കെ ഇന്നത്തെ ഭിഷഗ്വര സമൂഹത്തെ വിഴുങ്ങിയിരിക്കുന്നു.
  കഴിഞ്ഞ കുറേ കാലമായി കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ശീതസമരത്തിലാണ്. ഇടക്കു വന്നുപോയ പണിമുടക്ക് പ്രഖ്യപനവും അതിനെത്തുടര്‍ന്ന് അവര്‍ കാട്ടിയ മനുഷ്യത്വരഹിതമായ നടപടികളും കണ്ടതാണ് കേരളീയ സമൂഹം. ആ പണിമുടക്കില്‍ നിന്നും അവര്‍ക്കു ലഭിച്ചതെന്താണ് , ഒരു ഇന്‍ക്രിമെന്റ് !!
  വാസ്തവത്തില്‍ അതിനായിരുന്നോ സമരം?
  അല്ല ,
  തങ്ങള്‍ എല്ലാവരേക്കളും മേലെയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം മാത്രം. അടുത്ത പണിമുടക്കിനായി അവര്‍ വട്ടം കൂട്ടുന്നുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
  പറഞ്ഞുവരുന്നതിത്രമാത്രം, ഒരു മാഫിയ സംഘമായി ഇവിടത്തെ ഡോക്ടര്‍മാര്‍ മാറിയിരിക്കുന്നു. വേറിട്ടു കേള്‍ക്കുന്ന സ്വരങ്ങള്‍ പോലും അവരുടെ സംഘ ബലത്തിനു മുന്നില്‍ ഇല്ലാതാകുന്നു.
  എന്റെ സുഹൃത്തുക്കളായ ഡോക്ക്ടര്‍മാര്‍ ഉണ്ട്, പ്രതികരിക്കാനാവാതെ ഉള്‍വലിഞ്ഞിരിക്കുന്നവര്‍.

  താങ്കളുടെ പ്രയോഗത്തില്‍ ഒരു തെറ്റുമില്ല.

  വിദേശം , പ്രവാസി തുടങ്ങിയ പദങ്ങളാണ് പ്രശ്നമെന്നു തോന്നുന്നു.:):)

  ഓഫ്:
  ആരാ ഹേമ? എന്താ പ്രശ്നം?

 31. കാപ്പിലാന്‍ said...

  കുഞ്ഞാ ,വായിച്ചു അഭിപ്രായങ്ങള്‍

 32. മാണിക്യം said...

  ഇന്ത്യയിലും പിന്നെ ഗള്‍ഫിലും
  ഇപ്പോള്‍ ക്യാനഡയിലും ജീവിച്ച പരിചയത്തിന്റെ വെളിച്ചത്തില്‍
  പറയട്ടെ നമ്മള്‍ ഭാരതീയര്‍ പ്രത്യേകിച്ചു കേരളീയര്‍ ആവശ്യത്തിനും അനാവശ്യത്തിനും ആശുപത്രിയെ ഡൊക്‍ടറ്മാരെ ആശ്രയിക്കുന്നു,ധാരാളമായി മരുന്നുകള്‍ സേവിക്കുന്നു.ഫലം പ്രതിരോധശക്തി ഇല്ലാതാവുന്നു. ജലദോഷം ഒരു രോഗമല്ല. ജലദോഷംവന്നാല്‍ ആശുപത്രിയില്‍ പോകുകയും വേണ്ട. ഒരു വര്‍ഷം 6 പ്രാവശ്യം വരെ ജലദോഷം വരാം ... ഈ ജലദോഷക്കാരെ മാറ്റിയാല്‍ തന്നെ ആശുപത്രിയിലെ തിരക്ക് പകുതി കഴിഞ്ഞു.കഴിയുന്നതും ആന്റിബയോട്ടിക്സും വേദനസംഹാരി ഗുളികകളും കഴിക്കാതിരിക്കു , കുട്ടികള്‍ക്കും കൊടുക്കാതിരിക്കു .അരോഗ്യം മെച്ചപ്പെടും . അപ്പോള്‍ പ്രൈവറ്റ് ഡൊക്‍ടര്‍ വേണ്ടിവരീല്ല. രണ്ട് തലമുറ പിന്നിലുള്ളവര്‍ ചെയ്തതൊക്കെയാ ശരി.. സര്‍ക്കാരിന്റെ(ജനങ്ങളുടെ)കാശിനാല്‍ മെഡിക്കല്‍ ബിരുദമെടുത്ത് (രായ്ക്ക് രായ്മാനം നാടുവിടുന്ന) അപ്പോത്തിക്കിരികള്‍‌, അവര്‍ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആണ് അനാവശ്യമായി മരുന്ന് കുറിക്കുന്നത്.
  ശരിയായ വ്യായാമം വിശ്രമം [ശരിരത്തിനും മനസിനും]ഭക്ഷണം ശീലമാക്കൂ, ആശുപത്രി ബിസിനസ്സ് പൂട്ടിക്കൂ.
  ഇവിടെ പ്രൈവറ്റ് ആശുപത്രി ഇല്ല :) മെഡിക്കല്‍ വിദ്യാര്‍ത്ഥി ഗവണ്മെന്റ് ലോണില്‍ പഠിക്കുന്നു,പഠിത്തം കഴിയുമ്പോള്‍ ലോണ്‍ തിരിച്ചടക്കണം അല്ലങ്കില്‍ തത്‌തുല്യമായ കാലയളവ് മെഡിക്ക്ല്‍ സേവനം ചെയ്യുക.അത് കാലയളവ് കുറയ്ക്കാന്‍ Third World Country യില്‍ പോയി സേവനം ചെയ്താലും മതി.അവിടെ അവര്‍ എത്ര രോഗികളെ ചികത്സിച്ചു എന്ന എണ്ണം experience ആയി കൂട്ടുകയും ചെയ്യുന്നു.ആഫ്രിക്ക, ഇന്ത്യ യിലെ മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്തവര്‍‌ പറയുന്നത് ഒരു ആയുസ്സ് മുഴുവന്‍ ഇവിടെ നിന്നാലും ഇത്രയും experience ഒരിക്കലും കിട്ടില്ല എന്ന്.
  കുഞ്ഞാ ഞാന്‍ വഴിമാറി ഒന്നു ചിന്തിച്ചു പോയി

 33. ലതി said...

  കുഞ്ഞാ,
  നല്ല ചര്‍ച്ച.
  അഭിനന്ദനങ്ങള്‍.

 34. കുമാരന്‍ said...

  ഇവിടെ നിന്നിട്ട് എന്താക്കാനാ എവിടേലും പോയി നന്നാവട്ടെ..

 35. ഹേമ said...

  കുഞ്ഞന്‍ ബായ്,
  തീര്‍ച്ചയായും തലക്കെട്ട് മാറ്റിയത് നന്നായി. അതിലും ഒരു പരിഹാസം ഒളിഞ്ഞിരിപ്പുണ്ട്. എന്തൊക്കെ ആയാലും നല്ലൊരു ചര്‍ച്ച സംഘടിപ്പിക്കുന്നതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു.
  അഭിനന്ദനങ്ങള്‍.
  അഭിപ്രായങ്ങള്‍ എന്തു തന്നെ ആണെങ്കിലും പ്രകടിപ്പിക്കുമ്പോള്‍ ആണല്ലോ അതിലെ ശരി തെറ്റുകള്‍ മനസ്സിലാകുന്നത്.
  എല്ലാ ഡോക്ടര്‍ മാരും കുറഞ്ഞ കാലയളവിലെങ്കിലും സ്വന്തം നാട്ടില്‍ നിര്‍ബന്ധിത സേവനം ചെയ്യണം എന്നു മാത്രമല്ല എല്ലാവരും അവരവരുടേ പ്രൊഫഷനെ അത്തരത്തില്‍ മാറ്റിയെടുക്കേണ്ടിയിരിക്കുന്നു.
  സമൂഹത്തോട് കമ്മിറ്റഡ് ആയ വ്യക്തികളെ സൃഷ്ടിക്കാന്‍ സമൂഹം പരുവപ്പെട്ടു വരേണ്ടിയിരിക്കുന്നു.

  സാമൂഹിക പ്രതിബന്ധതയുള്ള പോസ്റ്റുമായി ഇനിയും വരുമല്ലോ അപ്പോള്‍ വീണ്ടും.

  ‘ഞാന്‍ എല്ലായിടത്തും പോയി, എല്ലാം കണ്ടു. ഇതൊക്കെ ചെയ്തത്... കൈ മാത്രമാണ്. തല വേറെയാണ്. കൈ പോയാലും തലയ്ക്ക് വേദനിക്കും.... ആ കൈയ്യങ്ങ് വെട്ടിക്കളഞ്ഞേക്ക്..”

  ഹേമ

 36. ബഷീര്‍ വെള്ളറക്കാട്‌ / pb said...

  തലക്കെട്ട്‌ കെട്ടലും അഴിക്കലും മാറ്റികെട്ടലും ഇഷ്ടായി :)

  "ഇവരും സാമൂഹ്യ സേവകര്‍" എന്ന തലക്കെട്ടും യോജിക്കും.

 37. കുഞ്ഞന്‍ said...

  തറവാടി മാഷെ,

  ഞാന്‍ പറഞ്ഞത് ആ നിബന്ധനകള്‍ പാലിക്കാതെ പോകുന്നവരെപ്പറ്റിയാണ്. പിന്നെ ഗള്‍ഫുകാരെ ഒഴിവാക്കിയേക്ക് എന്നു പറഞ്ഞതിലെ ഒരു ഇതില്‍ എനിക്ക് വിയോജിപ്പാണ്. കാ‍രണം വിദേശവാസികളെല്ലാം ഒരുപോലെയാണ്. ഗള്‍ഫ് പ്രവാസികള്‍ സമ്പത്ത് ഘടനയില്‍ മുഖ്യ പങ്കുവഹിക്കുന്നതൊക്കെ ശരി, എന്നിട്ട് ആ പ്രവാസിയുടെ മക്കള്‍ക്ക് നാട്ടില്‍ പഠിക്കുവാന്‍ മറ്റുള്ള കുട്ടികളേക്കാള്‍ മൂന്നിരട്ടി ഫീസ്..! അതിനെ ചോദ്യം ചെയ്യാന്‍ ഒരു ഗള്‍ഫന്മാരും ഇല്ല.
  പ്രാഥമിക വിദ്യഭ്യാസം നല്‍കുകയെന്നത് ഒരു സര്‍ക്കാരിന്റെ കടമയാണ്. അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കികൊടുക്കുന്നതിലൂടെയാണ് ഒരു സര്‍ക്കാര്‍ വിജയം കാണുന്നത്.

  ബഷീര്‍ ഭായി
  ശരിയാണ് കടുത്തുപോയി എന്ന നിങ്ങളുടെ വാക്കുകളാല്‍ ഞാന്‍ തലക്കെട്ട് മാറ്റി.

  പ്രയാസി ഭായി..
  ആ കുഞ്ഞേട്ടാ എന്നവിളി.. ഇതു വേണ്ടായിരുന്നു എന്നല്ലെ പറയുന്നത്..

  ഹേമാ ജി..
  ഞാന്‍ പുറത്തുപോയി ജോലിചെയ്യുന്ന ഒരു അപ്പോത്തിക്കിരിയേയും ആക്ഷേപിച്ചില്ല, എന്നാല്‍ സര്‍ക്കാര്‍ ചിലവില്‍ പഠിച്ചിറങ്ങിയ ഒരു അപ്പോത്തിക്കിരി സര്‍ക്കാര്‍ പറയുന്നതനുസരിക്കാതെ(നാട്ടില്‍ സേവനം) പുറം നാട്ടില്‍ സേവനം ചെയ്യുന്നവരെയാണ് ആക്ഷേപിച്ചത്.

  അനില്‍ ഭായി..
  ആവേശം കൂടിപ്പോയി..വിവേകത്തോടെയായിരുന്നുവെങ്കില്‍ വിശദമായി പോസ്റ്റിട്ടേനെ, എന്നാലും ഞാന്‍ എന്റെ കാഴ്ചപ്പാട് പറഞ്ഞു അത് ശരിയായിക്കൊള്ളണമെന്നില്ല. അതിങ്ങനയല്ല എന്ന് കാണിച്ചു തരുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ അനുസരിക്കാനും അതുള്‍ക്കൊള്ളാനും തയ്യാറാണ്.

  മറ്റു പ്രൊഫഷനേക്കാള്‍ കുറഞ്ഞ വേതനം കിട്ടുകയൊള്ളൂ എന്നറിവുണ്ടായിട്ടും എന്തുകൊണ്ടാണ് ഇത്രയും ഫീസ് കൊടുത്ത് ആളുകള്‍ കുട്ടികളെ മെഡിസിന് വിടുന്നത്. അപ്പോള്‍ വേതനത്തേക്കാള്‍ അപ്പുറം സേവന മനോഭാവം എന്ന ചിന്തകൊണ്ടല്ലേ അതുകൂടാതെ സമൂഹത്തില്‍ കിട്ടൂന്ന ആദരണീയത ഇനി അതിനുമപ്പുറമാണെങ്കില്‍ മെഡിസിന് പഠിക്കുന്നവന്‍ ചില്ലറക്കാരനല്ല അവര്‍ ഒന്നാം തരക്കാരാണ്, കഴിവുള്ളവരാണ് എന്ന പൊങ്ങച്ചം കാണിക്കുവാനും (പൊങ്ങച്ചം കാണിച്ചാലും അവര്‍ കഠിനധ്വാനം ചെയ്താണ് ഒന്നാമനാകുന്നത്).

  വേതനത്തേക്കാള്‍ അപ്പുറം 24 മണിക്കൂര്‍ ഡ്യൂട്ടിയും ചെയ്യേണ്ടിവരുമെന്നുള്ളതും ഈ രംഗത്തെ ന്യൂനതയാണ്.

  കാപ്പിലാന്‍‌ജീ..
  അപ്പോള്‍ പോസ്റ്റ് വായിച്ചില്ലെ..

  ഇത്രയും അഭിപ്രായം പറഞ്ഞവര്‍ക്ക് നന്ദി പറയുന്നു, വീണ്ടും കാണാം.

 38. തറവാടി said...

  കുഞ്ഞന്‍,

  >>ഞാന്‍ പറഞ്ഞത് ആ നിബന്ധനകള്‍ പാലിക്കാതെ പോകുന്നവരെപ്പറ്റിയാണ്<<

  താങ്കള്‍ പറയുന്ന നിബന്ധന സര്‍ക്കാര്‍ എഞ്ചിനീയറിങ്ങ് കോളേജുകളില്‍ ഉണ്ടായിരുന്നില്ല.മെഡിക്കല്‍ കോളേജുകളിലും അങ്ങിനെ ഒരു നിബന്ധന ഇക്കാലമത്രയും ഉണ്ടായിരുന്നില്ലെന്നാണ് എന്‍‌റ്റെ അറിവ് ( ഈ അറിവ് തെറ്റാണെങ്കില്‍ തിരുത്തുക ).

  ഇല്ലാത്ത ഒരു നിബന്ധന എന്തിനാണ് പാലിക്കുന്നത്?

  >>പിന്നെ ഗള്‍ഫുകാരെ ഒഴിവാക്കിയേക്ക് എന്നു പറഞ്ഞതി<<

  ഗള്‍ഫുകാരെ പൂര്‍ണ്ണമായും മറ്റിതര വിദേശികളോട് (അമേരിക്ക തുടങ്ങിയ) താരദമ്യപ്പെടുത്തരുതെന്ന് പറയാന്‍ കാരണം അവിടങ്ങളില്‍ സ്ഥിരതാമസക്കാരായവരുള്ളതിനാലാണ്. ഗള്‍ഫുകാര്‍ 'പൂര്‍ണ്ണമായും' പ്രത്യക്ഷത്തില്‍ ഇന്‍‌ഡ്യന്‍ സമ്പത്ത് ഘടനയില്‍ വഹിക്കുന്ന പങ്ക് തന്നെയാണ്. അമേരിക്കയില്‍ സ്ഥിര താമസമാക്കുന്ന എത്രയോ ആളുകളുണ്ട് അവര്‍ വിദേശികളാണ് പക്ഷെ വ്യത്യസ്ഥരുമാണ്.

  താങ്കള്‍ക്ക് വിയോജിക്കാം.

  >>പ്രാഥമിക വിദ്യഭ്യാസം നല്‍കുകയെന്നത് ഒരു സര്‍ക്കാരിന്റെ കടമയാണ്.<<

  നിബന്ധനകളില്ലാതെ സര്‍ക്കാര്‍ നല്‍‌കുന്ന പ്രൊഫെഷണല്‍ വിദ്യാഭ്യസവും പ്രാഥമിക വിദ്യാഭ്യാസവും തത്വത്തില്‍ ഒന്നുതന്നെയാണ്. രണ്ടാമത്തേതിനെ ' കടമ ' എന്ന ചങ്ങലയില്‍ കെട്ടേണ്ടതില്ല.

  നിബന്ധനയോടെ പ്രാഥമിക വിദ്യാഭ്യാസം നല്‍‌കി അതു ലംഘിക്കുന്നതും നിബന്ധനയോടെ പ്രൊഫെഷണല്‍ വിദ്യാഭ്യാസം നല്‍‌കി അത് ലംഘിക്കുന്നതും ഒന്നുതന്നെയാണ്.

  നിബന്ധനയില്ലാതെ രണ്ട് വിഭാഗത്തിനും സര്‍ക്കാര്‍ നല്‍‌കുമ്പോള്‍ ഒന്നിനെ മാത്രം കടമയായി കാണേണ്ടതില്ലെന്നെന്‍‌റ്റെ അഭിപ്പ്രായം.

 39. N.J ജോജൂ said...

  "എന്നിട്ട് ആ പ്രവാസിയുടെ മക്കള്‍ക്ക് നാട്ടില്‍ പഠിക്കുവാന്‍ മറ്റുള്ള കുട്ടികളേക്കാള്‍ മൂന്നിരട്ടി ഫീസ്..! അതിനെ ചോദ്യം ചെയ്യാന്‍ ഒരു ഗള്‍ഫന്മാരും ഇല്ല."

  കുഞ്ഞന്‍,
  താങ്കള്‍ ഇപ്പറഞ്ഞത് NRI സീറ്റിനെപറ്റിയാണെന്നു തോന്നുന്നു. മാതാപിതാകള്‍ വിദേശത്തായതുകൊണ്ട് മൂന്നിരട്ടി ഫീസ് ആരും ചോദിയ്ക്കുന്നില്ല. എന്‍‌ട്രന്‍സ് പരീക്ഷയിലൂടെ ജനറല്‍ ക്വോട്ടയ്ക്കും അര്‍ഹതപ്പെട്ട മറ്റു റിസര്‍വേഷനുകള്‍ക്കൂം അവര്‍ക്ക് എല്ലാവരെയും പോലെ അര്‍‌ഹതയുണ്ട്. അതേസമയം ഒരു നിശ്ചിത ശതമാനം സീറ്റ് NRI സീറ്റ് എന്ന പേരില്‍ മാറ്റിവച്ചിരിയ്ക്കുന്നു. ആ സീറ്റില്‍ അഡ്മിഷന്‍ വേണമെങ്കില്‍ ഉയര്‍ന്ന ഫീസുകൊടുക്കണം എന്നുമാത്രം.

  “വേറിട്ടു കേള്‍ക്കുന്ന സ്വരങ്ങള്‍ പോലും അവരുടെ സംഘ ബലത്തിനു മുന്നില്‍ ഇല്ലാതാകുന്നു.
  എന്റെ സുഹൃത്തുക്കളായ ഡോക്ക്ടര്‍മാര്‍ ഉണ്ട്, പ്രതികരിക്കാനാവാതെ ഉള്‍വലിഞ്ഞിരിക്കുന്നവര്‍.”

  അനില്‍,
  ഇവിടെയൊക്കെ പ്രതികരിയ്ക്കുകയല്ല വേണ്ടത്, പ്രവര്‍ത്തിയ്ക്കുകയാണ്. ഞങ്ങളുടെ നാട്ടില്‍ ഒരു ഡോക്ടറുണ്ട്. മൂന്നു നാലു വര്‍ഷം മുന്‍പുവരെ ഒരു കെട്ടിടം വാടകയ്ക്കെടുത്ത് ആശുപത്രിനടത്തുകയായിരുന്നു. ഇപ്പോള്‍ സ്വന്തമായി ഒരു രണ്ടു നില ആശുപത്രി പണികഴിപ്പിച്ചു. രാവിലെ ഒന്‍പതിനുവന്നാല്‍ പുള്ളി ഉച്ചഭക്ഷണം കഴിയ്ക്കാന്‍ മൂന്നുമണിയ്ക്കാണ് പോവാറ്. പിന്നെ നാലുമണിയ്ക്കു വന്നാല്‍ പോകുമ്പോള്‍ 8, 8.30 ആകും. വളരെ തൂശ്ചമായ ഫീസേ ഈടക്കാറുള്ളൂ. ദിവസവും ഒരു ഇരുനൂറു പേരെങ്കിലും വരും. എല്ലാം സാധാരണക്കാര്‍. ഇനി വല്ലവരെയും മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടൂപോകണമെങ്കില്‍ സ്വന്തം കാറുപോലുംവിട്ടുകൊടുക്കാന്‍ മടിയുമില്ല. പ്രതികരണമല്ല പ്രവൃത്തിയാണ് പലപ്പോഴും ആവശ്യം.

 40. santhosh|സന്തോഷ് said...

  കുഞ്ഞന്‍ പറഞ്ഞതെത്ര ശരി. പലരും ലാഭം മാത്രം ലക്ഷ്യമാക്കിയാണ് ഇതു ചെയ്യുന്നതും കാണുന്നതു, നിയമനിര്‍മ്മാണം നടത്തിയോ മറ്റോ ഈ ദുസ്ഥിതി മാറ്റണം. സേവനം (നാടിനോടും) എന്ന മനസ്ഥിതി പോലും മാറി. കാശും സൌകര്യങ്ങളും ഉണ്ടാക്കിക്കോട്ടെ വേണ്ടെന്നുപറയുന്നില്ല. കുറച്ചു നാള്‍ കുറച്ചു നാളെങ്കിലും നാടിനുവേണ്ടിയോ ജനങ്ങള്‍ക്കുവേണ്ടിയോ ആതുര സേവനം നടത്തിക്കുടെ?

  ഓഫ് : കുഞ്ഞന്റെ ബ്ലോഗിന്റെ പുതിയ ഹെഡ്ഡര്‍ ഡിസൈന്‍ സൂപ്പര്‍. ഇതുപോലൊന്ന് എനിക്കും ഉണ്ടാക്കി തരുമോ?

 41. നട്ടപിരാന്തന്‍ said...

  ഒരു പോസ്റ്റായാല്‍ ഇങ്ങനെ വേണം.....

  സാമൂഹ്യപ്രസക്തിയുള്ള ഒരു വിഷയവും.... അത് ചര്‍ച്ച ചെയ്യാന്‍ പ്രബുദ്ധരായ മലയാളിസമൂഹവും...

  കുഞ്ഞാ....ഇക്കണക്കിനാണെങ്കില്‍ അടുത്ത ബഹറൈന്‍ ബൂലോകമീറ്റിനുള്ള സമയമായി....

  എന്താ......ഒന്നു നോക്ക്യാലോ.....

 42. smitha adharsh said...

  കുഞ്ഞന്‍ ചേട്ടാ..തലക്കെട്ട്‌ മാറ്റിയതിനു ശേഷമാ ഇവിടെ വന്നത്..നല്ല പോസ്റ്റ്..ചര്‍ച്ച നടക്കട്ടെ

 43. smitha adharsh said...

  കുഞ്ഞന്‍ ചേട്ടാ..തലക്കെട്ട്‌ മാറ്റിയതിനു ശേഷമാ ഇവിടെ വന്നത്..നല്ല പോസ്റ്റ്..ചര്‍ച്ച നടക്കട്ടെ

 44. lakshmy said...

  മുൻപെന്തായിരുന്നു തലക്കെട്ട് എന്നു അറിയാതെയാണ് ഇവിടെ വന്നത്. എങ്കിലും പറയട്ടെ. സർക്കാർ മെഡിക്കൽ കോളേജിൽ പഠിച്ചിറങ്ങുന്ന ഡൊക്റ്റേഴ്സിനോട് സർക്കാർ ‘നിർബന്ധിത സേവനം‘ എന്ന ഒരു നിബന്ധന വച്ചിട്ടില്ല എന്നാണ് എന്റെ അറിവ്. അങ്ങിനെ വച്ചാൽ അതു പാലിക്കപ്പെടണമെങ്കിൽ പഠിച്ചിറങ്ങൂന്ന എല്ലാ ഡോക്റ്റേഴ്സിനും ഉടൻ തന്നെ പ്ലേയ്സ്മെന്റ് കൊടുക്കാൻ സർക്കാരിനു കഴിയണം. അതു സാധ്യമാണൊ? പി എസ് സി ലിസ്റ്റിലെ പ്ലെയ്സ്മെന്റ് എത്ര നാളെടൂക്കും എന്നൊക്കെ നമുക്കറിയാവുന്നതല്ലേ. അതു വരെ അവർക്ക് ഉപരിപഠനത്തിനൊ മറ്റു ജോലികൾക്കോ ശ്രമിക്കാതിരിക്കാനാവുമൊ? പിന്നെ ഒരിക്കൽ വിദേശത്തായാൽ പല സാഹചര്യ്യങ്ങൾ കൊണ്ടും ഒരു തിരിച്ചു വരൽ [മറ്റെല്ലാ വിദേശ ജോലികളും പോലെ] ചിലപ്പോൾ എളുപ്പമായി എന്നു വരില്ല. പക്ഷെ ഒരിക്കൽ പി എസ് സി പോസ്റ്റിൽ കയറിയ ഡോക്റ്റേഴ്സിനു രണ്ടു വർഷത്തെ നിർബന്ധിത സേവനം റിമോട്ട് ഏരിയകളിൽ ചെയ്യണമെന്നുണ്ട്. ആ സമയത്ത് ഒരു കാരണവശാലും അവർക്ക് ട്രാൻസ്ഫർ കൊടുക്കാറുമില്ല്ല. സർക്കാർ സ്കൂളുകളിലും കോളേജൂകളിലും പഠിച്ച നേഴ്സസിനോട് സർക്കാർ നിർബന്ധിത സേവനം ആവശ്യപ്പെടുന്നണ്ട്. പക്ഷെ അതിൽ ‘ഒരു വർഷത്തിനുള്ളിൽ സർക്കാർ പ്ലെയ്സ്മെന്റ് കിട്ടിയാൽ’ എന്നൊരു ക്ലോസ് കൂടി ഉണ്ടെന്നാണ് എന്റെ ഓർമ്മ. സാധ്യമാകാത്ത കാര്യം. ഇതിൽ പറഞ്ഞിട്ടുള്ള സാമൂഹ്യപ്രതിബദ്ധത നല്ല കാര്യം തന്നെ. പക്ഷെ അത് നമുക്കോരോ പൌരന്മാർക്കും ബാധകമാണ്.
  പക്ഷെ ഇവിടെ നമുക്കാശ്വാസം ഈ വിദേശ ധനം നമ്മുടെ നാട്ടിലേക്കു തന്നെയല്ലെ എത്തുന്നത് എന്നതാണ്. അതിൽ ഡോക്റ്റേഴ്സിനും അവരുടേതായ പങ്കില്ല്ലേ?

 45. Kiranz..!! said...

  കുഞ്ഞപ്പാ..വൈദ്യശാസ്ത്രമേഖലയിൽ മറ്റു രാജ്യങ്ങളിൽ കിട്ടുന്ന വേതനനിരക്കിനെ തട്ടിച്ചു നോക്കുമ്പോൾ നമ്മുടെ ഡോക്ടരന്മാരെ തെറി പറയാൻ തോന്നില്ല.ഡിഗ്രി തോറ്റ് ഇംഗ്ലീഷ് സംസാരിക്കുന്നവനു കാൾ സെന്റർ ജോലിയിൽ നിന്നു കിട്ടുന്ന വരുമാനത്തിനു താഴെ പണിചെയ്യുന്ന ചില ജനറൽ പ്രാക്റ്റീഷനിംഗ് ഡോക്റ്റർന്മാരെ അറിയാവുന്നത് കൊണ്ട് പറഞ്ഞതാ.

 46. ചിരിപ്പൂക്കള്‍ said...

  കുഞ്ഞാ,
  താങ്കളുടെ പോസ്റ്റും, എല്ലാ അഭിപ്രായങ്ങളും വായിച്ചു. പിന്നെ ഇക്കാലത്ത് ഈ സാമൂഹ്യ പ്രതിബദ്ധതയൊക്കെ ഏതു പ്രൊഫഷനിലാ കാണാനാവുക?? എന്തിന് ഒരുവിഭാഗത്തെമാത്രം നാം കുറ്റപ്പെടുത്തണം. സര്‍ക്കാര്‍ ഓഫീ‍സുകളിലൊക്കെ നടക്കുന്ന “കാര്യങ്ങള്‍‘ നമുക്കൊക്കെ അറിയാവുന്നതല്ലെ??നാട്ടില്‍ സര്‍ക്കാര്‍ മേഘലയില്‍ വര്‍ക്ക്കുചെയ്യുന്ന ഭൂരിഭാഗം ഡോക്റ്റേഴ്സും പ്രൈവറ്റ് പ്രാക്റ്റീസ് നടത്തിത്തന്നെയാ പണം സമ്പാദിക്കുന്നത്.
  കാശുതന്നെ മുഖ്യം.
  ചര്‍ച്ച ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ ഇനിയുമുണ്ടാകട്ടെ.

 47. അനൂപ്‌ കോതനല്ലൂര്‍ said...

  ദുബായിൽ പോലും മറ്റുരാജ്യങ്ങളിൽ നിന്നുള്ള ഡോകടറുന്മാരെകാൾ കൂടുതൽ മലയാളി ഡോക്ടരുന്മാരെ കാണാൻ സാധിക്കുക്കും.നാട്ടിൽ നിന്നിട്ട് കാര്യമില്ല എന്ന് തോന്നിയിട്ടാകും അവർ നാട് വിടുന്നത്.
  ഇപ്പോ കൂലിപണികാരെകാൾ ഡോക്ട്രുമാരുണ്ട് നാട്ടിൽ(വ്യാജനെ)
  എന്തായാലും ഈ പ്രതികരണം ഇഷ്ട്പെട്ടു കുഞ്ഞൻ മാഷെ

 48. പ്രിയ ഉണ്ണികൃഷ്ണന്‍ said...

  എന്തുകൊണ്ട് മറുന്നാട്ടിലേയ്ക്ക് പോകുന്നു എന്ന് ആദ്യം ചിന്തിക്കട്ടെ സര്‍ക്കാര്‍.

 49. രസികന്‍ said...

  കുഞ്ഞന്‍: പോസ്റ്റ് വായിച്ച് കാത്തിരിക്കുകയായിരുന്നു കമന്റുകള്‍ വായിക്കാന്‍ , പലതും മനസ്സിലായി . ഈ വിഷയം ചര്‍ച്ചയ്ക്കിട്ടത് നന്നായി. ആശംസകള്‍.

 50. കുഞ്ഞന്‍ said...

  വീകെ ഭായി..
  ഈ നിബന്ധനകളാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്, ഇത്രയും തുക അവര്‍ക്കു വേണ്ടി ചിലവഴിക്കുമ്പോള്‍ അത് കേള്‍ക്കാന്‍ ബാധ്യസ്ഥരാണ്.

  മാ. മലയാളി മാഷെ..
  ഒരു ചെറിയ വിഭാഗം മതിയല്ലൊ വലിയൊരു വിഭാഗത്തെ പഴികേള്‍പ്പിക്കാന്‍.

  ജോജുമാഷെ..
  കണക്കുകള്‍ അവതരിപ്പിച്ചതിന് പ്രത്യേക നന്ദി പറയുന്നു. ഈ സമ്പന്നന്മാരുടെ മക്കളാണ് സേവനത്തെ ഇല്ലാതാക്കുന്നത്. അവര്‍ക്ക് പ്രസ്റ്റീജ് കീപ്പ് ചെയ്യാനൊരു ഐഡിന്റിറ്റി. തീര്‍ച്ചയായും ജോജു പറഞ്ഞ ഒരു പോയന്റ് വളരെ വലുതാണ്. പ്രതിബദ്ധരായ കുട്ടികളെ തിരഞ്ഞെടുക്കല്‍, പട്ടാളത്തില്‍ ആളെ ചേര്‍ക്കുമ്പോള്‍ നിഷ്കര്‍ഷിക്കുന്ന കാര്യങ്ങള്‍ ഉദാഹരിക്കാവുന്നതാണ്.

  കാന്താരീസ്..
  സര്‍ക്കാര്‍ അവര്‍ക്കു കൊടുക്കുന്ന വേതനം മറ്റു സൌകര്യങ്ങല്‍ മറ്റു മേഖലകളെ അപേക്ഷിച്ച് വളരെ കുറവാണ്.എന്നിട്ടും ആ രംഗത്തേക്ക് കൂടുതല്‍ ആളുകള്‍ കടന്നുവരുന്നതെന്തുകൊണ്ട്.

  മാഹിഷ്മതി മാഷെ,
  പറഞ്ഞത് ശരിതന്നെ, എപ്പോഴും അടി കിട്ടുന്നത് മധ്യവര്‍ഗ്ഗത്തിനു തന്നെ. കെ എം മാണിക്ക് അസുഖം വന്നപ്പോള്‍ അമേരിക്കയിലാണ് ചികത്സിച്ചത് ന്യായീകരണങ്ങള്‍ ഉണ്ടെങ്കില്‍ക്കൂടിയും. സ്വന്തം വീടുള്ളപ്പോള്‍ അന്യ വീട്ടിലുറങ്ങുന്നതുപോലെയുണ്ട്. എല്ലാവര്‍ക്കും അവനവന്റെ കാര്യം സിന്ദാബാദ്..!

  മാണിക്യേച്ചി..
  ആളുകള്‍ ആവിശ്യത്തിനും അനാവിശ്യത്തിനും ഇപ്പോല്‍ ഡോക്ടേഴ്സിനെയല്ല കാണുന്നത് മെഡിക്കല്‍ സ്റ്റോറിനെയാണ് ആശ്രയിക്കുന്നത്. ഇത് വലിയൊരു വിപത്തിലേക്ക് നയിച്ചേക്കാം(ഞാനും സ്വയം ഡോക്ടറാകാറുണ്ട്). ചേച്ചി അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കാണട്ടെ കേള്‍ക്കട്ടെ.. മരുന്നുകള്‍ കുറിക്കുന്നത് ചിലപ്പോള്‍ ആകര്‍ഷകമായ കമ്മീഷന്‍ ലഭിക്കുന്നതിനു വേണ്ടിയാകാം. വേറിട്ട ചിന്ത നല്ലതുതന്നെ.

  ലതിയേച്ചി..
  സന്തോഷം ചേച്ചി.

  കുമാരന്‍ മാസ്റ്ററെ..
  ഹഹ..പിണങ്ങിപ്പോവല്ലെ..

  ഇത്രയും അഭിപ്രായങ്ങള്‍ പങ്കുവച്ച എല്ലാവര്‍ക്കും നന്ദി.

 51. പിരിക്കുട്ടി said...

  kunjan chettan paranjathil muzhuvan shareem illa...
  muzhuvan thettum alla...

 52. ഗീതാഗീതികള്‍ said...

  അവരെ അങ്ങനെ കുറ്റപ്പെടുത്താനും തോന്നുന്നില്ല. സ്വന്തം കാര്യമല്ലേ ആദ്യം നോക്കുക. ഈ നാട്ടില്‍ എന്തെല്ലാം ചരടു വലികള്‍ കഴിഞ്ഞാലാണ് ഒരു നിയമനം കിട്ടുക? മെറിറ്റ് മാത്രം പോരല്ലോ? പണം, പാര്‍ട്ടി, സ്വാധീനം ഇതൊക്കെ ശരിയാവണ്ടേ?

 53. sakkaf vattekkad said...

  ഇവരും സാമൂഹ്യ............................മെഡിക്കല്‍ ബിരുദമെടുത്ത് രായ്ക്ക് രായ്മാനം നാടുവിടുന്ന അപ്പോത്തിക്കിരികള്‍ . അവര്‍ക്ക് അവരുടെ ഭാഗം ശരിയാ‍ണന്ന് തോന്നും കുഞ്ഞന്‍സിന്നും എനിക്കും തെറ്റ‍ണന്ന് തോന്നും ജീവിഛ് പൊക്കൊട്ടെ പാവങ്ള്